സിവാഷ്

(Syvash എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അസോവ് കടലിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന ആയം കുറഞ്ഞ കായലാണ് സിവാഷ് - Syvash or Sivash[1] (Russian and Ukrainian: Сива́ш; Crimean Tatar: Sıvaş or Сываш, "dirt") അറബത് സ്പിറ്റിനെ അസോവ് കടലിൽ നിന്ന് വേർത്തിരിക്കുന്നത് സിവാഷ് കായലാണ്. 2560 കിലോമീറ്റർ സ്‌ക്വയർ (990 സ്‌ക്വയർ മൈൽ) പ്രദേശം ജലത്താൽ മൂടികിടക്കുന്നതാണ് ഈ കായൽ. 10000 സ്‌ക്വയർ കിലോമീറ്ററിലധികം പ്രദേശമാണ് കായലിന്റെ ഭാഗം. സിവാഷ് കായൽ അസോവ് കടലിന്റെ കിഴക്ക് സന്ധിക്കുന്ന സ്ഥലത്തിന് ഹെനിചെസ്‌ക് കടലിടുക്ക് എന്നാണ് വിളിക്കുന്നത്. വടക്കുകിഴക്കൻ തീരത്തായി ക്രിമിയൻ ഉപദ്വീപ് സ്ഥിതിചെയ്യുന്നു.ക്രിമിയൻ പ്രദേശത്തിന്റെ നിയന്ത്രണത്തിന്റെ വിഷയത്തിൽ റഷ്യയും ഉക്രൈനും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.

Syvash
Map of the Crimea, showing the Syvash in black
സ്ഥാനംSea of Azov
നിർദ്ദേശാങ്കങ്ങൾ46°05′N 34°20′E / 46.083°N 34.333°E / 46.083; 34.333
നദീ സ്രോതസ്Salgir
Basin countries ഉക്രൈൻ,
 റഷ്യ (Disputed)
പരമാവധി നീളം200 കി.മീ (120 മൈ)
പരമാവധി വീതി35 കി.മീ (22 മൈ)
ഉപരിതല വിസ്തീർണ്ണം2,560 കി.m2 (990 ച മൈ)
ശരാശരി ആഴം0.5–1 മീ (1.6–3.3 അടി)
പരമാവധി ആഴം3 മീ (9.8 അടി)
ലവണത22-87‰

വിഹഗവീക്ഷണം

തിരുത്തുക

സിവാഷ് ഏതാണ്ട് ക്രിമിയൻ ഉപദ്വീപിന്റെ മുഖ്യഭൂമിയിൽ നിന്ന് തള്ളി നിൽക്കുന്നു. ക്രിമിയൻ ഉപദ്വീപിന്റെ സ്വയംഭരണ റിപ്പബ്ലിക്കെന്ന സ്വാഭാവിക അതിർത്തിയെന്ന നിലയിലാണ് നിലകൊള്ളുന്നത്. 110 കിലോമീറ്റർ (68 മൈൽ) നീളവും 0.27 മുതൽ എട്ടു കിലോമീറ്റർ (0.17 മൈൽ മുതൽ 5.0 മൈൽ) വീതിയുള്ള സിവാഷ് കായലാണ് അറബത് മുനമ്പിനെ അതിന്റെ കിഴക്ക് ഭാഗത്ത് അസോവ കടലിൽ നിന്ന് വേർത്തിരിക്കുന്നത്. ഹെനിചെസ്‌ക് കടലിടുക്കിന്റെ വടക്ക് ഭാഗത്ത് അസോവ് കടലും സിവാഷ് കായലും ഹെനിചെസ്‌ക് തുറമുഖത്തിന് സമീപം സന്ധിക്കുന്നു

അതിന്റെ പടിഞ്ഞാറ്, പെറികോപ് മുനമ്പ് സിവാഷ് കായലിനെ കരിങ്കടലിൽ നിന്ന് വേർത്തിരിക്കുകയും ക്രിമിയയെ ഉക്രൈനുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.

 
സിവാഷ് സ്വാഭാവിക നിറം സാറ്റലൈറ്റ് ചിത്രം

സിവാഷ് കായലിന് വളരെ ആഴം കുറവാണ്. ഏറ്റവും ആഴം കൂടിയ പ്രദേശത്ത് ഏകദേശം മൂന്ന് മീറ്റർ (9.8 അടി) മാത്രമാണ്. കായലിന്റെ മിക്കവാറും പ്രദേശത്ത് അര മീറ്ററിനും ഒരു മീറ്ററിനും (18 ഇഞ്ച് മുതൽ മൂന്ന് അടി) വരെയാണ് ആഴം. അടിഭാഗം എക്കൽ മണ്ണ് കൊണ്ട് മൂടിയിരിക്കുകയാണ്. അഞ്ച് മീറ്റർ (16 അടി) വരെ ഘനമുണ്ട് ഇവക്ക്.

വളരെ ആഴം കുറവായതിനാൽ, വേനൽക്കാലത്ത് വെള്ളത്തിന് ചൂടായിരിക്കും. ദുർഗന്ധം വമിക്കുന്ന മണമായിരിക്കും ചൂടുകാലത്ത്. വീതിയുള്ള ഏരിയയിൽ ബാഷ്പീകരണവും വളരെ ഉപ്പു നിറഞ്ഞതുമായ വെള്ളമാണ് സിവാഷിലേത്. ഇതിലെ വിവിധ ലവണങ്ങളുടെ അളവ് 200 മില്ല്യൺ ടൺ ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്. സിവാഷിൽ ധാതു വിഭവങ്ങൾ അടങ്ങിയതായി പറയപ്പെടുന്നു. സിവാഷ് പ്രദേശം അന്താരാഷ്ട്ര പ്രാധാന്യമുള്ള കായൽപ്പാടമായാണ് അറിയപ്പെടുന്നത്. ഇതിന്റെ തീരങ്ങൾ താഴ്ന്നതും നേരിയ ചരിവുള്ളതും സദാ ചേറുനിറഞ്ഞതും ഉപ്പുരസമുള്ളതുമാണ്. വേനൽക്കാലത്ത്, സിവാഷിലെ ജലനിരപ്പ് ഗണ്യമായി കുറയുകയും കായലിന് അടിയിലെ മണ്ണ് വരണ്ട് കാണപ്പെടുകയും ചെയ്യും. ഇതിനെ സിവാഷസ് എന്നാണ് തദ്ദേശീയർ വിളിക്കുന്നത്. സിവാഷസിനെ ചിലപ്പോൾ പടിഞ്ഞാറൻ സിവാഷസ് എന്നും കിഴക്കൻ സിവാഷസ് എന്നും വേർത്തിരിക്കാറുണ്ട്. ഇവ രണ്ടും ചൊങ്കാർ കടലിടുക്ക് വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.

ചരിത്രം

തിരുത്തുക

റഷ്യൻ ആഭ്യന്തര യുദ്ധകാലത്ത്, സോവിയറ്റ് ചെമ്പട പെറികോപ് -ചൊങ്കാർ സൈനിക ഓപ്പറേഷനായി സിവാഷ് മുറിച്ചു കടന്ന് അത്ഭുതം കാണിച്ചത് ഏറെ പ്രശസ്തമായിരുന്നു.

സസ്യജാലം

തിരുത്തുക

സിവാഷിൽ ചുവന്ന നിറത്തിൽ വളരെ സൂക്ഷ്മമായ ഉപ്പുള്ള ആൽഗയായ ഡുനാലില്ല സാലിന കണ്ടുവരുന്നുണ്ട്.[2] സിവാഷിന്റെ കിഴക്കൻ ഭാഗങ്ങളിൽ കുറഞ്ഞ ഉപ്പ് അടങ്ങിയിട്ടുള്ള സസ്യജാലങ്ങളും മറ്റു കായൽപ്പാട സസ്യജാലങ്ങളും കാണപ്പെടുന്നുണ്ട്. [3] മധ്യ സിവാഷിന്റെ വലിയ ദ്വീപുകളിൽ പ്രധാനമായും വിശാലമായ പുൽക്കാടുകളാൽ മൂടപ്പെട്ടിരിക്കുകയാണ്. തൂവൽ പുല്ല്, റ്റുലിപ്, അർടെമിസിയ, സാൽവിയ തുടങ്ങിയ സസ്യങ്ങളാണ് ഇവിടങ്ങളിൽ അടങ്ങിയിരിക്കുന്നത്.[3]

ചിത്രശാല

തിരുത്തുക
  1.   Baynes, T.S., ed. (1878). "Sea of Azoff" . Encyclopædia Britannica. Vol. 3 (9th ed.). New York: Charles Scribner's Sons. p. 169. {{cite encyclopedia}}: Cite has empty unknown parameters: |1=, |coauthors=, and |authors= (help)
  2. Siwaschsee.
  3. 3.0 3.1 V. Siokhin; I. Chernichko; V. Kostyushyn; N. Krylov; Yu. Andrushchenko; T. Andrienko; Ya. Didukh; V. Kolomijchuk; L. Parkhisenko; R. Chernichko; T. Kirikova (2000). V. Siokhin; V. Kostyushyn (eds.). Sivash: the lagoon between two seas (PDF). ISBN 9058829960. Archived from the original (PDF) on 2014-05-12. Retrieved 2016-11-18.
"https://ml.wikipedia.org/w/index.php?title=സിവാഷ്&oldid=3657669" എന്ന താളിൽനിന്ന് ശേഖരിച്ചത്