പൊഖ്റാൻ

(Pokhran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാജ്സ്ഥാനിലെ ജയ്സാൽമീർ മുനിസിപ്പാലിറ്റിയിൽ പെട്ട പ്രദേശമാണ് പൊഖ്റാൻ(ഹിന്ദി: पोखरण) . ഥാർ മരുഭൂമിയുടെ ഭാഗമായ പൊഖ്റാനിലാണ് ഇന്ത്യ ആണവപരീക്ഷണങ്ങൾ നടത്താറുള്ളത്.[1]

Pokhran

पोखरण
city
Pokhran Fort
Pokhran Fort
State India
StateRajasthan
DistrictJaisalmer
ഉയരം
233 മീ(764 അടി)
ജനസംഖ്യ
 (2001)
 • ആകെ19,186
Languages
 • OfficialHindi
സമയമേഖലUTC+5:30 (IST)

ഭൂമിശാസ്ത്രം

തിരുത്തുക

പൊഖ്റാൻ എന്ന വാക്കിന്റെ അർഥം അഞ്ച് മരീചികകളുള്ള സ്ഥലം എന്നാണ്. ജയ്സാൽമീറിൽ നിന്നും ജോധ്പുറിലേക്ക് പോകുന്ന വഴിയിൽ കടൽനിരപ്പിൽ നിന്നും 233 അടി ഉയരത്തിലാണ് പൊഖ്റാൻ സ്ഥിതി ചെയ്യുന്നത്. 2001-ലെ സെൻസസ് പ്രകാരം പൊഖ്റാനിലെ ജനസംഖ്യ 19,186 ആണ്. 19 ശതമാനം ജനങ്ങൾ 6 വയസ്സിൽ താഴെയുള്ളവരാണ്. ഗുരു നാനക് ദേവ് സന്ദർശിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന സിഖ് ദേവാലയം പൊഖ്റാനിലുണ്ട്. ജൈനരുടെ ഇരുപത്തിമൂന്നാം തീർഥങ്കരനുവേണ്ടി നിർമ്മിക്കപ്പെട്ട അമ്പലവും ഇവിടെയുണ്ട്.

ആണവപരീക്ഷണം

തിരുത്തുക

ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1974-ലാണ് പൊഖ്റാനിലെ ആണവപരീക്ഷണ നിലയം സ്ഥാപിതമാകുന്നത്. ഇന്ത്യൻ കരസേനയുടെ കീഴിലാണ് ഈ നിലയം പ്രവർത്തിക്കുന്നത്. ഭാഭാ ആറ്റമിക് റിസർച്ച് സെന്ററാണ് പൊഖ്രാൻ ആണവപരീക്ഷണനിലയം സ്ഥാപിക്കാൻ പ്രധാന പങ്കു വഹിച്ചത്. 1998 ലാണ് പൊഖ്റാൻ-2 എന്ന രണ്ടാമത്തെ ആണവ പരീക്ഷണം നടന്നത് അടൽ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെയാണ്

ഇതും കൂടി കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-31. Retrieved 2015-09-15.
"https://ml.wikipedia.org/w/index.php?title=പൊഖ്റാൻ&oldid=4107644" എന്ന താളിൽനിന്ന് ശേഖരിച്ചത്