സ്റ്റാർ ട്രെക്ക് (ചലച്ചിത്രം)

ജെ. ജെ. അബ്രാംസ് സംവിധാനം ചെയ്ത് 2009 ൽ ഇറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ ചലച്ചിത്രം
(Star Trek (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജെ. ജെ. അബ്രാംസ് സംവിധാനം ചെയ്ത് 2009 ൽ ഇറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ ചലച്ചിത്രമാണ് സ്റ്റാർ ട്രെക്ക്. റോബർട്ടോ ഓർച്ചി, അലക്സ് കുർട്ട്സ്മാൻ എന്നിവർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സ്റ്റാർ ട്രെക്ക് ചലച്ചിത്രപരമ്പരയിലെ പതിനൊന്നാമത്തെ ചിത്രമാണ് ഇത്. സ്റ്റാർ ട്രെക്ക് റീബൂട്ട് പരമ്പരയിലെ ആദ്യ ചിത്രമായി ഇതിൽ ഒറിജിനൽ സ്റ്റാർ ട്രെക്ക് ടെലിവിഷൻ പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങളെ എല്ലാം പുതിയതാരങ്ങളെ ഉപയോഗിച്ച് അവതരിപ്പിച്ചു. യുനൈറ്റഡ് ഫെഡറേഷൻ ഓഫ് പ്ലാനറ്റ്സിന് ഭീഷണിയായി ഭാവികാലത്ത് നിന്നെത്തിയ നീറോ എന്ന റോമുലനെ ജെയിംസ് ടി. കിർക്, സ്‌പോക്ക് എന്നിവർ നേതൃത്വം നൽകുന്ന യു എസ് എസ് എന്റർപ്രൈസ് അഭിമുഖീകരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ക്രിസ് പൈൻ, സാക്കറി ക്വിന്റോ, എറിക് ബാന എന്നിവർ യഥാക്രമം ജെയിംസ് ടി. കിർക്, സ്‌പോക്ക്, നീറോ എന്നീ വേഷങ്ങൾ അവതരിപ്പിച്ചു. 

Star Trek
Theatrical release poster
സംവിധാനംJ. J. Abrams
നിർമ്മാണം
രചന
ആസ്പദമാക്കിയത്Star Trek
by Gene Roddenberry
അഭിനേതാക്കൾ
സംഗീതംMichael Giacchino
ഛായാഗ്രഹണംDan Mindel
ചിത്രസംയോജനം
വിതരണംParamount Pictures
റിലീസിങ് തീയതി
  • ഏപ്രിൽ 7, 2009 (2009-04-07) (Sydney Opera House)
  • മേയ് 8, 2009 (2009-05-08) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$150 million[1]
സമയദൈർഘ്യം127 minutes[2]
ആകെ$385.7 million[1]

റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ സ്റ്റാർ ട്രക്ക് വളരെയധികം പരസ്യം ചെയ്തു; ഓസ്റ്റിൻ, സിഡ്‌നി, കാൽഗറി, തുടങ്ങിയ ലോകത്തിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ പ്രേക്ഷകർക്കായി പ്രീ റിലീസ് പ്രദർശനങ്ങളുണ്ടായിരുന്നു. 2009 മേയ് 8-ന് അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലുമായി ഈ ചിത്രം പുറത്തിറങ്ങി. ചിത്രത്തിന്റെ കഥാപാത്ര വികസനവും, കഥയും, എഫക്ട്സ്, സ്റ്റണ്ടുകളും, ആക്ഷൻ ശ്രേണികളും, സംവിധാനം, മൈക്കിൾ ഗിക്കിനിയുടെ പശ്ചാത്തല സംഗീതം എന്നിവ നിരൂപകർ പ്രശംസിക്കുകയും ചെയ്തു. സ്റ്റാർ ട്രെക്ക് ഒരു ബോക്സ് ഓഫീസ് വിജയമായിരുന്നു, 150 ദശലക്ഷം ഡോളർ ബജറ്റിൽ നിർമിച്ച ചിത്രം 385.7 ദശലക്ഷം ഡോളർ വരുമാനം നേടി. നാല് അക്കാദമി പുരസ്കാര നാമനിർദ്ദേശം ഉൾപ്പെടെ അനേകം അവാർഡ് നാമനിർദ്ദേശങ്ങൾ ചിത്രത്തിന് ലഭിച്ചു. ചെയ്യപ്പെട്ടു. ഒടുവിൽ, മികച്ച മേക്കപ്പ് ഇനത്തിൽ, അക്കാദമി അവാർഡ് നേടി ഈ പുരസ്കാരം നേടുന്ന ആദ്യ സ്റ്റാർ ട്രെക്ക് ചിത്രമായി. ഈ ചിത്രത്തിന്റെ തുടർച്ചയായി സ്റ്റാർ ട്രെക്ക് ഇൻറ്റു ഡാർക്ക്നെസ്സ് (2013), സ്റ്റാർ ട്രെക്ക് ബിയോണ്ട് (2016) എന്നീ രണ്ട് ചിത്രങ്ങൾ ഇറങ്ങി, നാലാമത് ഒരു ചിത്രവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 

അഭിനേതാക്കൾ

തിരുത്തുക
  • ക്രിസ് പൈൻ - ജെയിംസ് ടി. കിർക്ക്
  • സാക്കറി ക്വിന്റോ - സ്പോക്ക്
  • എറിക് ബാന - ക്യാപ്റ്റൻ നീറോ
  • ലിയോനാർഡ് നിമോയ് - സ്പോക്ക് പ്രൈം
  • സോയി സൽദാന - നിയോട്ട യുഹൂര
  • കാൾ അർബൻ - ഡോ. ലിയോനാർഡ് "ബോൺസ്" മെക്കോയ്
  • സൈമൺ പെഗ് - മോൺഗോമറി "സ്കോട്ടി" സ്കോട്ട്
  • ജോൺ ചോ - ഹിക്കാരു സുളു
  • ആന്റൺ യെൽചെൻ - പാവൽ ചെക്കോവ്
  • ബ്രൂസ് ഗ്രീൻവുഡ് - ക്രിസ്റ്റഫർ പൈക്ക്
  • ബെൻ ക്രോസ് - സരേക്ക്
  • വിനോന റൈഡർ - അമാൻഡ ഗ്രെയ്സൺ
  1. 1.0 1.1 "Star Trek (2009)". Box Office Mojo. Retrieved 2010-12-12.
  2. "STAR TREK". British Board of Film Classification. 2009-04-09. Retrieved 2013-05-22.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "MTVAlt1" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "MTVAlt2" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "TrekMovie 2008-04-06" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ബാഹ്യ കണ്ണികൾ

തിരുത്തുക