സൂപ്പറാഗ്വി ദേശീയോദ്യാനം
സൂപ്പറാഗ്വി ദേശീയോദ്യാനം (പോർച്ചുഗീസ് : Parque Nacional de Superagüi) ബ്രസീലിലെ പരാനാ സംസ്ഥാനത്തിന്റെ തീരപ്രദേശത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.[1]
സൂപ്പറാഗ്വി ദേശീയോദ്യാനം | |
---|---|
Parque Nacional de Superagüi | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Coordinates | 25°19′59″S 48°10′01″W / 25.333°S 48.167°W |
Designation | National park |
Created | 1998 |
Administrator | ICMBio |
സ്ഥാനം
തിരുത്തുക1998 ൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 34,000 ഹെക്ടറാണ്. സൂപ്പറാഗ്വി ദ്വീപ്, പെക്കാസ് ദ്വീപ്, പിൻഹെയ്റോ & പിൻഹെയ്റോ ദ്വീപുകൾ, റിയോ ഡോസ് പറ്റോസ് താഴ്‍വര, പ്രധാനകരയിൽനിന്ന് ദ്വീപിനെ വേർതിരിക്കുന്ന വരാഡൂറോ ചാനൽ എന്നിവ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.
1991 ൽ യുനെസ്കോ സൂപ്പറാഗ്വി ദേശീയോദ്യാനത്തെ ഒരു ബയോസ്ഫിയർ റിസർവേഷൻ ആയി പ്രഖ്യാപിച്ചു. 1999 ൽ ഈ ദേശീയോദ്യാനം ഒരു ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു. ഈ ദേശീയോദ്യാനത്തിൽ ഉൾക്കടലുകൾ, വിജനമായ ബീച്ചുകൾ, മണൽത്തിട്ടകൾ, അഴിമുഖങ്ങൾ, കണ്ടൽ വനങ്ങൾ, സമൃദ്ധമായ അറ്റ്ലാന്റിക് വനങ്ങളുടെ രൂപീകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. വംശനാശ ഭീഷണി നേരിടുന്ന സൂപ്പറാഗ്വി ലയൺ ടാമറിനുകളുടെ പ്രാഥമിക വാസസ്ഥാനമാണ് ഈ ദേശീയോദ്യാനം. അറ്റ്ലാന്റിക് വനങ്ങളിലെ സെറ ഡൊ മാർ ഉപമേഖലയിലെ മറ്റ് നിരവധി ജീവജാലങ്ങളും സസ്യജാലങ്ങളും ഇവിടെ കാണപ്പെടുന്നു. ഈ സംരക്ഷിത മേഖല ലഗമാർ മോസൈക്കിൻറെ ഭാഗമാണ്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ചരിത്രം
തിരുത്തുകഅനാദികാലം മുതൽക്കു തന്നെ ഈ പ്രദേശത്ത് മീൻപിടുത്തക്കാർ അധിവസിച്ചിരുന്നതായി തെളിവുകൾ സൂചിപ്പിക്കുന്നു. യൂറോപ്പ്യന്മാരുടെ ആഗമനത്തിനു മുൻപായി കാരിജോസ്, തുപിനിക്വിൻസ് ഇന്ത്യക്കാർ ഇവിടുത്തെ നിവാസികളായിരുന്നു. 1500 കളിൽ പോർച്ചുഗീസുകാർ ഇവിടെ കുടിയേറിയെങ്കിലും അധിവാസമേഖലകൾ പണിതുയർത്തിയില്ല. 1852 ൽ റിയോ ഡി ജനീറോയിലെ സ്വിസ് കോൺസുലായിരുന്ന പെറെറ്റ് ജെന്റിൽ പരാനയിലെ ആദ്യത്തെ യൂറോപ്യൻ കോളനികളിൽ ഒന്നായ സൂപ്പറാഗ്വി ദ്വീപ് സ്ഥാപിച്ചു. എന്നാൽ കോളനി അഭിവൃദ്ധിപ്പെട്ടില്ല. ഇക്കാലത്ത് ദേശീയോദ്യാനത്തിനുള്ളിലെ ഏതാനും ഗ്രാമങ്ങളിലായി ആദ്യകാലത്ത് കോൺസുലിൻറ നേതൃത്വത്തിൽ സൂപ്പറാഗ്വ ദ്വീപിൽ എത്തിച്ച 15 കുടുംബങ്ങളിലെ മീൻപിടുത്തക്കാരുടെ ഏതാനും ചില പിന്മുറക്കാർ അധിവസിക്കുന്നു.
അവലംബം
തിരുത്തുക- ↑ "Instituto Chico Mendes profile". Archived from the original on 2017-08-05. Retrieved 23 November 2015.