സിദ്ധാർഥ് ഭരതൻ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Sidharth Bharathan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു മലയാളചലച്ചിത്രസംവിധായകനും നടനുമാണ് സിദ്ധാർഥ് ഭരതൻ. നിദ്ര എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. മലയാളചലച്ചിത്രസംവിധായകൻ ഭരതന്റെയും മലയാളനാടക, ചലച്ചിത്ര അഭിനേത്രി കെ.പി.എ.സി. ലളിതയുടേയും മകനുമാണ് സിദ്ധാർഥ്. തിരുവനന്തപുരം പട്ടം സ്വദേശിയും ജഗതി ശ്രീകുമാറിന്റെ അനന്തരവളുമായ അഞ്‌ജു എം.ദാസിനേയാണ് സിദ്ധാർഥ് വിവാഹം ചെയ്തിരിക്കുന്നത്. വടക്കാഞ്ചേരി എങ്കക്കാട് ഓർമ എന്ന ഭവനത്തിലാണ് സിദ്ധാർഥ് വസിക്കുന്നത്.
സിദ്ധാർഥ് ഭരതൻ | |
---|---|
തൊഴിൽ | ചലച്ചിത്ര അഭിനേതാവ് , ചലച്ചിത്രസംവിധായകൻ |
സജീവ കാലം | 2005 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | അഞ്‌ജു എം.ദാസ് |
ചലച്ചിത്രങ്ങൾ
തിരുത്തുകഅഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പ് | പ്രദർശന ദിവസം |
---|---|---|---|---|---|
2002 | നമ്മൾ | ശ്യാം | മലയാളം | ആദ്യ ചലച്ചിത്രം | 20 December 2002 |
2004 | യൂത്ത് ഫെസ്റ്റിവൽ | മലയാളം | 2004 | ||
കാക്കക്കറുമ്പൻ' | രമേശൻ | മലയാളം | 2004 | ||
രസികൻ | സുധി | മലയാളം | 16 December 2004 | ||
2006 | എന്നിട്ടും | ജീത്ത് | മലയാളം | February 2006 | |
2012 | നിദ്ര | മലയാളം | 24 February 2012 |
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
തിരുത്തുക- നിദ്ര (2012)
- ചന്ദ്രേട്ടൻ എവിടെയാ? (2015)
- വർണ്യത്തിൽ ആശങ്ക (2017)