ദി പിങ്ക് ഡ്രെസ്സ്

ഫ്രെഡറിക് ബാസില്ലെ വരച്ച ചിത്രം
(The Pink Dress എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1864-ൽ ഫ്രെഡറിക് ബാസില്ലെ 23 വയസ്സുള്ളപ്പോൾ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ദി പിങ്ക് ഡ്രെസ്സ്. ഫ്രാൻസിലെ ഹെറാൾട്ട് ഡിപ്പാർട്ട്‌മെന്റിലെ കാസ്റ്റൽനൗ- ലെ-ലെസ് ഗ്രാമത്തിന് അഭിമുഖമായി മോണ്ട്പെല്ലിയറിലെ ലെ ഡൊമെയ്ൻ ഡി മെറിക്കിന്റെ കുടുംബ സ്വത്തിന് ചുറ്റും കാണപ്പെടുന്ന കല്ലിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ കസിൻ തെരേസ് ഡെസ് അവേഴ്സിനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. ഈ രംഗം രൂപപ്പെടുത്തുന്നതിന് ബാർബിസൺ സ്കൂളിന്റെ രീതി അദ്ദേഹം ഉപയോഗിച്ചു. ഇരുണ്ട മരങ്ങൾ ഉപയോഗിച്ച് കാഴ്ചക്കാരന്റെ കണ്ണിനെ പശ്ചാത്തലത്തിലെ തിളക്കമുള്ള വെളിച്ചത്തിലേക്ക് നയിക്കുന്നു. ചിത്രം ഇപ്പോൾ മ്യൂസി ഡി ഓർസെയിലാണ് സംരക്ഷിച്ചിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ദി_പിങ്ക്_ഡ്രെസ്സ്&oldid=3650993" എന്ന താളിൽനിന്ന് ശേഖരിച്ചത്