കീയാനു റീവ്സ്
കനേഡിയൻ നടനും സംഗീതജ്ഞനുമാണ് കീയാനു ചാൾസ് റീവ്സ് (/ kiˈɑːnuː).[1][2] നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തി നേടി. കോമഡികൾ ഉൾപ്പെടുന്ന ബിൽ ആൻഡ് ടെഡ് ഫ്രാഞ്ചൈസികൽ (1989–2020); ആക്ഷൻ ത്രില്ലറുകൾ: പോയിന്റ് ബ്രേക്ക് (1991), സ്പീഡ് (1994), ജോൺ വിക്ക് ഫ്രാഞ്ചൈസി (2014–2023); സൈക്കോളജിക്കൽ ത്രില്ലർ: ദി ഡെവിൾസ് അഡ്വക്കേറ്റ് (1997); അമാനുഷിക ത്രില്ലർ: കോൺസ്റ്റന്റൈൻ (2005); സയൻസ് ഫിക്ഷൻ / ആക്ഷൻ സീരീസ്: ദി മാട്രിക്സ് (1999-2003). ഡേഞ്ചറസ് ലൈസൻസ് (1988), മൈ ഓൺ പ്രൈവറ്റ് ഐഡഹോ (1991), ലിറ്റിൽ ബുദ്ധ (1993), റൊമാന്റിക് ഹൊറർ: ബ്രാം സ്റ്റോക്കർസ് ഡ്രാക്കുള (1992) തുടങ്ങിയ അദ്ദേഹം അഭിനയിച്ച പ്രധാന സിനിമകളാണ്.
കിയ്നു റീവ്സ് | |
---|---|
ജനനം | കിയ്നു ചാൾസ് റീവ്സ് സെപ്റ്റംബർ 2, 1964 |
പൗരത്വം | കനേഡിയൻ |
തൊഴിൽ | നടൻ, സംവിധായകൻ, നിർമ്മാതാവ്, സംഗീതജ്ഞൻ |
സജീവ കാലം | 1984–മുതൽ |
പങ്കാളി(കൾ) | ജെന്നിഫർ സൈം 1998–2000) |
കുട്ടികൾ | 1 (മരിച്ചു) |
മുൻകാല ജീവിതം
തിരുത്തുകകോസ്റ്റ്യൂം ഡിസൈനറും അവതാരകനുമായ പട്രീഷ്യ, ജൂനിയർ സാമുവൽ നൗലിൻ റീവ്സ് എന്നിവരുടെ മകനായി 1964 സെപ്റ്റംബർ 2 ന് ബെയ്റൂട്ടിൽ കിയാനു ചാൾസ് റീവ്സ് ജനിച്ചു. [3] അദ്ദേഹത്തിന്റെ അമ്മ ഇംഗ്ലീഷുകരിയും [4] അദ്ദേഹത്തിന്റെ പിതാവ് ഹവായിൽ നിന്നുള്ള അമേരിക്കക്കാരനായ ചൈനീസ് - ഹവായിയൻ, ഇംഗ്ലീഷ്, ഐറിഷ്, പോർച്ചുഗീസ് വംശജനാണ്.[5] റീവ്സിന്റെ അമ്മ പിതാവിനെ കാണുമ്പോൾ ബെയ്റൂട്ടിൽ കോസ്റ്റ്യൂം ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. [6]
സ്വകാര്യ ജീവിതം
തിരുത്തുക1999 ഡിസംബർ 24 ന് റീവ്സിന്റെ കാമുകി ജെന്നിഫർ സൈം, അവാ ആർച്ചർ സൈം-റീവ്സ് എന്ന മരിച്ച കുഞ്ഞിന് ജന്മം നൽകി. അക്കാരണത്താൽ, അവരുടെ ബന്ധത്തിൽ ഉണ്ടായ പ്രശ്നങ്ങൾ മൂലം ആഴ്ചകൾക്കുശേഷം അവർ വേർപിരിഞ്ഞു. 2001 ഏപ്രിൽ 2-ന് ലോസ് ഏഞ്ചൽസിലെ കഹുവെങ്ക ബൊളിവാർഡിൽ സൈം വാഹന അപകടത്തിൽ മരിച്ചു. മരണസമയം അവർ വിഷാദരോഗത്തിന് ചികിത്സയിലാണെന്നും മരുന്നുകൾ കഴിച്ചിരുന്നതായും പോലീസ്പറഞ്ഞിരുന്നു. [7] [8]
അവലംബം
തിരുത്തുക- ↑ "Keanu Reeves Almost Changed His Name to Chuck Spadina" യൂട്യൂബിൽ
- ↑ "Keanu Reeves biography". Archived from the original on 2015-03-22.
- ↑ "Keanu Reeves Film Reference biography". Film Reference. Retrieved May 10, 2008.
- ↑ The Jonathan Ross Show, Season 8, Episode 10; March 28, 2015
- ↑ "In January 2011 on the BBC Program The One Show Keanu Reeves Spoke". keanureeves.tv. April 18, 2012. Archived from the original on 2014-10-23. Retrieved October 22, 2014.
- ↑ "Everything You Didn't Know About Keanu Reeves". Retrieved 2 July 2019.
- ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കീയാനു റീവ്സ്
- Keanu Reeves at Box Office Mojo
- Keanu Reeves at Rotten Tomatoes
- Keanu Reeves at People.com
- Side by Side : Q & A with Keanu Reeves, Le Royal Monceau, പാരീസ്, ഏപ്രിൽ 11-12, 2016.