പ്രതലബലം

(Surface tension എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദ്രാവകങ്ങളുടെ ഉപരിതലത്തിലെ സദൃശ തന്മാത്രകൾ വശങ്ങളിലേക്കും അകത്തേക്കും മാത്രം ആകർഷിക്കപ്പെടുന്നു. അതിനാൽ ഉപരിതലം ഇലാസ്തികമായ പാടപോലെ പ്രവർത്തിക്കുന്നു. ഇതിനുകാരണമാകുന്ന ബലമാണ് പ്രതലബലം. മറ്റു തന്മാത്രകൾ എല്ലാവശങ്ങളിലേക്കും ബലം പ്രയോഗിക്കുന്നു.

 
ഉപരിതലത്തിലെ ഒരു തന്മാത്രയും മറ്റൊരു തന്മാത്രയും ബലം പ്രയോഗിക്കുന്ന രീതി

ദ്രാവക തന്മാത്രകൾ തമ്മിലുള്ള ആകർഷണ വികർഷണങ്ങളാണ് പ്രതലബലത്തിനു കാരണം. ദ്രാവക തന്മാത്രകൾ അടുത്തുള്ള എല്ലാ തന്മാത്രകളിലേക്കും വശങ്ങളിലേക്കും ബലം പ്രയോഗിക്കുന്നു. മൊത്തത്തിലുള്ള ബലത്തിന്റെ തുക പൂജ്യമാകുകയും സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നു. എന്നാൽ പ്രതലത്തിലെ തന്മാത്രകളിൽ മുകളിൽ സദൃശ ദ്രാവകതന്മാത്രകളുടെ അഭാവം ഈ സന്തുലിതാവസ്ഥക്ക് മാറ്റം വരുത്തുന്നു. ഈ മാറ്റം തുലനം ചയ്യുന്നതിനായി വശങ്ങളിലെ തന്മാത്രയിൽ അധിക ബലം ഉപയോഗിക്കുകയും ചെയ്യുന്നു. അധികബല പ്രസരണത്താൽ പ്രതലത്തിലെ തന്മാത്രകൾ കൂടുതൽ അടുക്കുകയും അവ ഒരു പാടപോലെ യോജിച്ചു നിൽക്കുകയും ചെയ്യുന്നു. ഈ കാരണത്താൽ, ആന്തര ഭാഗത്തുകൂടി ചലിപ്പിക്കുന്നതിനേക്കാൾ ഉപരിതലത്തിൽകൂടിയോ പകുതി മുങ്ങിയതോ ആയ വസ്തു ചലിപ്പിക്കുവാൻ കൂടുതൽ ബലം പ്രയോഗിക്കേണ്ടി വരുന്നു.

ദ്രാവക തുള്ളികളുടെ ആകൃതിക്കു കാരണം പ്രതലബലമാണ്. മറ്റു ബലങ്ങളുടെ അഭാവത്തിൽ (ഗുരുത്വാകർഷണ ബലം ഉൾപ്പെടെ) പ്രതലബലം മൂലം ദ്രാവക തുള്ളികൾക്ക് ശുദ്ധ ഗോളാകൃതി ലഭിക്കുന്നു. ഗോളാകൃതി കവരിക്കുന്നതു മൂലം പ്രതലബലത്തിന്റെ ശക്തി പ്രതലത്തിൽ കുറയുന്നു എന്ന് ലാപ്ലേസ് നിയമം പറയുന്നു.

ഊർജ്ജത്തിന്റെ പരിവേഷത്തിൽ പ്രതലബലത്തെ സാധൂകരിക്കുവാൻ കഴിയും. കൂടുതൽ തന്മാതകളുമായി ബന്ധപ്പെട്ടിരിക്കുന്ന തന്മാത്രകൾ താഴ്ന്ന ഊർജ്ജതലത്തിലും എന്നാൽ ഒറ്റക്കുള്ളവ ഉയർന്ന ഊർജ്ജതലത്തിലും ആയിരിക്കും. ദ്രാവകത്തിനുള്ളിലുള്ള തന്മാത്രകൾ കൂടുതൽ തന്മാതകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാൽ പ്രതലങ്ങളിൽ കുറവും. അതിനാൽ പ്രതലത്തിലെ തന്മാത്രകൾ ഉയർന്ന ഊർജ്ജതലത്തിലും ആയിരിക്കും. പ്രതലത്തിൽ സന്തുലിതാവസ്ഥ കൈവരിക്കുവാൻ വേണ്ടി, പ്രതലത്തിലുള്ള തന്മാത്രകളുടെ എണ്ണം കുറയുകയും തന്മൂലം പ്രതല വിസ്തീർണ്ണം കുറയുകയും ചെയ്യുന്നു. [1][2]

പ്രതല വിസ്തീർണ്ണം കുറയുന്ന പ്രതിഭാസം മൂലം, പ്രതലം മിനുസമുള്ളതായ ആകൃതി കൈവരിക്കുന്നു. അതിനായി പ്രതലം ഉള്ളിലേക്ക് ബലം പ്രയോഗിക്കേണ്ടിവരുന്നതായും കാണപ്പെടുന്നു. ഇതു മൂലം ചെറിയതൊതിലുള്ള വ്യാപ്ത വ്യതിയാ‍നവും കാണപ്പെടുന്നു.

ദൈനംദിന ജീവിതത്തിൽ

തിരുത്തുക
  • വെള്ളത്തുള്ളികളുടെ ഗോളാകൃതി
  • വെള്ളത്തിലാശാനെപ്പോലെയുള്ള ചെറു ജല ജീവികൾ ജല ഉപരിതലത്തിലൂടെ സഞ്ചരിക്കുന്നത്.
  • ടാപ്പിൽ നിന്നും വീഴുന്ന തുള്ളികളുടെ അണ്ഡാകൃതി.


വായുവിനെ അപേക്ഷിച്ച് വിവിധ ദ്രാവകങ്ങളുടെ പ്രതലബലം dyn/cm ൽ[3]
മിശ്രിതം % - ൽ പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ
dyne/cm നെ mN/m (milli-Newton per meter) എന്ന് S.I. യൂണിറ്റിൽ പറയാം.
ദ്രാവകം ഊഷ്മാവ് °C പ്രതലബലം, γ
Acetic acid 20 27.6
Acetic acid (40.1%) + Water 30 40.68
Acetic acid (10.0%) + Water 30 54.56
Acetone 20 23.7
Diethyl ether 20 17.0
Ethanol 20 22.27
Ethanol (40%) + Water 25 29.63
Ethanol (11.1%) + Water 25 46.03
Glycerol 20 63
n-Hexane 20 18.4
Hydrochloric acid 17.7M aqueous solution 20 65.95
Isopropanol 20 21.7
Mercury 15 487
Methanol 20 22.6
n-Octane 20 21.8
Sodium chloride 6.0M aqueous solution 20 82.55
Sucrose (55%) + water 20 76.45
Water 0 75.64
Water 25 71.97
Water 50 67.91
Water 100 58.85


  1. Pierre-Gilles de Gennes; Françoise Brochard-Wyart; David Quéré (2002). Capillary and Wetting Phenomena—Drops, Bubbles, Pearls, Waves. Alex Reisinger. Springer. ISBN 0-387-00592-7.
  2. White, Harvey E. (1948). Modern College Physics. van Nostrand. ISBN 0442294018.
  3. Lange's Handbook of Chemistry, 10th ed. pp 1661–1665

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രതലബലം&oldid=3798502" എന്ന താളിൽനിന്ന് ശേഖരിച്ചത്