ദ മാട്രിക്സ് റെവല്യൂഷൻസ്
(The Matrix Revolutions എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാട്രിക്സ് ചലച്ചിത്ര പരമ്പരയിലെ അവസാന ചിത്രമാണ് ദ മാട്രിക്സ് റെവല്യൂഷൻസ്. വാച്ചോസ്കി സഹോദരങ്ങളാണ് ഇതിന്റെ തിരക്കഥാരചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ആദ്യ രണ്ട് ചിത്രങ്ങളേപ്പോലെത്തന്നെ തത്ത്വചിന്തയും ആക്ഷനും ഒത്തുചേരുന്ന ഒരു ചിത്രമാണിത്. 2003 നവംബർ 5ന് ഒരേ സമയം 60 രാജ്യങ്ങളിൽ ചിത്രം പുറത്തിറങ്ങി. പരമ്പരയിലെ അവസാന ചിത്രമാണെങ്കിലും ദ മാട്രിസിന്റെ കഥ ദ മാട്രിക്സ് ഓൺലൈനിൽ തുടരുകയാണ്.
The Matrix Revolutions | |
---|---|
സംവിധാനം | ആൻഡി വാച്ചോസ്കി ലാറി വാച്ചോസ്കി |
നിർമ്മാണം | ജോയെൽ സിൽവർ |
രചന | ആൻഡി വാച്ചോസ്കി ലാറി വാച്ചോസ്കി |
അഭിനേതാക്കൾ | കീനു റീവ്സ് ലോറൻസ് ഫിഷ്ബേൺ കേറി-ആൻ മോസ് ഹ്യൂഗോ വീവിങ് |
ചിത്രസംയോജനം | സാക്ക് സ്റ്റാൻബർഗ് |
വിതരണം | വാർണർ ബ്രോസ്., വില്ലേജ് റോഡ്ഷോ പിചേഴ്സ് |
റിലീസിങ് തീയതി | നവംബർ 5, 2003 |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $110,000,000 |
സമയദൈർഘ്യം | 129 മിനിറ്റ് |
ആകെ | $424,988,211 (worldwide)R]] |
സാധാരണ തീയേറ്ററുകളിലും ഐമാക്സ് തീയേറ്ററുകളിലും ഒരേസമയം പുറത്തിറങ്ങിയ ആദ്യ ലൈവ്-ആക്ഷൻ ചിത്രമാണ് മാട്രിക്സ് റെവലൂഷ്യൻസ്. ടോക്കിയോയിൽ നടന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിൽ വാച്ചോസ്കി സഹോദരങ്ങളും അഭിനേതാക്കളായ കീവു റീവ്സ്, ജഡ പിങ്കെറ്റ് സ്മിത് എന്നിവരും സന്നിഹിതരായിരുന്നു.