തലവൂർ
തലവൂർ | |
9°02′40″N 76°49′46″E / 9.0444°N 76.8294°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
ഭരണസ്ഥാപനം(ങ്ങൾ) | {{{ഭരണസ്ഥാപനങ്ങൾ}}} |
{{{ഭരണസ്ഥാനങ്ങൾ}}} | {{{ഭരണനേതൃത്വം}}} |
' | |
' | |
വിസ്തീർണ്ണം | 33.67 ച.കി.മീ.ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 31,804 |
ജനസാന്ദ്രത | 945/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
691508 +0475 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ കൊല്ലം ജില്ലയിലുള്ള പത്തനാപുരം താലൂക്കിലെ ഒരു ഗ്രാമമാണ് തലവൂർ (ഇംഗ്ലീഷ്: Thalavoor)
ചരിത്രം
തിരുത്തുകകേരളപ്പിറവിക്കു മുൻപ് 1742 വരെ കൊട്ടാരക്കര തലസ്ഥാനമായ ഇളയിടത്തുസ്വരൂപത്തിൻറെ ഭാഗമായിരുന്നു തലവൂർ.അക്കാലത്ത്, ഇളയിടത്ത് സ്വരൂപത്തിലെ പ്രധാന വകുപ്പുകളുടെയെല്ലാം തലവൻമാർ ഈ പ്രദേശത്തുനിന്നുള്ളവരായിരുന്നു. അതിനാൽ ഈ നാടിന് തലവൻമാരുടെ ഊര് എന്ന അർത്ഥത്തിൽ തലവൂർ എന്ന പേര് ലഭിച്ചു.[1] നാട്ടിലെ പല പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ മിടുക്കൻമാരും പൊതുസമ്മതരും ആയ വ്യക്തികൾ തലവൂരിലുണ്ടായിരുന്നു. അതായിരിക്കാം സ്ഥലനാമം തലൈവർ വാഴും ഊരായത്. ഊരുകളുടെ തല യായിരുന്നു തലവൂർ എന്നാണ് മറ്റൊരു അഭിപ്രായം.
ഭൂമിശാസ്ത്രം
തിരുത്തുകഭൂമിശാസ്ത്രപരമായ സ്ഥാനം
തിരുത്തുകഅക്ഷാംശം: 9°2'40"N; രേഖാംശം: 76°49'46"E
കരകൾ
തിരുത്തുകപണ്ടുകാലം മുതൽക്കുതന്നെ തലവൂർ ഗ്രാമത്തെ ആറു കരകളായി തിരിച്ചിട്ടുണ്ട്. ഇവിടെയുള്ള തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രത്തിന്റെ നടത്തിപ്പിനെത്തുടർന്നാണ് ഈ വിധ വിഭജനം നടത്തിയത്
- വടകോട്
- കുര
- ഞാറക്കാട്
- നടുത്തേരി
- പാണ്ടിത്തിട്ട
- മഞ്ഞക്കാല
ഭരണം
തിരുത്തുകതലവൂർ ഗ്രാമപഞ്ചായത്ത്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്, കൊല്ലം ജില്ലാപഞ്ചായത്ത് എന്നിങ്ങനെയുള്ള ത്രിതല പഞ്ചായത്ത് സമിതിയുടെ ഭരണത്തിൻ കീഴിലാണ് തലവൂർ ഗ്രാമപഞ്ചായത്ത് വരുന്നത്. പത്തനാപുരം താലൂക്കിലെ തലവൂർ, പിടവൂർ എന്നീ രണ്ടു ഗ്രാമങ്ങൾ ഈ പഞ്ചായത്തിൽ ഉൾപ്പെടുന്നു.ഇരുപതു വാർഡുകൾ പഞ്ചായത്തിലുണ്ട്.
- പാണ്ടിത്തിട്ട
- അമ്പലനിരപ്പ്
- തത്തമംഗലം
- മേലേപ്പുര
- പറങ്കിമാംമുകൾ
- പഴഞ്ഞിക്കടവ്
- പനമ്പറ്റ
- പിടവൂർ
- അരുവിത്തറ
- കമുകുംചേരി
- ചിറ്റാശ്ശേരി
- നെടുവന്നൂർ
- മഞ്ഞക്കാല
- നടുത്തേരി
- രണ്ടാലുംമൂട്
- ഞാറക്കാട്
- അരിങ്ങട
- വടക്കോട്
- അലക്കുഴി
- കുര
ആരാധനാലയങ്ങൾ
തിരുത്തുക- തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാ ദേവി ക്ഷേത്രം
- ശ്രീ മഹാദേവ ക്ഷേത്രം, സപ്തർഷിമംഗലം (തത്തമംഗലം).
- കമുകുംചേരി ശ്രീ തിരുവിളങ്ങാനപ്പൾക്ഷേത്രം
- ശ്രീകൃഷ്ണക്ഷേത്രം, നടുത്തേരി.
- ശ്രീകൃഷ്ണക്ഷേത്രം, കുര.
- മാർത്തോമ്മാ പള്ളി, നടുത്തേരി.
- മഞ്ഞക്കാല ട്രിനിറ്റി മാർത്തോമ്മാ പള്ളി,പറങ്കിമാംമുകൾ
- ഓർത്തഡോക്സ് പള്ളി, രണ്ടാലുമ്മൂട്.
- സെയ്ന്ട് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി, പാണ്ടിത്തിട്ട.
- അരിങ്ങട ശ്രീ ദുർഗദേവി ക്ഷേത്രം. അരിങ്ങട.
(വൃശ്ചികം മാസത്തിലെ കാർത്തിക ഇവിടെ ഉത്സവം ആയി അഘോഷിക്കുന്നു. മണികെട്ട് ക്ഷേത്രം കൂടിയാണിത്. കാര്യസ്ഥിതിക്ക് വേണ്ടിയാണ് മണി കെട്ടുന്നത്)
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ദേവിവിലാസം വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ, തൃക്കൊന്നമർക്കോട്.
- ഇന്ദിരാഗാന്ധി മെമ്മൊറിയൽ ഹയർ സെക്കൻററി സ്കൂൾ, മഞ്ഞക്കാല.
- ഗവ. എൽ. പി. എസ്, കുര.
- ഗവ. എൽ. പി. എസ്, നടുത്തേരി
- ഗവ. യു. പി. എസ്. നടുത്തേരി.
- ബി. വി. എൽ. പി. എസ്, മഞ്ഞക്കാല
- ഗവ. എൽ. പി. എസ്. മഞ്ഞക്കാല.
- ഗവ. എൽ. പി. എസ്, നെടുവന്നൂർ
- ഗവ. എൽ. പി. എസ്. അമ്പലത്തിൻ നിരപ്പ്
- ഗവ. എൽ. പി എസ്, തലവൂർ.
- ഗവ.എൽ.പി.എസ്.പാണ്ടിത്തിട്ട
ആതുരാലയങ്ങൾ
തിരുത്തുക- പ്രാഥമികാരോഗ്യകേന്ദ്രം, ഞാറക്കാട്.
- സർക്കാർ ആയുർവേദ ആശുപത്രി, നടുത്തേരി.
ഇവകൂടി കാണുക
തിരുത്തുകബാഹ്യകണ്ണികൾ
തിരുത്തുക- തലവൂരിന്റെ ആകാശ വീക്ഷണം വിക്കിമാപ്പിയയിൽ (ഇതേ വിൻഡോയിൽ തുറന്നുവരും)
- തലവൂർ - സാമാന്യ വിവരങ്ങൾ Archived 2016-08-11 at the Wayback Machine.
- തലവൂർ.ഇൻ Archived 2012-03-26 at the Wayback Machine.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-20. Retrieved 2011-04-24.