ബുദ്ധൻ ചിരിക്കുന്നു

ആണവ പരീക്ഷണം
(Smiling Buddha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊഖ്റാൻ-I
ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ
Country  ഇന്ത്യ
Test site പൊഖ്റാൻ
Period മേയ് 1974
Number of tests 1
Test type Underground tests
Device type Fission
Max. yield 8 kilotons of TNT (33 TJ)
Navigation
Previous test ഇല്ല
Next test പൊഖ്റാൻ-II

ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ പൊതുവേ അറിയപ്പെടുന്ന കോഡ്‌നാമമാണ് ബുദ്ധൻ ചിരിക്കുന്നു അഥവാ ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ. [1][2]. 1974 മേയ് 18 രാവിലെ ഇന്ത്യൻ പ്രാമാണിക സമയം 08.05-നായിരുന്നു പരീക്ഷണം. രാജസ്ഥാനിലെ ജയ്‌സാൽമൈർ ജില്ലയിലെ പൊഖ്റാനിലെ ഇന്ത്യൻ ആർമി ബേസായ പൊഖ്റാൻ പരീക്ഷണ റേഞ്ചിലാണ് ഈ പരീക്ഷണം നടത്തിയത്. ഐക്യ രാഷ്ട്ര സഭയിലെ അഞ്ച് സ്ഥിരാംഗങ്ങളല്ലാതെ വേറൊരു രാജ്യം അണുപരീക്ഷണം നടത്തുന്നത് നടാടെയായിരുന്നു. ബോംബിന്റെ പ്രഹരശേഷി 8 കിലോടൺ ആയിരുന്നു..[3]

ചരിത്രം

തിരുത്തുക

1944-ൽ ടാറ്റാ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിച്ച ഹോമി ജഹാംഗീർ ഭാഭാ 1944-ൽ തന്നെ ഇന്ത്യയിൽ ആണവായുധങ്ങളുടെ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടിരുന്നു[4] 1945-ൽ മാൻഹട്ടൻ പ്രൊജക്ടിൽ പങ്കാളിയായതിനുശേഷം ആണവശാസ്ത്രജ്ഞൻ പി.എസ്.ഗില്ലും അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു[4]. ഭൗതികശാസ്ത്രജ്ഞനായ രാജ രാമണ്ണയും ആണവായുധ പരീക്ഷണ പദ്ധതിയിൽ സുപ്രധാനപങ്ക് വഹിച്ചു[4].

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനുശേഷം പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഹോമി ജെ. ഭാഭയുടെ നേതൃത്വത്തിൽ ആണവപരീക്ഷണത്തിന് സാങ്കേതികാനുമതി നൽകി. സമാധാനലക്ഷ്യങ്ങൾക്കായി ആണവപരീക്ഷണങ്ങൾ നടത്താനുള്ള ആണവോർജ്ജ നിയമം-1948 ഉം പാസാക്കപ്പെട്ടു[4]. ഇന്ത്യ ആണവ-നിരായുധീകരണത്തിനായി അന്താരാഷ്ട്രതലത്തിൽ ഇടപെട്ടിരുന്നുവെങ്കിലും സ്വയം ഒപ്പിടാൻ തയ്യാറായില്ല[5].

ഇന്ത്യ 1998-ൽ രണ്ടാമത്തെ ആണവ പരീക്ഷണമായ ഓപ്പറേഷൻ ശക്തിയും പൊഖ്റാനിലാണ്‌ നടത്തിയത്.

  1. http://nuclearweaponarchive.org/India/IndiaSmiling.html
  2. ഈ പരീക്ഷണത്തിന് പല രഹസ്യനാമങ്ങളും നൽകിയിരുന്നു. ശാസ്ത്രജ്ഞന്മാർ ഇതിനെ ബുദ്ധൻ ചിരിക്കുന്നു എന്നു പേരിട്ടപ്പോൾ ഇന്ത്യൻ ആർമി ഓപ്പറേഷൻ ഹാപ്പി കൃഷ്ണ എന്നാണ് പേരിട്ടത്. പൊഖ്റാൻ-ഒന്ന് എന്നും ഇതിന് പേരുണ്ട്.
  3. "ബുദ്ധൻ ചിരിക്കുന്നു: ഇന്ത്യയുടെ ആണവപരീക്ഷണ ചരിത്രം". Nuclear Weapon Archive.
  4. 4.0 4.1 4.2 4.3 Sublette, Carey. "ഇന്ത്യയുടെ ആണവപരീക്ഷണത്തിന്റെ ഉറവിടം". Nuclear weapon Archive. http://nuclearweaponarchive.org. Retrieved 13 November 2011. {{cite web}}: External link in |publisher= (help)
  5. Perkovich, George (2002). India's nuclear bomb: the impact on global proliferation. University of California Press. ISBN 978-0-520-23210-5.
"https://ml.wikipedia.org/w/index.php?title=ബുദ്ധൻ_ചിരിക്കുന്നു&oldid=3728996" എന്ന താളിൽനിന്ന് ശേഖരിച്ചത്