ചീനി
നിത്യഹരിതവനങ്ങളിലും ഇലകൊഴിയും വനങ്ങളിലും അർദ്ധഹരിതവനങ്ങളിലും കാണപ്പെടുന്ന ഒരിനം ഇലകൊഴിയും വന്മരമാണ് ചീനി (ശാസ്ത്രീയനാമം: Tetrameles nudiflora). തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ധാരാളമായി കണ്ടുവരുന്നു. ഏഷ്യയിലെങ്ങും ഓസ്ട്രേലിയയിലും ഇതു കാണുന്നുണ്ട്. ചീനിമരം, പെരുമരം, പൊന്തംചീനി, വെള്ളച്ചീനി, വെള്ളപ്പശ എന്നെല്ലാം ഇത് അറിയപ്പെടുന്നു. 40 മീറ്റർ വരെ ഉയരം വയ്കുന്ന വലിയ മരമാണിത്.
ചീനിമരം | |
---|---|
കംബോഡിയയിലെ പുരാതനക്ഷേത്രത്തിൽ വളരുന്ന ചീനിമരം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Tetrameles
|
Species: | T. nudiflora
|
Binomial name | |
Tetrameles nudiflora | |
Synonyms | |
|
വണ്ണം കൂടിയ തായ്ത്തടിയും തൊലിപ്പുറത്തുള്ള വടുക്കളും ഈ മരത്തിന്റെ പ്രത്യേകതയാണ്. വർഷത്തിൽ രണ്ടുതവണ ചീനി ഇലപൊഴിക്കുന്നു[1]. മഞ്ഞുകാലത്ത് മരം പൂർണ്ണമായും ഇലകൾ കൊഴിക്കുന്നു. ഇലകൾക്ക് 10 മുതൽ 17 സെന്റീമീറ്റർ വരെ നീളവും ഏകദേശം അത്രതന്നെ വീതിയും ഉണ്ടാകും. ആൺപൂവും പെൺപൂവും വെവ്വേറെ മരങ്ങളിലാണുണ്ടാവുന്നത്[2]. പൂവിന് ഇളം മഞ്ഞ നിറമാണ്. ദളങ്ങൾ ഇല്ലാത്തതും കേസരങ്ങൾ ഉള്ളതുമായ പൂക്കൾ നന്നേ ചെറുതാണ്. 5 മീറ്റർ ഉയരം വരെ നല്ല വീതിയുള്ള വപ്രമൂലങ്ങൾ ഉണ്ടാവും. [3] ഇലവ് പോലെ വൻതേനീച്ചകൾ കൂടുകൂട്ടുന്ന മരങ്ങളിൽ ഒന്നാണ് ചീനിയും[4]. ഗ്രീഷ്മകാലത്താണ് ഫലം മൂപ്പെത്തുന്നത്.
അവലംബം
തിരുത്തുക- ↑ കേരളത്തിലെ വനവൃക്ഷങ്ങൾ, (ISBN 81-264-1135-X) ആർ. വിനോദ്കുമാർ, ഡി.സി. ബുക്സ്, പേജ്: 86
- ↑ http://www.britannica.com/EBchecked/topic/589058/Tetrameles-nudiflora
- ↑ http://www.efloras.org/florataxon.aspx?flora_id=3&taxon_id=200014478
- ↑ http://www.beesfordevelopment.org/uploads/BfDJ87%20Honey%20Trees005.pdf[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.biotik.org/india/species/t/tetrnudi/tetrnudi_en.html Archived 2012-05-03 at the Wayback Machine.
- http://www.iucnredlist.org/details/32376/0
- മറ്റു പേരുകൾ, കാണപ്പെടുന്ന സ്ഥലങ്ങൾ Archived 2011-12-10 at the Wayback Machine.
- വിവരണം
- കൂടുതൽ വിവരങ്ങൾ
- ചിത്രങ്ങൾ, വിവരങ്ങൾ
- പൂക്കളുടെ ചിത്രങ്ങൾ
- http://indiabiodiversity.org/species/show/19419