ഹോളോകോസ്റ്റ്

ജർമൻ നാസികൾ ചെയ്ത കൂട്ടക്കൊലകള്‍
(The Holocaust എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു മുൻപും അഡോൾഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ ജർമൻ നാസികൾ ചെയ്ത കൂട്ടക്കൊലകളുടെ പരമ്പരകൾക്ക് പൊതുവായി പറയുന്ന പേരാണ്‌ ഹോളോകോസ്റ്റ് അഥവാ ഹോളോകോസ്റ്റ് (The Holocaust) - (ഗ്രീക്ക് ὁλόκαυστον (holókauston): ഹോളോസ്, "പൂർണ്ണമായും" + കോസ്തോസ്, "എരിഞ്ഞുതീരുക" എന്നീ പദങ്ങളിൽനിന്ന്).[3]. ഇതരഭാഷകളിൽ [ഹഷോഅ] Error: {{Lang}}: Non-latn text (pos 4)/Latn script subtag mismatch (help) (ഹീബ്രു: השואה), ചുർബേൻ (യിദ്ദിഷ്: חורבן) എന്നൊക്കെ ഇതറിയപ്പെടുന്നു. ഏതാണ്ട് അറുപതു ലക്ഷത്തോളം ജൂതന്മാർ ഇക്കാലത്ത് വധിക്കപ്പെട്ടു.[4] ഇരകളിൽ 15 ലക്ഷത്തോളം കുട്ടികളും ഉൾപ്പെടുന്നു.[5] അങ്ങനെ യൂറോപ്പിൽ ഉണ്ടായിരുന്ന 90 ലക്ഷം ജൂതന്മാരിലെ മൂന്നിൽ രണ്ടുഭാഗവും കൂട്ടക്കുരുതിക്ക് ഇരയായി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) നാസികൾ കൂട്ടക്കൊല ചെയ്ത ജൂതരല്ലാത്തവരെയും കൂട്ടിയാൽ ഏതാണ്ട് 110 ലക്ഷം ആൾക്കാർ കൊല്ലപ്പെടുകയുണ്ടായി. നാസി ജർമനിയിലും, ജർമൻ അധിനിവേശത്തിലുള്ള യൂറോപ്പിലും, നാസികളുമായി സഖ്യത്തിലുള്ള ഇടങ്ങളിലുമാണ് ഹോളോകോസ്റ്റ് അരങ്ങേറിയത്. ജൂതന്മാരെ‍ കൂടാതെ ജിപ്സി (റോമനി) വംശജരും, കമ്യൂണിസ്റ്റ്കാരും, സോവ്യറ്റ് പൗരന്മാരും സോവ്യറ്റ് യുദ്ധത്തടവുകാരും പോളണ്ടുകാരും വികലാംഗരും, സ്വവർഗസ്നേഹികളായ പുരുഷന്മാരും യഹോവയുടെ സാക്ഷികളും രാഷ്ട്രീയപരമായും മതപരമായും നാസികളുടെ വൈരികളായിരുന്ന ജെർമൻ പൗരന്മാരും ഇക്കാലത്ത് കൂട്ടക്കൊലയ്ക്ക് ഇരകളായി[6]. എന്നിരുന്നാലും, മിക്ക പണ്ഡിതന്മാരും ഹോളോകോസ്റ്റ് എന്ന പദം കൊണ്ട് നിർവചിക്കുന്നത് അറുപത് ലക്ഷത്തോളം യൂറോപ്യൻ ജൂതന്മാരുടെ കൂട്ടക്കുരുതിയെ അഥവാ നാസികളുടെ ഭാഷയിൽ ജൂതപ്രശ്നത്തിനുള്ള ആത്യന്തികപരിഹാരത്തെയാണ്‌ നാസിവാഴ്ചയുടെ കാലഘട്ടത്തിൽ ഇത്തരത്തിൽ കൊലചെയ്യപ്പെട്ടവരുടെ മൊത്തം കണക്കെടുത്താൽ ഏതാണ്ട് 90 ലക്ഷത്തിനും ഒരുകോടി പത്തുലക്ഷത്തിനും ഇടയ്ക്ക് ആളുകളുണ്ടാവും.

ഹോളോകോസ്റ്റ്
രണ്ടാം ലോകമഹായുദ്ധം എന്നതിന്റെ ഭാഗം
തെരഞ്ഞെടുപ്പ്, ഓഷ്വിറ്റ്സ്, മേയ്/ജൂൺ 1944. വലത്തുവശത്തേയ്ക്ക് അടിമപ്പണിയ്ക്കും ഇടത്തുവശത്തേയ്ക്ക് ഗ്യാസ് ചേമ്പറുകളിലേയ്ക്കും. കാർപ്പാത്തോ-റുത്തേനിയയിൽനിന്നുള്ള ഹംഗേറിയൻ ജൂതന്മാർ വന്നിറങ്ങുന്നത് ചിത്രീകരിച്ചിരിക്കുന്നു. എസ്.എസിലെ ഏർൺസ്റ്റ് ഹോഫ്മാനോ ബെർണാഡ് വാൾട്ടറൊ എടുത്തതായിരിക്കാം ഈ ചിത്രം. കടപ്പാട് യാദ് വാഷെം.[1]
സ്ഥലംനാസി ജർമനിയിലും നാസികൾ പിടിച്ചെടുത്ത യൂറോപ്പിലെ ഭാഗങ്ങളിലും
തീയതി1941–46
ആക്രമണലക്ഷ്യംEuropean Jews—broader usage of the term "Holocaust" includes victims of other Nazi crimes.[2]
ആക്രമണത്തിന്റെ തരം
വംശഹത്യ, വംശീയ ഉന്മൂലനം, നാടുകടത്തൽ, കൂട്ടക്കൊല
മരിച്ചവർ6,000,000–11,000,000
ആക്രമണം നടത്തിയത്നാസി ജർമനിയും കൂട്ടാളികളും
പങ്കെടുത്തവർ
200,000


1941 മുതൽ 1945 വരെയുള്ള കാലത്ത് കൃത്യമായ പദ്ധതികളോടെ ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യകളിലൊന്നാണ് നാസിജർമനിയിൽ അരങ്ങേറിയത്.

ഹോളോകോസ്റ്റ് ദിനം

തിരുത്തുക

എല്ലാ വർഷവും ജനുവരി 27 ഹോളോകോസ്റ്റ് ഇരകളുടെ ഓർമ്മദിനമായി ആചരിക്കുന്നു. [7]

  1. "The Auschwitz Album" Archived 2010-04-11 at the Wayback Machine., Yad Vashem.
  2. The extended definition of the Holocaust includes other victims of Nazi crimes against humanity and war crimes, such as the Romani genocide, Germany's eugenics program, the German mistreatment of Soviet prisoners of war, the Nazi crimes against the Polish nation and other Slavs as well as political opponents, the persecution of homosexuals in Nazi Germany and the Holocaust, the persecution of Jehovah's Witnesses in Nazi Germany, as well as murder of civil hostages and Resistance during World War II members from all over Europe.
  3. Niewyk, Donald L. The Columbia Guide to the Holocaust, Columbia University Press, 2000, p.45: "The Holocaust is commonly defined as the murder of more than 5,000,000 Jews by the Germans in World War II." Also see "The Holocaust", Encyclopaedia Britannica, 2007: "the systematic state-sponsored killing of six million Jewish men, women and children, and millions of others, by Nazi Germany and its collaborators during World War II. The Germans called this "the final solution to the Jewish question".
  4. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).
    Further examples of this usage can be found in: ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil), ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil), ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil), ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil), ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil), ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil), ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil), ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil), ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).
  5. "Inside Yad Vashem". Archived from the original on 2016-05-02. Retrieved 2016-08-22.
  6. Niewyk, Donald L. and Nicosia, Francis R. The Columbia Guide to the Holocaust, Columbia University Press, 2000, pp. 45-52.
  7. "International Holocaust Remembrance Day".
"https://ml.wikipedia.org/w/index.php?title=ഹോളോകോസ്റ്റ്&oldid=3939999" എന്ന താളിൽനിന്ന് ശേഖരിച്ചത്