മുടിയൻപച്ച
വെസ്റ്റ് ഇൻഡീസിൽ നിന്ന് ഇന്ത്യയിലെത്തിയ ഒരു കളയാണ് മുടിയേന്ദ്രപ്പച്ച അഥവാ മുടിയൻപച്ച. (ശാസ്ത്രീയനാമം: Synedrella nodiflora). 30 സെന്റിമീറ്ററോളം ഉയരം വയ്ക്കുന്ന ഏകവർഷിയായ ഈ ചെടി കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്. ചെറിയ മഞ്ഞപ്പൂക്കളാണ് മുടിയൻപച്ചയുടേത്.[2] ഒരു അധിനിവേശസസ്യമായി കരുതിപ്പോരുന്ന[3] ഈ ചെടി ഇളംപ്രായത്തിൽ പച്ചക്കറിയായി ഉപയോഗിക്കാറുണ്ട്. ഔഷധഗുണവുമുണ്ട്.[4] വിത്തുകൾ വഴി വിതരണം നടക്കുന്നു.[5] Synedrella ജനുസിലെ ഏക സ്പീഷിസ് ആണ് ഈ ചെടി.
മുടിയൻപച്ച | |
---|---|
മുടിയൻപച്ച | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | Synedrella |
Species: | S. nodiflora
|
Binomial name | |
Synedrella nodiflora | |
Synonyms[1] | |
|
വെസ്റ്റിൻഡീസ് സ്വദേശിയായ ഈ ചെറിയ കളസസ്യം ഇപ്പോൾ ഇന്ത്യയുൾപ്പെടെ മറ്റു ഏഷ്യൻ രാജ്യങ്ങളിലും എത്തിയിട്ടുണ്ട്. കേരളത്തിലെ ഇലപൊഴിയും വനങ്ങളിലും നാട്ടിൻപുറങ്ങളിലും പാതയോരങ്ങളിലും വളരുന്നു. പരുപരുത്ത ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. മഞ്ഞനിറത്തിലുള്ള പൂക്കൾ പത്രകക്ഷങ്ങളിൽ ഉണ്ടാകുന്നു. ഒന്നിച്ചു കൂടിയത് എന്നർത്ഥമുള്ള ' synedros' എന്ന ഗ്രീക്കു പദത്തിന്റെ ലാറ്റിൻരൂപമാണ് ജനുസ്സ് നാമമായി നൽകിയിരിക്കുന്നത്. (കുറേ ചെറുപൂക്കളുടെ സംഘാതമാണ് ഒരു പൂവ് പോലെ തോന്നിപ്പിക്കുന്നത്). പത്രകക്ഷ(node)ത്തിൽ ഉണ്ടാകുന്ന പൂക്കൾ എന്നാണ് സ്പീഷീസ് പേരിന് അർത്ഥം.
അവലംബം
തിരുത്തുക- ↑ "Flann, C (ed) 2009+ Global Compositae Checklist". Archived from the original on 2014-11-24. Retrieved 2021-12-02.
- ↑ http://www.flowersofindia.net/catalog/slides/Cinderella%20Weed.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-11. Retrieved 2014-03-05.
- ↑ http://www.cabi.org/isc/?compid=5&dsid=52325&loadmodule=datasheet&page=481&site=144
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-25. Retrieved 2014-03-05.