ശിർക്ക്

(Shirk (Islam) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബഹുദൈവ വിശ്വാസമാണ് ശിർക്ക് (അറബി: شرك) എന്ന അറബി പദം കൊണ്ടുദ്ദേശിക്കുന്നത്. ഇസ്ലാം ഏറ്റവും വലിയ പാപമായി ശിർക്കിനെ കാണുന്നു. ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്‌ (ഏകദൈവ വിശ്വാസം) വിരുദ്ധമാണിത്. ശിർക്ക് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ലെന്നും അത് ചെയ്യുന്നവന്റെ സൽക്കർമ്മങ്ങൾ നിഷ്ഫലമാണെന്നും ഖുർആൻ പറയുന്നു. ശിർക്ക് ചെയ്ത് പശ്ചാത്തപിക്കാതെ മരണപ്പെട്ടവന്‌ സ്വർഗ്ഗം നിഷിദ്ധമാണെന്നും[1] നരകത്തിൽ അവൻ സ്ഥിരവാസിയായിരിക്കുമെന്നും ഖുർആൻ പറയുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=ശിർക്ക്&oldid=3940164" എന്ന താളിൽനിന്ന് ശേഖരിച്ചത്