സുരേന്ദ്രനാഥ് ടാഗോർ
സുരേന്ദ്രനാഥ് ടാഗോർ (1872–1940) ഒരു ബംഗാളി എഴുത്തുകാരൻ, സാഹിത്യ പണ്ഡിതൻ, പരിഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. രബീന്ദ്രനാഥ് ടാഗോറിൻറെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് അദ്ദേഹം ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്.[1] കൊൽക്കത്തയിലെ ടാഗോർ കുടുംബത്തിൽ അംഗമായിരുന്ന സത്യേന്ദ്രനാഥ ടാഗോർ , 1872- ൽ ബോംബെയിലെ ഗ്യാനോദനന്ദിനി ദേവി എന്നിവർ ജന്മം നൽകി. സുരേന്ദ്രനാഥിന്റെ സഹോദരി ഇന്ദിര ദേവി ചൗധരി, 1873 ൽ ജനിച്ചു. ഒരു സാഹിത്യകാരിയും, എഴുത്തുകാരിയും, സംഗീതജ്ഞയുമായിരുന്നു.[2] 1893- ൽ കൽക്കത്ത സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് ബിരുദം നേടി. ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ ഇദ്ദേഹം സജീവമായി. 1899 ൽ ബോംബെയിൽ റെയിൽവേ തൊഴിലാളികൾ പണിമുടക്കിനെ പിന്തുണയ്ക്കുന്നതിൽ അദ്ദേഹം ഉൾപ്പെട്ടിരുന്നു. പിന്നീട് ബംഗാളിലെ 1905 ലെ വിഭജനത്തിനെതിരായി ബംഗാളിലെ സ്വദേശി പ്രസ്ഥാനത്തിൽ പങ്കെടുത്തു.[2]പ്രമതാ മിത്രയുടെ കീഴിൽ അനുശീലൻ സമിതിയുടെ ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട് സുരേന്ദ്രനാഥ് ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വിപ്ലവ പ്രസ്ഥാനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഉൾപ്പെട്ടിരുന്നതായി കരുതപ്പെടുന്നു.[3][4] സുരേന്ദ്രനാഥ് അനേകം ഇന്ത്യൻ ഉടമസ്ഥതയിലുള്ള ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും സ്ഥാപിക്കുന്നതിൽ പങ്കുവഹിച്ചു. അതുവഴി തദ്ദേശീയമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു.[2]വിശ്വഭാരതി യൂണിവേഴ്സിറ്റി സ്ഥാപിക്കാനുള്ള പ്രാഥമിക ഘട്ടത്തിൽ സുരേന്ദ്രനാഥിന്റെ പ്രവർത്തനം നിർണ്ണായകമാണെന്ന് കരുതപ്പെടുന്നു.[2] അദ്ദേഹം യൂണിവേഴ്സിറ്റി പബ്ലിഷിങ് ബോർഡിൽ പ്രവർത്തിച്ചിരുന്നു.1923 ജൂലൈ മുതൽ 1929 ഏപ്രിൽ വരെ ദ വിശ്വ-ഭാരതി ക്വാർട്ടർ എഡിറ്ററായി പ്രവർത്തിച്ചു.
ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ അമ്മാവൻ രബീന്ദ്രനാഥ് സുരേന്ദ്രനാഥിനെ സ്വാധീനിച്ചു. [2]സുരേന്ദ്രനാഥിന്റെ കൃതികളുടെ കൂട്ടത്തിൽ രചയിതാവായ രബീന്ദ്രനാഥിന്റെ ബംഗാളി ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. സുരേന്ദ്രനാഥിന്റെ സ്വന്തം സാഹിത്യകൃതികളിലെ നോവലുകളിൽ ശാസ്ത്രത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ഉൾപ്പെടുന്നു. ഇവ സാധന, ഭാരതി മാസികകളിൽ പ്രസിദ്ധീകരിച്ചു. അദ്ദേഹം മോഡേൺ റിവ്യൂ, പ്രഭാസി എന്നിവയ്ക്ക് സംഭാവനകൾ നൽകി. 1919 ൽ രവീന്ദ്രനാഥിന്റെ കൃതികളിലെ "ദി ഹോം ആൻഡ് ദ വേൾഡ്" (ഘരേ ബയർ) അദ്ദേഹത്തിന്റെ വിവർത്തനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. 1921- ൽ ബംഗാളിലെ ഗ്ലിംപ്സെസ് സെലക്ടെഡ് ഫ്രം ലെറ്റേഴ്സ് (ചിന്നാപത്ര) തിരഞ്ഞെടുത്തതും 1950- ൽ നാലു അധ്യായങ്ങളും (ഖർ അദ്ധൈയ) (അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ചു. ). സുരേന്ദ്രനാഥ് ടാഗോർ 1940- ൽ അന്തരിച്ചു.
അവലംബം
തിരുത്തുക- Lal, Mohan (1992), Encyclopaedia of Indian Literature, Sahitya Akademi, ISBN 8126012218
- Pal, Bipin; Pal, Jagannath (1977), Studies in the Bengal renaissance, National Council of Education
- Guha, Arun C. (1971), First spark of revolution: the early phase of India's struggle for independence, 1900–1920, Orient Longman