ടാറ്റ ഡൊകൊമൊ

(Tata DoCoMo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടാറ്റ ഡൊകൊമൊ എന്നത് ടാറ്റ ടെലീസർവ്വീസസ് ലിമിറ്റഡിന്റെ (TTSL) ജി.എസ്.എം. പ്ലാറ്റ്ഫോമിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന മൊബൈൽ സേവനമാണ്. ജാപ്പനീസ് ടെലീകോം ഭീമൻ എൻ.റ്റി.റ്റി. ഡൊകൊമൊയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. 2008 നവംബറിലാണ് ഈ സേവനം ആരംഭിച്ചത്. ഇന്ത്യയിൽ മൂന്നാം തലമുറ സേവനങ്ങൾ നൽകി തൂടങ്ങിയ ആദ്യ സ്വകാര്യ സേവനദാതാവ് ആണ് ടാറ്റ ഡോകോമോ.

ടാറ്റ ഡൊകൊമൊ ലിമിറ്റഡ്
Joint Venture
വ്യവസായംമൊബൈൽ ടെലികമ്യൂണിക്കേഷൻസ്
സ്ഥാപിതംനവംബർ 2008
ആസ്ഥാനംന്യൂഡൽഹി, ഇൻഡ്യാ
ഉത്പന്നങ്ങൾമൊബൈൽ നെറ്റ്വർക്സ് ,
ടെലീകോം സേവനം, മുതലായവ.
മാതൃ കമ്പനിടാറ്റാ ടെലീസർവ്വീസസ് (74%)
എൻ.റ്റി.റ്റി ഡൊകൊമൊ(26%)
വെബ്സൈറ്റ്TataDoCoMo.com

പോസ്റ്റ്പെയ്ഡിലും,പ്രീപെയ്ഡിലും ടാറ്റാഡൊക്കോമോ സേവനം ലഭ്യമാണ്. മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, ഒറീസ്സ, മഹാരാഷ്ട്ര, ഗോവ, പഞ്ചാബ്, ഹരിയാന, കർണാടകം, കേരളം, തമിഴ്നാട്,പശ്ചിമബംഗാൾ. എന്നിങ്ങനെ 11 സർക്കിളുകളിൽ ടാറ്റാഡൊക്കോമോ സേവനം ലഭ്യമാണ്. ഗ്രാമീണപ്രദേശങ്ങളിൽ മറ്റും 1പൈസ/സെക്കന്റ് പ്ലാൻ വളരെ അധികം ജനപ്രീതി നേടി.

ചരിത്രം തിരുത്തുക

നവംബർ 2008-ലാണ് ടാറ്റാഡൊക്കോമോ സേവനം നിലവിൽ വന്നത്. ടാറ്റ ടെലീസർവ്വീസസും ജാപ്പനീസ് ടെലീകോം ഭീമൻ എൻ.റ്റി.റ്റി. ഡൊകൊമൊയുമായി സഹകരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.

ടാറ്റാഡൊക്കോമോ സേവനം ഇപ്പോൾ താഴെകൊടുത്തിരിക്കുന്ന സർക്കിളുകളിൽ ലഭ്യമാണ്;

ടാറ്റാഡൊക്കോമോ സേവനം ഇപ്പോൾ നിലവിൽ വന്ന സർക്കിളുകൾ:

ഓഹരി പങ്കാളിത്തം തിരുത്തുക

26 ശതമാനം ഓഹരിയാണ് എൻ.റ്റി.റ്റി ഡൊകൊമൊ ക്ക് ഉള്ളത്. ഇൻഡ്യയിലെ ആദ്യ ടെലീകോം സേവനമായ ലൂപ്പ് മൊബൈലുമായി(ബി.പി.എൽ.(BPL)) കൂടിച്ചേർന്ന് പെർ/സെക്കന്റ് പുനവതരിപ്പിക്കുകയാണ് ഇതിലൂടെ. 2004ൽ നിലവിൽ വന്ന പെർ/സെക്കന്റ് സേവനം ഇപ്പോഴും തുടരുന്നു. 2009 ഒക്ടോബറിൽ ട്രായി(TRAI) ഇൻഡ്യയിലെ No.1 മികച്ച ടെലികോം ബ്രാന്റായി തിരഞ്ഞെടുക്കുകയുണ്ടായി.

കോൾ നിരക്ക് തിരുത്തുക

എല്ലാ ലോക്കൽ, എസ്.റ്റി.ഡി കോളുകൾക്കും 1 പൈസ/ 1 സെക്കൻഡ് ആണ് നിരക്ക്. റോമിങ്ങിലും ഇതേ നിരക്ക് തന്നെയാണ്.

പുറം കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ടാറ്റ_ഡൊകൊമൊ&oldid=3632680" എന്ന താളിൽനിന്ന് ശേഖരിച്ചത്