സോളമൻ
പുരാതന യഹൂദരാജ്യത്തിലെ രാജാക്കന്മാരിൽ രണ്ടാമനായ ദാവീദിന്റെ പുത്രനും ഭരണാധികാരിയുമായിരുന്നു സോളമൻ. ബൈബിൾ പഴയനിയമപ്രകാരം സോളമന്റെ ഭരണകാലത്ത് ഇസ്രയേൽ ജനത ഐശ്വര്യത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ ജ്ഞാനം വളരെ പ്രകീർത്തിക്കപ്പെട്ടിരുന്നു. എന്നാൽ അവസാനനാളുകളിൽ വിജാതീയരായ ഭാര്യമാർ സോളമനെ അന്യദേവന്മാരെ ആരാധിക്കുന്നതിലേക്ക് മനസു തിരിച്ചു.
സോളമൻ രാജാവ് | |
---|---|
ഇസ്രായേലിന്റെ ഭരണാധികാരി | |
ജന്മസ്ഥലം | ജെറുസലേം |
മരണസ്ഥലം | ജെറുസലേം |
മുൻഗാമി | ദാവീദ് |
പിൻഗാമി | റഹോബോവോം |
അനന്തരവകാശികൾ | റഹോബോവോം |
രാജകൊട്ടാരം | ദാവീദിന്റെ ഭവനം |
പിതാവ് | ദാവീദ് |
മാതാവ് | ബെത്സെയ്ദ |
ദാവീദിന് എലിയാമിന്റെ മകളും ഹിത്യനായ ഊറിയായുടെ ഭാര്യയുമായ ബത്‌ഷെബായിൽ അവിഹിതമായി ജനിച്ച പുത്രനാണ് സോളമൻ. ദാവീദ് ഈ ബന്ധം മൂലം ചതിവിൽ ഊറിയായെ കൊലപ്പെടുത്തിയിരുന്നു. ഈ ബന്ധത്തിൽ ആദ്യം ജനിച്ച പുത്രൻ ശിശുവായിരിക്കുമ്പോൾ തന്നെ മരണമടഞ്ഞു. ദാവീദിന് ഈ ബന്ധത്തിൽ രണ്ടാമതു ജനിച്ച പുത്രനാണ് സോളമൻ. ദാവീദിന്റെ അന്ത്യത്തോടെ സോളമൻ രാജാവായി അഭിഷിക്തനായി.
സോളമൻ ഈജിപ്‌തിലെ ഭരണാധികാരിയായ ഫറവോയുടെ മകളെ വിവാഹം ചെയ്‌തു. അങ്ങനെ അവർ തമ്മിൽ ബന്ധുത്വമായി. കൊട്ടാരവും ദേവാലയവും ജറുസലേം നഗരത്തിനു ചുറ്റിലുമുള്ള മതിലും പൂർത്തിയാകും വരെയും അവളെ ദാവീദിന്റെ നഗരത്തിലാണ് പാർപ്പിച്ചത്. പിതാവായ ദാവീദിന്റെ നിർദ്ദേശങ്ങളാണ് സോളമൻ അനുവർത്തിച്ചത്. ഇസ്രായേലിന്റെ മുഴുവനും രാജാവായിരുന്നു സോളമൻ.
സോളമൻെറ നാലാം ഭരണവർഷം രണ്ടാമത്തെ മാസമായ സീവു മാസത്തിലാണ് ദേവാലയ നിർമ്മാണം ആരംഭിച്ചത്. ഇസ്രായേൽ ജനത ഈജിപ്‌തിൽ നിന്നു മോചനം നേടിയതിന്റെ നാനൂറ്റിയെൺപതാം വാർഷികമായിരുന്നു ആ വർഷം. ഏഴു വർഷം കൊണ്ടാണ് ദേവാലയ നിർമ്മാണം പൂർത്തീകരിച്ചത്. പതിമൂന്നു വർഷം കൊണ്ടാണ് കൊട്ടാര നിർമ്മാണം പൂർത്തിയായി. ലബനോൻ കാനനമന്ദിരവും ഇതോടോപ്പം പൂർത്തിയാക്കി. അങ്ങനെ ആകെ ഇരുപതു വർഷം കൊണ്ടാണ് ദേവാലയത്തിന്റെയും കൊട്ടരത്തിന്റെയും നിർമ്മാണം പൂർത്തിയായത്. സോളമൻ നിർമ്മിച്ചു നൽകിയ ഭവനത്തിലേക്ക് ഫറവോയുടെ മകൾ ദാവീദിന്റെ നഗരത്തിൽ നിന്നും താമസം മാറി. സോളമൻ അനവധി വിദേശവനിതകളെയും അന്യവംശജകളായവരെയും ഭാര്യമാരായി സ്വീകരിച്ചിരുന്നു. നാല്പതു വർഷത്തെ ഇസ്രയേൽ ഭരണത്തോടെ സോളമൻ അന്തരിച്ചു. തുടർന്ന് മകൻ റഹോബോവോം അധികാരമേറ്റെടുത്തു.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- A collection of King Solomon links on the web
- Jewish Encyclopedia (1901–1905)
- Catholic Encyclopedia: Solomon entry by Gabriel Oussani (1913)
- Solomon ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ Animated depiction of the life of Solomon
- Solomon ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ Artistic movie about the rise and the reign of King Solomon
- Wars of King Solomon Archived 2010-01-25 at the Wayback Machine. The Wars of King Solomon: