ദ മൂൺ ഈസ് എ ഹാർഷ് മിസ്ട്രസ്സ്
അമേരിക്കൻ എഴുത്തുകാരനായ റോബർട്ട് എ. ഹൈൻലൈൻ 1966-ൽ രചിച്ച സയൻസ് ഫിക്ഷൻ നോവലാണ് ദ മൂൺ ഈസ് എ ഹാർഷ് മിസ്ട്രസ്സ്. ചന്ദ്രനിലെ കോളനിവാസികൾ ഭൂമിയിലെ വാസികൾക്കെതിരേ കലാപമുയർത്തുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഭൂമിയിലെയും ചന്ദ്രനിലെയും ഭാവിയിലെ സമൂഹത്തെപ്പറ്റി വളരെ വിശദമായി സങ്കൽപ്പിച്ചവതരിപ്പിച്ചിരിക്കുന്ന കഥ പരക്കെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് ഹൈൻലൈന്റെ പ്രധാന കൃതികളിലൊന്നായും എഴുതപ്പെട്ട സയൻസ് ഫിക്ഷൻ കൃതികളിൽ പ്രധാനപ്പെട്ട ഒന്നായും കണക്കാക്കുന്നു.[1]
കർത്താവ് | റോബർട്ട് എ. ഹൈൻലൈൻ |
---|---|
പുറംചട്ട സൃഷ്ടാവ് | ഇർവ് ഡോക്ടോർ |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | ശാസ്ത്ര ഫിക്ഷൻ നോവൽ |
പ്രസാധകർ | ജി.ബി. പട്ട്നാംസ് സൺസ് |
പ്രസിദ്ധീകരിച്ച തിയതി | 1966 |
ഏടുകൾ | 382 (1997 ഓർബ് ബുക്ക്സ് സോഫ്റ്റ് കവർ എഡിഷൻ) |
ISBN | [[Special:BookSources/0-312-86355-1 (1997 ഓർബ് ബുക്ക്സ് സോഫ്റ്റ്കവർ എഡിഷൻ)|0-312-86355-1 (1997 ഓർബ് ബുക്ക്സ് സോഫ്റ്റ്കവർ എഡിഷൻ)]] |
OCLC | 37336037 |
ശേഷമുള്ള പുസ്തകം | ദ റോളിംഗ് സ്റ്റോൺസ് (രണ്ടിലും ഒരേ കഥാപാത്രങ്ങളുണ്ട്) |
വേൾഡ്സ് ഓഫ് ഈഫ് മാസികയിൽ 1965 ഡിസംബർ മുതൽ 1966 ഏപ്രിൽ വരെ തുടർച്ചയായി ഈ കൃതി പ്രസിദ്ധീകരിച്ചിരുന്നു. 1967-ൽ മികച്ച സയൻസ് ഫിക്ഷൻ കൃതിക്കുള്ള ഹ്യൂഗോ പുരസ്കാരം ഈ കൃതിക്ക് ലഭിക്കുകയുണ്ടായി.[2] 1966-ൽ ഈ കൃതി നെബുല പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.[3]
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
തിരുത്തുക- മികച്ച നോവലിനുള്ള ഹ്യൂഗോ അവാർഡ് (1967). 1966-ലാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.
- മികച്ച നോവലിനുള്ള നെബുല പുരസ്കാരത്തിനുള്ള നാമനിർദ്ദേശം (1966)
- ലോക്കസ് പോൾ പുരസ്കാരം എക്കാലത്തേയും മികച്ച 10 നോവലുകൾക്ക്, #8 (1975), #4 (1987), #2 (1998)
- പ്രോമിത്യൂസ് പുരസ്കാരം (1983)
സ്വാധീനം
തിരുത്തുകടി.എ.എൻ.എസ്.ടി.എ.എ.എഫ്.എൽ. ("ദെയർ ഐന്റ് നോ സച്ച് തിങ്ങ് ആസ് എ ഫ്രീ ലഞ്ച്") എന്ന ചുരുക്കെഴുത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഈ കൃതിയിലാണ്. കൃത്രിമമായി സൃഷ്ടിച്ച ഭാഷയായ ലോഗ് ലാനിന് പ്രചാരം നൽകുന്നതിൽ ഈ കൃതി വലിയ സ്വാധീനം ചെലുത്തി. ഗ്രന്ഥത്തിൽ കൃത്യമായി മനുഷ്യരും കമ്പ്യൂട്ടറുകളും തമ്മിൽ സംവദിക്കാനായി ഈ ഭാഷയാണ് ഉപയോഗിക്കുന്നത്. ഉദ്ധരണികൾക്കായുള്ള ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷണറി "ദെയർ ഈസ് നോ ഫ്രീ ലഞ്ച്" എന്ന പ്രയോഗം ആദ്യമായി അച്ചടിച്ചുവന്നത് ഈ കൃതിയിലാണെന്ന് സൂചിപ്പിക്കുന്നു.[4]
ചലച്ചിത്ര രൂപാന്തരണം
തിരുത്തുക2004-ൽ തിരക്കഥാകൃത്തായ ടിം മിനിയർ ഈ നോവലിനെ അടിസ്ഥാനമാക്കി ഒരു തിരക്കഥ തയ്യാറാക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.[5] 2006-ൽ പൂർത്തിയാക്കിയ തിരക്കഥ പല സംവിധായകർക്കും നൽകപ്പെടുകയുണ്ടായി.[6]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Gioia, Ted. "The Moon is a Harsh Mistress". conceptual fiction. Archived from the original on 2012-08-28. Retrieved 9 April 2012.
- ↑ "1967 Award Winners & Nominees". Worlds Without End. Retrieved 2009-07-27.
- ↑ "1966 Award Winners & Nominees". Worlds Without End. Retrieved 2009-07-27.
- ↑ "Little Oxford Dictionary of Quotations". AskOxford. Oxford University Press. Archived from the original on 2011-06-07. Retrieved 2009-03-16.
- ↑ "Minear To Adapt Moon". Sci Fi Wire. 2004-01-20. Archived from the original on 2007-07-18. Retrieved 2014-03-19.
- ↑ Tim Minear. The Glenn and Helen Show (February 25, 2006) Archived 2008-02-12 at the Wayback Machine.. Instapundit.com Occurs at 00:35:23.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- The Moon Is a Harsh Mistress title listing at the Internet Speculative Fiction Database
- A short article on the novel by Adam Roberts
- The Moon is a Harsh Mistress at Worlds Without End
- Dmitry N. Feofanov, "Luna Law: The Liberation Vision in Heinlein's The Moon Is a Harsh Mistress"
- Book review Archived 2011-06-15 at the Wayback Machine. by Jo Walton, 2010