താമരക്കുടി
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
(Thamarakudy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരള സംസ്ഥാനത്തെ കൊല്ലം ജില്ലയിലെ കോട്ടാരക്കര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് താമരക്കുടി .[2] ഇത് ജില്ലാ ആസ്ഥാനമായ കൊല്ലത്ത് നിന്ന് 34 കിലോമീറ്റർ കിഴക്കോട്ടും , വെട്ടിക്കവലയിൽ നിന്നും 6 കിലോമീറ്ററും, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 75 കിലോമീറ്ററും മാറിയാണ് സ്ഥിതിചെയ്യുന്നത്.മൈലം ഗ്രാമപഞ്ചായത്തിൻ്റെ ഭാഗമാണ് താമരക്കുടി.ഈ സ്ഥലം 2013 ൽ ഒരു സഹകരണ ബാങ്ക് തട്ടിപ്പിൻ്റെ പേരിൽ വാർത്തകളിൽ ഇടം നേടിയിരുന്നു.[3]
താമരക്കുടി | |
---|---|
ഗ്രാമം | |
താമരക്കുടി ശ്രീ മഹാദേവർ ക്ഷേത്രം | |
Coordinates: 9°03′08″N 76°47′55″E / 9.0523°N 76.7986°E | |
സമയമേഖല | UTC+5:30 (IST) |
പിൻ കോഡ് | 691560 |
ടെലിഫോൺ കോഡ് | (0)474 |
വാഹന റെജിസ്ട്രേഷൻ | KL-02, KL-24 |
ലോക്‌സഭ മണ്ഡലം | മാവേലിക്കര |
അടുത്തുള്ള പട്ടണങ്ങൾ | കൊട്ടാരക്കര, പുനലൂർ |
അടുത്തുള്ള ഗ്രാമങ്ങൾ
തിരുത്തുക- ഏനാത്ത് - 10 കിലോമീറ്റർ (കലയപുരം, എംസി റോഡ് വഴി)
- പട്ടാഴി - 6 കിലോമീറ്റർ
- കുളക്കട - 8 കിലോമീറ്റർ (കലയപുരം വഴി)
- മേലില - 10 കിലോമീറ്റർ (മൈലം കുര, തലവൂർ റോഡ് വഴി)
- കുന്നിക്കോട് - 9 കിലോമീറ്റർ (പാണ്ടിത്തിട്ട, തലവൂർ വഴി)
ഗതാഗതം
തിരുത്തുക- ബസ്സ് ഗതാഗതം : അടുത്തുള്ള പട്ടണമായ കൊട്ടാരക്കര കേരളത്തിൻ്റെ എല്ലാ ഭാഗങ്ങളുമായി ബസ്സ് മാർഗ്ഗം ബന്ധപ്പെട്ടുകിടക്കുന്നു. അവിടെ നിന്നും 15 മിനിറ്റ് ഇടവേളയിൽ കൊട്ടാരക്കര-പട്ടാഴി (മൈലം, താമരക്കുടി) വഴി കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്.
- റെയിൽവേ സ്റ്റേഷനുകൾ : കുര ആണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ (5 കിലോമീറ്റർ) ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ ഹെഡ് ആയ കൊല്ലം ജംഗ്ഷനെ (34 കിലോമീറ്റർ) ബന്ധിപ്പിക്കുന്നു, ചെങ്ങന്നൂർ (41) കിലോമീറ്റർ).
- വിമാനത്താവളങ്ങൾ : ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരത്താണ് (90) കിലോമീറ്റർ). കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 175 കിലോമീറ്റർ അകലെ ആണ്.
പരാമർശങ്ങൾ
തിരുത്തുക- ↑ "താമരക്കുടി സ്കൂളിന് പൈതൃക അവാർഡ്". deshabhimani.com.
- ↑ https://www.manoramaonline.com/district-news.html
- ↑ "Thamarakudy Bank deceit". Pandalam.com.