ഷോട്ട് പുട്ട്

(Shot put എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽപെട്ട ഒരു കായിക മത്സരമാണ് ഷോട്ട് പുട്ട്. തള്ളുന്ന ചലനശക്തിയിൽ ഗോളാകൃതിയിൽ ഉള്ള ഭാരമുള്ള വസ്തു - ഷോട്ട്- കഴിയുന്നിടത്തോളം ദൂരത്തിൽ എറിയുകയാണ് ഈ മത്സരം. 1896ൽ ആധുനിക ഒളിമ്പിക്‌സിന്റെ പുനരുജ്ജീവനത്തോടെ പുരുഷൻമാരുടെ ഷോട്ട് പുട്ട് മത്സരം ഒളിമ്പിക്‌സ് ഗെയിംസിന്റെ ഭാഗമായി. വനിതകളുടെ ഷോട്ട് പുട്ട് മത്സരം 1948ലാണ് ഒളിമ്പിക്‌സിന്റെ ഭാഗമാവുന്നത്.

ഷോട്ട് പുട്ട് ഏരിയ

ചരിത്രം

തിരുത്തുക
 
ചെക്കൊസ്ലൊവാക്യൻ ഷോട്ട് പുട്ട് താരം 1957ലെ ഈസ്റ്റ് ജർമ്മൻ ഇൻഡോർ അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ
 
1942ൽ നെബ്രാസ്‌ക സർവ്വകലാശാലയിൽ നടന്ന മത്സരം, വൃത്തവും അതിന്റെ മുന്നിലായുള്ള സ്റ്റോപ് ബോർഡും കാണാം

പുരാതന ഗ്രീക്കിൽ ട്രോയ് യുദ്ധകാലത്ത് സൈനികർ പാറകൾ എറിയുന്ന മത്സരങ്ങൾ നടത്തിയിരുന്നതായി ഹോമർ പരാമർശിക്കുന്നുണ്ട്. ആദ്യ നൂറ്റാണ്ടിൽ സ്‌കോട്ടിഷ് ഹൈലാൻഡിൽ പാറ അല്ലെങ്കിൽ ഭാരം എറിയുന്ന മത്സരങ്ങൾ നടന്നതിന് തെളുവുകളുണ്ട്.[1] പതിനാറാം നൂറ്റാണ്ടിൽ ഹെന്റി എട്ടാമൻ രാജാവ് ഭാരം, ഹാമ്മർ ത്രോ മത്സരങ്ങൾ നടത്തിയിരുന്നതായി സൂചനകളുണ്ട്.[2] 19ആം നൂറ്റാണ്ടിൽ സ്‌കോട്ട്‌ലാൻഡിലാണ് ഷോട്ട്പുട്ട് മത്സരങ്ങൾ രൂപപ്പെട്ടത്. 1866ൽ ആരംഭിച്ച ബ്രിട്ടീഷ് അമേച്വർ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിരുന്നു ഇത്. [3] 2.135 മീറ്റർ (7.00അടി) വ്യാസമുള്ള വൃത്തവും അതിന്റെ മുന്നിലായുള്ള ഏകദേശം 10 സെന്റിമീറ്റർ (3.9ഇഞ്ച്) വിസ്തൃതിയുള്ള സ്റ്റോപ് ബോർഡിൽ നിന്നാണ് മത്സരാർത്ഥികൾ ഷോട്ട് എറിയുക.

വിവിധതരം ഷോട്ടുകൾ

തിരുത്തുക

മണൽ, ഇരുമ്പ്, കാസ്റ്റ് ഇരുമ്പ്, കട്ടിയുള്ള സ്റ്റീൽ, തുരുമ്പ് പിടിക്കാത്ത ഉരുക്ക്, പിത്തള, കൃത്രിമ ഫൈബർ എന്നിവകൊണ്ടെല്ലാം ഷോട്ട് പുട്ട് ബോൾ നിർമ്മിക്കുന്നുണ്ട്.

  1. Colin White (31 December 2009). Projectile Dynamics in Sport: Principles and Applications. Taylor & Francis. pp. 131–. ISBN 978-0-415-47331-6. Retrieved 6 July 2011.
  2. "Hammer Throw". IAAF. Retrieved 12 September 2015.
  3. Shot Put - Introduction. IAAF. Retrieved on 2010-02-28.
"https://ml.wikipedia.org/w/index.php?title=ഷോട്ട്_പുട്ട്&oldid=3785513" എന്ന താളിൽനിന്ന് ശേഖരിച്ചത്