അസോവ് കടൽ
ദക്ഷിണ റഷ്യയിലെ ഒരുൾനാടൻ കടലാണ് അസോവ് കടൽ. കരിങ്കടലിന്റെ ഒരു ശാഖയാണിതെന്നു പറയാം. ഏകദേശം 6.4 കി.മീ. വീതിയുള്ള കെർഷ് കടലിടുക്ക് അസോവ് കടലിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്നു.
അസോവ് കടൽ | |
---|---|
നിർദ്ദേശാങ്കങ്ങൾ | 46°N 37°E / 46°N 37°E |
പ്രാഥമിക അന്തർപ്രവാഹം | Don and Kuban |
പരമാവധി നീളം | 360 കി.മീ (220 മൈ)[1] |
പരമാവധി വീതി | 180 കി.മീ (110 മൈ)[1] |
ഉപരിതല വിസ്തീർണ്ണം | 39,000 കി.m2 (15,000 ച മൈ)[1] |
ശരാശരി ആഴം | 7 മീറ്റർ (23 അടി)[1] |
പരമാവധി ആഴം | 14 മീ (46 അടി)[1] |
Water volume | 290 km3[1] |
ഡോൺ, കുബൻ എന്നീ നദികൾ ഇതിൽ പതിക്കുന്നു. ഡോൺ നദിയിലൂടെ വന്നടിയുന്ന ഊറലുകളാൽ കടലിന്റെ ആഴം ക്രമേണ കുറയുകയാണ്. ഏറ്റവും കൂടിയ ആഴം 14 മീറ്ററാണ്. വിസ്തീർണം: 37,600 ച.കി.മീ.; നീളം: 340 കി.മീ. ഇതിലെ ജലനിരപ്പിൽ സാരമായ വ്യതിയാനങ്ങൾ കാണാറുണ്ട്; വർധിച്ച ബാഷ്പീകരണമാണിതിനു ഹേതു.
മത്സ്യസമ്പന്നമാണ് അസോവ് കടൽ. പൈക്, ബ്രിം, സ്റ്റർജിയൺ, ടുൽക, ഗോബി മുതലായ മത്സ്യങ്ങളാണ് അധികവും ലഭിക്കുന്നത്. അമിതമായ മത്സ്യബന്ധനം മൂലം ഇപ്പോൾ ഈ കടലിലെ മത്സ്യശേഖരം വളരെ കുറഞ്ഞിട്ടുണ്ട്. വിലപ്പെട്ട മത്സ്യങ്ങൾ തീരെ കുറഞ്ഞിരിക്കുന്നു.
റോസ്തോവ് ഓൺ ഡോൺ, താറൻ റോഗ്, കെർഷ് എന്നിവയാണ് അസോവ് കടലിലെ പ്രധാന തുറമുഖങ്ങൾ. ഇതിന്റെ പടിഞ്ഞാറെ ശാഖ സിവാഷ് കടൽ എന്നറിയപ്പെടുന്നു.
References
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അസോവ് കടൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |