തവ
(Tava എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലും പാകിസ്താനിലും പാചകത്തിനുപയോഗിക്കുന്ന ഒരു പാത്രമാണ് തവ (tava). [1] [2] വലിപ്പമേറിയതും, പരന്നതുമായ അൽപം അകത്തോട് ചെറുതായി കുഴിവുള്ളതുമായ ഒരു ഡിസ്കിന്റെ രൂപത്തിലുള്ള പാത്രമാണിത്. കാസ്റ്റ് അയേൺ, സ്റ്റീൽ , അലുമിനിയം എന്നിവയിലേതെങ്കിലുമുപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്.ടെഫ്ലോൺ പൂശിയ തവകൾ ആണ് കൂടുതലും പ്രചാരത്തിലുള്ളത്. പൊതുവെ ഇതിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ റൊട്ടി , പലതരം ഇന്ത്യൻറൊട്ടികളായ ചപ്പാത്തി, പറാത്ത, ചാപ്, പാവ് ബാജി, ചാട് എന്നിവയാണ്. തെക്കേ ഇന്ത്യൻ വിഭവങ്ങളായ ദോശ, പേസരട്ട് എന്നിവ തവ ഉപയോഗിച്ചാണുണ്ടാക്കുന്നത്. തവ ഫ്രൈ, തവ മസാല എന്നിവയും തവയിലാണുണ്ടാക്കുന്നത്.
അവലംബം
തിരുത്തുകTava എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "Your Desi (Indian) Kitchen on the Net". Archived from the original on 2008-04-08. Retrieved 2008-04-01.
- ↑ "Pots, Pans, and Griddles". Archived from the original on 2008-10-14. Retrieved 2008-05-01.