തായ് മലനിരകൾ

(Thai highlands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തായ് മലനിരകൾ അഥവാ വടക്കൻ തായ്ലൻഡിലെ തായ് കുന്നുകൾ തായ്ലാന്റിലെ വടക്ക് ഭാഗത്തുള്ള ഒരു പ്രകൃതിദത്ത പർവ്വതപ്രദേശമാണ്. ലാവോസ്, ബർമ്മ, ചൈന തുടങ്ങിയ കുന്നുകളുടെ ഭാഗമാണ് ഇതിന്റെ പർവതനിരകൾ. ഹിമാലയവുമായി ബന്ധപ്പെടുത്തി ഇവയെ ഹിമാലയത്തിൻറെ താഴ്വാരക്കുന്നുകളായി കണക്കാക്കുന്നു.

Thai Highlands
Natural region
Rice being harvested in Wang Nuea District, Lampang province. The mountains in the background are part of the Phi Pan Nam Range.
Rice being harvested in Wang Nuea District, Lampang province. The mountains in the background are part of the Phi Pan Nam Range.
Map of the Thai highlands
Map of the Thai highlands
Coordinates: 18°30′00″N 98°30′00″E / 18.50000°N 98.50000°E / 18.50000; 98.50000
CountryThailand
AreaNorthern Thailand, and parts of Tak and Sukhothai provinces
വിസ്തീർണ്ണം
 • ആകെ1,07,000 ച.കി.മീ.(41,000 ച മൈ)
ജനസംഖ്യ
 (2009)
 • ആകെ63,00,000
 • ജനസാന്ദ്രത59/ച.കി.മീ.(150/ച മൈ)
സമയമേഖലUTC+7

സാധാരണ കുത്തനെയുള്ള മലനിരകൾ, പർവ്വതങ്ങൾക്കിടയിലുള്ള തടങ്ങൾ, അല്ലുവിയൽ മലയിടുക്കുകൾ എന്നിവ വടക്കുഭാഗത്തുള്ള തായ് മലനിരകളുടെ സവിശേഷതയാണ്. 2,000 മീറ്ററിൽ കൂടുതൽ (6,600 അടി) ഉയരത്തിലും സമുദ്രനിരപ്പിന് 200 മുതൽ 500 മീറ്റർ വരെ (660 നും 1,640 അടി) ഉയരത്തിലും ഇവ കാണപ്പെടുന്നു. ലാവോ അതിർത്തിയോട് ചേർന്ന് മീകാങ് തടത്തിനെ ഭാഗിച്ചുകൊണ്ട് ഉയർന്ന കൊടുമുടികൾ 1,500 മീറ്ററിൽ (4,900 അടി) ഇടയ്ക്ക് ഉയർന്നു നിൽക്കുന്നു, ഇടുങ്ങിയ താഴ്വരകളിലൂടെ ഒഴുകുന്ന അരുവികളും കാണപ്പെടുന്നു.[1]

ഉഷ്ണമേഖലാ പർവതങ്ങളിലെ സാധാരണ പർവ്വതകാലാവസ്ഥയായ ഈർപ്പമുള്ളതും വരണ്ടതുമായ കാലാവസ്ഥ കാണപ്പെടുന്നു. ശൈത്യകാല താപനില തണുത്തതും വർഷത്തിൽ മിക്കവാറും മഞ്ഞുവീഴ്ചയും സംഭവിക്കാറുണ്ട്. പക്ഷേ ഉയർന്ന കൊടുമുടിയിൽ മഞ്ഞ് കാണപ്പെടുന്നില്ല.

വടക്കൻ തായ്ലാന്റിലെ തായ് മലനിരകളിലെ പ്രദേശം ഒമ്പത് അഡ്മിനിസ്ട്രേറ്റീവ് പ്രവിശ്യകൾ ഉൾക്കൊള്ളുന്നു. സിക്സ്-റീജിയൻ സിസ്റ്റം അടിസ്ഥാനമാക്കി തക്, സൂക്കൊത്തായ് പ്രവിശ്യകൾ വടക്കൻ തായ്ലൻഡിൻറെ ഭാഗമാണ്. മലനിരകളിലെ ചില ഭാഗങ്ങൾ ജനവാസകേന്ദ്രങ്ങളാണ്.

ഭൂമിശാസ്ത്രം

തിരുത്തുക

ഡീൻ ലാവോ റേഞ്ച് ഒഴികെ ദൂരെ വടക്കേ അറ്റത്ത് തായ്ലാന്റിന്റെ വടക്കുഭാഗത്തുള്ള എല്ലാ തലങ്ങളും ഏകദേശം വടക്ക് മുതൽ തെക്ക് വരെ ക്രമീകരിച്ചിരിക്കുന്നു. അയൽഭാഗങ്ങളായ ബർമ, ലാവോസ് എന്നിവിടങ്ങളിൽ വിശാലമായ ഒരു ശ്രേണിയായി അവ ബന്ധപ്പെട്ടിരിക്കുന്നു. "തായ് മലനിരകൾ" എന്നത് തായ് മേഖലയായി പരിമിതപ്പെട്ടിരിക്കുന്നു. [2] അവയുടെ ഭൌമശാസ്ത്രഘടനയെ അടിസ്ഥാനമാക്കി വടക്കൻ തായ്ലൻഡിൽ രണ്ട് പർവത ഉപവിഭാഗങ്ങൾ കാണപ്പെടുന്നു.

  • പടിഞ്ഞാറൻ ഭാഗങ്ങളിൽ തെക്ക് ഭാഗത്ത്, ഡീൻ ലാവോ റേഞ്ചിൽ നിന്നും, ഷാൻ ഹിൽസ് അഥവാ ഷാൻ ഹൈലാൻഡ്, താനൺ താങ് ചായി മലനിരകളുടെ സമാന്തരമായ രണ്ടു ചങ്ങലകളുമായി ബന്ധിപ്പിക്കുന്നു. (เทือกเขา ถนน ธงชัย). ഈ പ്രദേശത്ത് ഏറ്റവും ഉയരം കൂടിയ ദോയി ഇന്തനോൺ .2,565 മീറ്റർ (8,415 അടി). ഉയരത്തിലെത്തുന്നു. ദാവാ റേഞ്ച് (ทิว เขา ดอย มอน กุ จู) മേ ഹൊങ്സോൺ, സാൽവിൻ നദി എന്നിവയ്ക്കിടയിലുള്ള തായ്-അതിർത്തിയാണ്.[3]

മലയോര പ്രദേശത്തിന്റെ വലിയൊരു ഭാഗം തെക്ക് ദിശയിലേയ്ക്ക് ഒഴുകുന്ന ചാവോ ഫ്രയോ നദിയുടെ പോഷക നദികളായ പിങ്, വാങ്, യോം, നാൻ തുടങ്ങിയ നദികളുടെ വരണ്ടതടങ്ങളാണ്. മേഖലയെ വേർതിരിക്കുന്ന പ്രധാന നദികൾ കുത്തനെ തുടർച്ചയായുള്ളതുമാണ്. കിഴക്ക്, അതുപോലെ വാങ്, യോം ഡ്രെയിനേജ് ബേസിൻ എന്നിവിടങ്ങളിൽ ഇവ താഴ്ന്ന് കാണപ്പെടുന്നു. പൈ നദി വടക്കുഭാഗത്തുനിന്ന് പടിഞ്ഞാറോട്ട് സാൽവീനിലേയ്ക്ക് ഒഴുകുന്നു. വടക്കുകിഴക്കൻ ഭാഗം കൊക്ക്, ഇൻഗ് തുടങ്ങിയ നദീതീരങ്ങളുടെ വരണ്ട മെക്കോങ് തടവും കാണപ്പെടുന്നു.

ചിത്രശാല

തിരുത്തുക

ഭൂഗർഭശാസ്ത്രം

തിരുത്തുക

തെക്കൻ ഉപമേഖലകളിൽ ഭൂഗർഭശാസ്ത്രപരമായി ഷാൻ ഹിൽ കട്ടിയുള്ള പാറകൊണ്ടുള്ള അല്ലൂവിയം പാളികൾ തട്ടുതട്ടായി അടുക്കിയിരിക്കുന്നു, പർമോ കാർബോണിഫസ് ചുണ്ണാമ്പുകല്ല് കൊണ്ട് കൂടുതൽ കടുത്തതും ആഴത്തിലുള്ളതുമായ ലാവോസുമായി വളരെ അടുത്തുകിടക്കുന്ന മേഖലകൾ സൃഷ്ടിക്കുന്നു.[5] തായ് മലകളിലെ ഭൂരിഭാഗവും ഷാൻ-തായ് തെറേൻ എന്ന ടെക്റ്റോണിക് ഫലകത്തിന്റെ ഭാഗമാണ്.

പരിസ്ഥിതിയും മനുഷ്യന്റെ ആഘാതവും

തിരുത്തുക
 
ചിയാങ് റായ്ക്ക് സമീപമുള്ള കുന്നുകളിലെ അഖാ കുടിൽ

മലനിരകളുടെ സ്വാഭാവിക പരിസ്ഥിതി ഇടതൂർന്ന മോണ്ടെയ്ൻ മഴക്കാടാണ്. സ്വീഡൻ കാർഷിക രീതികളും തടിവെട്ടും വളരുന്ന വനമേഖല കുറയുന്നു. അവയ്ക്ക് പകരം ദ്വിതീയ വനങ്ങൾ സൃഷ്ടിക്കപ്പെടുന്നു.[6][7]

നൂറ്റാണ്ടുകളായി തായ് മലനിരകളിൽ പ്രധാനമായും അക്ക , യാവോ, ലാഹു, ഖുമു , ഹമോംഗ് , ലിസുവ തുടങ്ങിയ ടിബറ്റോ-ബർമൻ വംശജർ, അല്ലെങ്കിൽ ചൈനീസ് ഹിൽ ഗോത്രങ്ങൾ ആണ് വസിച്ചിരുന്നത്, [8]ഈ മാനുഷിക വിഭാഗങ്ങൾ താരതമ്യേന ശൂന്യമായ പ്രദേശത്ത് കടന്നുകയറുകയും കാർഷിക ഉൽപ്പാദക സംവിധാനങ്ങളുടെ പുതിയ മാറ്റത്തിനായി പുതിയ ഭൂമി ഏറ്റെടുക്കുകയും ചെയ്തു. അതുപോലെ തന്നെ അവരുടെ കൃഷി വ്യതിയാനങ്ങൾ മാറ്റുന്നതിനായി പുതിയ ഭൂമി തേടുകയും ചെയ്തു. കഴിഞ്ഞ ദശാബ്ദങ്ങളിൽ ഈ ഗ്രൂപ്പുകൾ തായ് മുഖ്യധാരയിലേയ്ക്ക് ഒരു ഏകീകരണ പ്രക്രിയയിലാണ്.

ഇതും കാണുക

തിരുത്തുക
 
Doi Phu Chi Fa, Amphoe Wiang Kaen, Chiang Rai province.
  1. Heritage Thailand, Geography 4 Archived 2011-10-07 at the Wayback Machine.
  2. The Physical Geography of Southeast Asia, Avijit Gupta
  3. Northern Thailand Archived 2012-01-28 at the Wayback Machine.
  4. ดร.กระมล ทองธรรมชาติ และคณะ, สังคมศึกษา ศาสนาและวัฒนธรรม ม.1, สำนักพิมพ์ อักษรเจริญทัศน์ อจท. จำกัด, 2548, หน้า 24-25
  5. "Geology of Thailand - Ministry of Natural Resources and Environment, Bangkok". Archived from the original on 2017-12-01. Retrieved 2018-11-02.
  6. Secondary forests in swidden agriculture in the highlands of Thailand
  7. Gajaseni, Jiragorn; Jordan, Carl F. (1 January 1990). "Decline of Teak Yield in Northern Thailand: Effects of Selective Logging on Forest Structure". Biotropica. 22 (2): 114–118. doi:10.2307/2388402. JSTOR 2388402.
  8. "Thailand travel guide and holiday planner". Archived from the original on 2012-05-23. Retrieved 2018-11-02.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തായ്_മലനിരകൾ&oldid=3805039" എന്ന താളിൽനിന്ന് ശേഖരിച്ചത്