താരിഖ് ബിൻ സിയാദ്

(Tariq ibn Ziyad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

താരിഖ് ബിൻ സിയാദ് Tariq ibn Ziyad (അറബി: طارق بن زياد) ഉമവി ഖലീഫയായിരുന്ന അൽ വലീദ് അബ്ദുൽ മലിക്കിന്റെ (705 - 715) ( Al-Walid ibn Abd al-Malik)(അറബി:  الوليد بن عبد الملك) വളരെ പ്രധാനപ്പെട്ട ഒരു സേനാനിയായിരുന്നു. ഇദ്ദേഹം പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നും ജിബ്രാൾട്ടര് കടലിടുക്ക് വഴി യൂറോപ്പിലേക്ക് സൈന്യത്തെ നയിച്ച് അന്തലൂസിലേക്ക് (സ്പെയിൻ) മുസ്ലിം സൈനിക മുന്നേറ്റം നടത്തി. താരീക് പർവതമെന്ന പെരിൽ അറിയപ്പെടുന്ന ജിബ്രാൾട്ടർ പാറക്കെട്ടുകളും, കടലിടുക്കും ഇദ്ധേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു.

താരിഖ് ബിൻ സിയാദ്
ജനനം629-789
തൊഴിൽപട്ടാള മേധാവി
Location of താരിഖ് ബിൻ സിയാദ്

ഇന്നത്തെ അൾജീരിയയിലാണ് ഇദ്ദേഹം ജനിച്ചത്.

പടയോട്ടം തിരുത്തുക

711 ഏപ്രിൽ മാസത്തിൽ താരീഖും സൈന്യവും ജിബ്രാൾട്ടറിൽ വന്നിറങി. ശേഷം അദ്ദേഹം സൈന്യത്തെ അഭിമുഖീകരിച്ചു കൊണ്ടു നടത്തിയ പ്രസംഗം ചരിത്രപ്രസിധമാണ്. "നിങ്ങളുടെ മുമ്പിൽ സൈന്യവും പിമ്പിൽ സമുദ്രവും. നിങ്ങൾക്ക് ഇനി രണ്ടായാലും മരണം. മരണത്തിനുള്ള രീതി തെരഞ്ഞെടുക്കാവുന്നതു വീരപോരാട്ടം തന്നെ. "റോഡറിക്ക് രാജാവിനെ പരാജയപ്പെടുത്തുകയും, വധിക്കുകയും ചെയ്തു കൊണ്ട് ജൂലൈ 19, 711 ന്ന് മുസ്ലിം സൈന്യം യൂറോപ്പിലേക്ക് ആദ്യമായി പ്രവേശിച്ചു.

അന്ത്യം തിരുത്തുക

യൂറോപ്യൻ‌ വിജയാനന്തരം അമവിയ്യാ ഖലീഫ അൽ‌വലീദ് ഒന്നാമൻ‌ താരിഖിനെ ഹിസ്പാനിയാ ഗവ്രനറാക്കുകയും പിന്നീട് ദമാസ്കസിലേക്ക് തിരിച്ചു വിളിക്കുകയുമാണുണ്ടായ്ത്.

"https://ml.wikipedia.org/w/index.php?title=താരിഖ്_ബിൻ_സിയാദ്&oldid=3348486" എന്ന താളിൽനിന്ന് ശേഖരിച്ചത്