ദ ഹോഴ്സ് ആന്റ് ഹിസ് ബോയ്
(The Horse and His Boy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ ഹോഴ്സ് ആന്റ് ഹിസ് ബോയ്. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ അഞ്ചാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് മൂന്നാമത്തെയും പുസ്തകമാണിത്. 1950-ൽ എഴുതപ്പെട്ട ഇത് 1954-ലാണ് പ്രസിദ്ധീകരിച്ചത്. ദ സിൽവർ ചെയറിനു ശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും ആ നോവലിന് മുമ്പാണ് ഇത് എഴുതപ്പെട്ടത്. അതിനാൽ രചിക്കപ്പെട്ടതിന്റെ ക്രമത്തിൽ ഇത് പരമ്പരയിലെ നാലാമത്തെ കൃതിയാണ്. പരമ്പരയിൽ നമ്മുടെ ലോകത്തിലെ കുട്ടികൾ പ്രധാന കഥാപാത്രങ്ങളാകാത്ത ഒരേയൊരു നോവലാണിത്.
കർത്താവ് | സി. എസ്. ലൂയിസ് |
---|---|
ചിത്രരചയിതാവ് | പൗളീൻ ബെയ്ൻസ് |
രാജ്യം | യുണൈറ്റഡ് കിങ്ഡം |
ഭാഷ | ഇംഗ്ലീഷ് |
പരമ്പര | ദ ക്രോണിക്കിൾസ് ഓഫ് നർനിയ |
സാഹിത്യവിഭാഗം | ഫാന്റസി, ബാലസാഹിത്യം |
പ്രസാധകർ | ഹാർപർട്രോഫി |
പ്രസിദ്ധീകരിച്ച തിയതി | 6 സെപ്റ്റംബർ 1954 |
മാധ്യമം | പ്രിന്റ് (ഹാർഡ്കവർ, പേപ്പർബായ്ക്ക്) |
ഏടുകൾ | 199 other books 224 pp |
ISBN | 0-06-023488-1 |
OCLC | 28293413 |
[Fic] 20 | |
LC Class | PZ7.L58474 Ho 1994 |
മുമ്പത്തെ പുസ്തകം | ദി സിൽവർ ചെയർ |
ശേഷമുള്ള പുസ്തകം | ദി മജീഷ്യൻസ് നെഫ്യൂ |
ദി ക്രോണിക്കിൾസ് ഓഫ് നാർനിയ പരമ്പരയിലെ മറ്റ് നോവലുകൾ പോലെ, ദി ഹോഴ്സ് ആൻഡ് ഹിസ് ബോയ് എന്ന നോവലിലും ചിത്രീകരണം നിർവ്വഹിച്ച പൗളിൻ ബെയ്ൻസിന്റെ ചിത്രീകരണം പിൽക്കാലത്തെ പല പതിപ്പുകളിലും നിലനിർത്തിയിരുന്നു.