സ്വിൻഹൊ ചുണ്ടൻ‌കാട

(Swinhoe's Snipe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വിൻഹൊ ചുണ്ടൻ‌കാടയുടേ[2] [3][4] ശാസ്ത്രീയ നാമം Gallinago megala എന്നാണ്. ആംഗല ഭാഷ്സ്യിൽ ഈ പക്ഷിയെ Swinhoe's snipe എന്നും Chinese snipe എന്നും വിളിക്കുന്നു. ഇടത്തരം വലിപ്പമുള്ള പക്ഷിയാണ്. വെള്ളത്തിൽ നടന്ന് ഇര തേടുന്ന ഇതിന് ദേശാടന സ്വഭാവമുണ്ട്. 27-29 സെ.മീ നീളം. ചിറകിന്റെ അറ്റങ്ങൾ തമ്മിൽ 38-44 സെ.മീ. അകലമുണ്ട്, ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനായിരുന്ന റോബർട്ട് സ്വിൻഹൊ യെ ആദരിച്ചാണ് ഈ പേര്.[5]

സ്വിൻഹൊ ചുണ്ടൻ‌കാട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
G. megala
Binomial name
Gallinago megala
Swinhoe, 1861

രൂപ വിവരണം

തിരുത്തുക

നീമുള്ള ചുണ്ടുകളൂണ്ട്. കറുപ്പ്, തവിട്ടു നിറം,ചെമ്പൻ നിറം, വെള്ള നിറങ്ങൾ കലെന്നുള്ള രൂപമാണ്. മുൾ വാലൻ ചുണ്ടൻകാടയിൽ നിന്ന്് ഇവയെ തിരിച്ചറിയാൻ എളുപ്പമല്ല. മുൾവാലൻ ചുണ്ടൻകാടയോട് വളരെയധികം  സാദൃശ്യം പുലർത്തുന്ന ഇവയെ പെട്ടെന്ന് വേർതിരിച്ചു അറിയാൻ പ്രയാസമാണ്. ഇവയുടെ വാൽ, ചിറകുകളുടെ അഗ്രത്തെക്കാൾ പുറത്തേക്ക് നീണ്ട് നിൽക്കും. പുറം ചിറകിൻറെ  വീതിയെറിയതും മങ്ങിയതുമായ അഗ്രങ്ങൾ കുത്തുകൾ പോലെ കാണപ്പെടും. തലയുടെ അഗ്രം മുൾവാലനെക്കാൾ പുറകിലേക്ക് സ്ഥിതി ചെയ്യുന്നു.

വിശറിവാലൻ ചുണ്ടൻകാടയിൽ നിന്ന് ഇവയെ വേർതിരിക്കുന്നത് താരതമ്യേന വിളറിയ മുകൾ ചിറകുകളും എകീകൃതമായ ഇരുണ്ടനിറത്തോട് കൂടിയ അടിവശത്തെ ചിറകുകളും കൊണ്ടാണ്. വസന്തകാലത്ത് ഇവ മറ്റ് രണ്ട് ചുണ്ടൻകാടകളെക്കാളും ഇരുണ്ട നിറത്തിൽ കാണപ്പെടുന്നു.

പറക്കുമ്പോൾ ഇവ മുൾവാലനേക്കാൾ വലിയവയാണെന്ന് തോന്നും. ചിറകുകൾ കൂടുതൽ കൂർത്തിരിക്കുന്നതായും കാണാം.

വലിപ്പം

തിരുത്തുക

നീളം : 195-210 മി. മീ., തലയുടെ വലിപ്പം : 89-99 മി. മീ., പാദത്തിന്റെ നീളം : 70-77 മി.മീ., വാലിന്റെ നീളം: 48-55മി.മീ.

സ്വഭാവം

തിരുത്തുക

സ്വജാതി പക്ഷികളെ പോലെ ഇവ സന്ധ്യാസമയങ്ങളിലാണ് കൂടുതലായി പുറത്തിറങ്ങുന്നത്. പൊതുവേ ഒറ്റക്കാണ് കാണപ്പെടുന്നത്.

സ്ക്രെച് ...സ്ക്രെച്...എന്നോ സ്ക്രീച്.....എന്നോ ഉള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട്.

തെക്കൻ സൈബീരിയ, മംഗോളിയ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. പ്രജനന കാലമല്ലാത്തപ്പോൾ ഭാരതം,ശ്രീലങ്ക, കിഴക്കൻചൈന, ജപ്പാൻ, ആസ്ത്രേലിയ യുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് മുഴുവൻ പക്ഷികളും ദേശാടാനം നടത്തുന്നു. മുംബൈ, തെക്കേ ഇന്ത്യ, ശ്രീ ലങ്ക, മാലിദ്വീപ്, അസം വാലി, നാഗാലാ‌‍ൻഡ്, കൊൽകൊത്ത എന്നിവിടങ്ങളിൽ ശൈത്യകാല സന്ദർശകനാണ്. നേപാൾ, മേഘാലയ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും കണ്ടിട്ടുണ്ട്.

പ്രജനന സമയല്ലാത്തപ്പോൾ.ആഴം കുറഞ്ഞ ശുദ്ധ ജലാശായങ്ങളിൽ, പച്ചപ്പു് ഉള്ളിടത്ത് ഇരതേടുന്നു. ചെറിയ നട്ടേല്ലില്ലാത്ത ജീവികൾ, മണ്ണിരകൾ, പ്രാണികൾ എന്നിവയെ ഭക്ഷണമാക്കുന്നു.

  1. "Gallinago megala". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 484. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്വിൻഹൊ_ചുണ്ടൻ‌കാട&oldid=3086640" എന്ന താളിൽനിന്ന് ശേഖരിച്ചത്