ബൊഹീമിയൻ (ബോഗുറേ)
1890-ൽ ഫ്രഞ്ച് കലാകാരനായിരുന്ന വില്യം-അഡോൾഫ് ബോഗുറേ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ബൊഹീമിയൻ. ഈ ചിത്രത്തിൽ സീൻ നദിയുടെ തെക്കൻ തീരത്ത് നോത്ര ദാം ദേവാലയത്തിനെതിരെ ഒരു കോൺക്രീറ്റ് ബെഞ്ചിൽ നഗ്നപാദത്തോടുകൂടി മടിയിൽ ഒരു വയലിൻ വച്ച് വിശ്രമിച്ചുകൊണ്ട് ഇരിക്കുന്ന ഒരു യുവതിയെ ചിത്രീകരിച്ചിരിക്കുന്നു. 2004-ൽ ഫണ്ടിനുവേണ്ടി ക്രിസ്റ്റി [1] ലേലം ചെയ്യുന്നതു വരെ ഈ ചിത്രം മിനെപൊലിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്സിന്റെ ഉടമസ്ഥതയിലായിരുന്നു.
The Bohemian | |
---|---|
കലാകാരൻ | William-Adolphe Bouguereau |
വർഷം | 1890 |
Medium | oil on canvas |
അളവുകൾ | 149.9 cm × 106.7 cm (59.0 ഇഞ്ച് × 42.0 ഇഞ്ച്) |
ചിത്രകാരനെക്കുറിച്ച്
തിരുത്തുകഫ്രഞ്ച് സ്വദേശിയായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാർത്ഥമായ ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.[2] തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായിരുന്ന അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില ലഭിക്കുകയും ചെയ്തു.[3] മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[3] എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[3] ലഭ്യമായ അറിവുകൾ വച്ച് തന്റെ ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചുമുള്ള അറിവുകൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകിടക്കുന്നു.[4]
അവലംബം
തിരുത്തുക- ↑ "Lot 133/Sale 1364". Retrieved 16 October 2010.
- ↑ Wissman, Fronia E. (1996). Bouguereau (1st ed ed.). San Francisco: Pomegranate Artbooks. ISBN 0876545827. OCLC 33947605.
{{cite book}}
:|edition=
has extra text (help) - ↑ 3.0 3.1 3.2 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. Retrieved 27 January 2013.
- ↑ Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. Archived from the original on സെപ്റ്റംബർ 18, 2015. Retrieved ജനുവരി 27, 2013.