ദ ക്രോണിക്കിൾസ് ഓഫ് നർനിയ

(The Chronicles of Narnia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സി.എസ്. ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഏഴ് നോവലുകളടങ്ങുന്ന ഒരു ഫാന്റസി പുസ്തക പരമ്പരയാണ് ദ ക്രോണിക്കിൾസ് ഓഫ് നർനിയ. ബാലസാഹിത്യത്തിലെ ഒരു ക്ലാസിക്ക് ആയി ഈ പരമ്പര കണക്കാക്കപ്പെടുന്നു. സി.എസ് ലൂയിസിന്റെ ഏറ്റവും പ്രശസ്തമായ കൃതിയും ഇതുതന്നെ. 41 ഭാഷകളിലായി ഇതിന്റെ 10 കോടിയിലധികം പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. 1949 മുതൽ 1954 വരെയുള്ള കാലയളവിലാണ് ലൂയിസ് ഈ നോവലുകൾ രചിച്ചത്. പോളിൻ ബെയിൻസ് ആണ് ഇതിനായി ചിത്രരചന നടത്തിയത്. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പലതവണ പൂർണമായോ ഭാഗങ്ങളായോ റേഡിയോ, ടെലിവിഷൻ, നാടകം, ചലച്ചിത്രം എന്നീ രൂപങ്ങളിലും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഗ്രീക്ക്, റോമൻ ഐതിഹ്യങ്ങളിൽ നിന്നും ബ്രിട്ടീഷ്, ഐറിഷ് മുത്തശ്ശിക്കഥകളിൽ നിന്നുമുള്ള പല കഥാപാത്രങ്ങളേയും ആശയങ്ങളേയും ഈ പരമ്പരയിൽ ഉപയോഗിച്ചിട്ടുണ്ട്.

ദ ക്രോണിക്കിൾസ് ഓഫ് നർനിയ
ദ ക്രോണിക്കിൾസ് ഓഫ് നർനിയ ഹാർപർകോളിൻസിന്റെ പെട്ടിയിലാക്കിയ സെറ്റ്; പുസ്തകങ്ങൾ കഥാക്രമത്തിൽ അവതരിപ്പിച്ചിരിക്കുന്നു
രചയിതാവ്ക്ലൈവ് സ്റ്റേപ്പിൾസ് ലൂയിസ്
ഭാഷഇംഗ്ലീഷ്
വിഭാഗംഫാന്റസി
ബാലസാഹിത്യം
പ്രസാധകർഹാർപർ ട്രോഫി
വിതരണ രീതിഅച്ചടി
(ഹാർഡ്ബായ്ക്കും പേപ്പർബായ്ക്കും)

മൃഗങ്ങൾ സംസാരിക്കുന്നതും ജാലവിദ്യ മന്ത്രവിദ്യ സർവസാധരണമായതും തിന്മക്കെതിരെ നന്മയുടെ പോരാട്ടം നടക്കുന്നതുമായ നർനിയ എന്ന സാങ്കൽപിക ലോകത്തിന്റെ ചരിത്രത്തെ വളരെയേറെ സ്വാധീനിച്ച ചില കുട്ടികളുടെ സാഹസ കഥകളാണ് ഈ നോവലുകളിൽ പ്രതിപാദിക്കുന്നത്.