ശംഭു മിത്ര
ബംഗാളി നാടകപ്രവർത്തകൻ . (22.ആഗസ്റ്റ്.1915 - 19.മെയ്.1997). വിദ്യാഭ്യാസകാലത്തുതന്നെ നാടകപ്രവർത്തനം തുടങ്ങി. 'നബന്ന' എന്ന നാടകം ഇദ്ദേഹത്തെ പ്രശസ്തനാക്കി. 1948-ൽ 'ബഹുരൂപി' എന്ന നാടകസംഘത്തിന് രൂപം നല്കി. ടാഗോറിന്റെ 'രക്തകരഭി', 'മുക്തിധാരാ', 'രാജാ', 'ബിസർജൻ' എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. ഇബ്‌സൺ, സോഫോക്ലിസ് എന്നിവരുടെ നാടകങ്ങൾക്കും രംഗാവിഷ്കാരം നടത്തി. ചലച്ചിത്രസംവിധാനവും തിരക്കഥാരചനയും നിർവഹിച്ചിട്ടുണ്ട് . നടൻ, സംവിധായകൻ, നിർമാതാവ്, നാടകകൃത്ത്, ചിന്തകൻ എന്നീ നിലകളിൽ ബംഗാളിൽ പ്രസിദ്ധനായി. 1976-ൽ പദ്മഭൂഷൺ, 1979-ൽ മാഗ്‌സസെ അവാർഡ്. 1983-ൽ മധ്യപ്രദേശ് ഗവ. ന്റെ കാളിദാസസമ്മാനം. വിശ്വഭാരതി സർവകലാശാല ദേശികോത്തമ ബിരുദം നല്കി. രബീന്ദ്രഭാരതി, ജാദവ്പൂർ സർവകലാശാലകൾ ഡി. ലിറ്റ്. നല്കി. നാടകകലാകാരികളായ തൃപ്തിമിത്ര (1989-ൽ മരിച്ചു) ഭാര്യയും സവോലി മിത്ര മകളുമാണ്.
ശംഭു മിത്ര | |
---|---|
ജനനം | |
മരണം | 19 മേയ് 1997 | (പ്രായം 81)
തൊഴിൽ | അഭിനേതാവ്, സംവിധായകൻ, playwright |