സ്റ്റെഫാൻസൺ ദ്വീപ്

(Stefansson Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്റ്റെഫാൻസൺ ദ്വീപ് Stefansson Island കാനഡയിലെ നുനാവടിലെ കിറ്റിക്മിയോട്ട് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്.ഈ ദ്വീപിനു 4,463 km2 (1,723 sq mi) വിസ്തീർണ്ണമുണ്ട്. ലോകത്തിൽ വലിപ്പം കൊണ്ട് നൂറ്റിയിരുപത്തി എട്ടാമതു സ്ഥാനമുണ്ട് ഈ ദ്വീപിന്. കാനഡയിലെ 27ആമതു ദ്വീപാണിത്. വിസ്കോണ്ട് മെല്വില്ലെ സൗണ്ടിൽ ആണു സ്ഥിതിചെയ്യുന്നത്. കിഴക്ക് മക്‌ക്ലിന്റോക്ക് ചാനലും സ്ഥിതിചെയ്യുന്നു. വിക്ടോറിയ ദ്വീപിന്റെ സ്റ്റോർക്കർസൺ ഉപദ്വീപിനടുത്തു സ്ഥിതിചെയ്യുന്നു. ഗോൾഡ്സ്മിത്ത് ചാനൽ ആണ് ദ്വീപിനെ ഈ ഉപദ്വീപുമായി വേർതിരിക്കുന്നത്. സ്റ്റെഫാൻസൺ ദ്വീപിന്റെ ഏറ്റവും ഉയരമുള്ള ഭാഗം 267 m (876 ft) ഉയരമുള്ളതാണ്.[1]

Stefansson
Geography
LocationViscount Melville Sound
Coordinates73°30′N 105°30′W / 73.500°N 105.500°W / 73.500; -105.500 (Stefansson Island)
ArchipelagoCanadian Arctic Archipelago
Area4,463 km2 (1,723 sq mi)
Highest elevation267 m (876 ft)
Administration
Demographics
Population0

1917ൽ സ്റ്റോർക്കർ ടി. സ്റ്റോർക്കർസൺ ആണ് ആദ്യമായി ഈ ദ്വീപു കണ്ട യൂറോപ്പിയൻ. കനേഡിയൻ പര്യവേഷകൻ ആയിരുന്ന വിൽഹ്‌ജാൽമൂർ സ്റ്റെഫാൻസണിന്റെ പേരിൽനിന്നുമാണ് ഈ ദ്വീപിനു സ്റ്റെഫാൻസൺ ദ്വീപ് എന്ന പേർ ലഭിച്ചത്.[2]

അവലംബം തിരുത്തുക

  1. The Atlas of Canada: Stefansson Island, Nunavut, scale 1:100000 or larger
  2. Mills, William James (2003). Exploring polar frontiers: a historical encyclopedia. Santa Barbara: ABC-CLIO.
"https://ml.wikipedia.org/w/index.php?title=സ്റ്റെഫാൻസൺ_ദ്വീപ്&oldid=4074261" എന്ന താളിൽനിന്ന് ശേഖരിച്ചത്