സേനാപതി ബാപട്

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി
(Senapati Bapat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു സേനാപതി ബാപട് എന്നറിയപ്പെട്ടിരുന്ന പാണ്ഡുരംഗ് മഹാദേവ് ബാപട് (12 നവംബർ 1880 – 28 നവംബർ 1967). മുൾഷി സത്യാഗ്രഹത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു. ഈ സത്യാഗ്രഹത്തെ തുടർന്ന് സൈന്യാധിപൻ എന്ന അർത്ഥം വരുന്ന സേനാപതി എന്ന പേര്, ബാപട് സ്വീകരിക്കുകയുണ്ടായി. [1]

Pandurang Mahadev Bapat
പാണ്ഡുരംഗ് മഹാദേവ് ബാപട്
ജനനം12 നവംബർ 1880
മരണം28 നവംബർ 1967(1967-11-28) (പ്രായം 87)
ബോംബെ, മഹാരാഷ്ട്ര, ഇന്ത്യ
ദേശീയതഇന്ത്യ
കലാലയംപൂനെ സർവകലാശാല
അറിയപ്പെടുന്നത്ഗാന്ധിസം

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ പാർനെർ എന്ന സ്ഥലത്ത് 1880 നവംബർ 12-ന് ഒരു മറാഠി ചിത്പവൻ കുടുംബത്തിൽ ജനിച്ചു. രത്നഗിരിയായിരുന്നു പാണ്ഡുരംഹ് മഹാദേവ് ബാപടിന്റെ കുടുംബത്തിന്റെ സ്വദേശം. [2] പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പൂനെയിലെ ഡെക്കാൺ കോളേജ് പോസ്റ്റ് - ഗ്രാജ്യുവേറ്റ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉപരിപഠനത്തിനായി ചേരുകയുണ്ടായി. ഇതിനെ തുടർന്ന് ബ്രിട്ടീഷ് സർക്കാരിന്റെ സ്കോളർഷിപ്പോടുകൂടി എൻജിനീയറിംഗ് പഠിക്കുന്നതിനായി ബ്രിട്ടനിലേക്ക് പോവുകയും ചെയ്തു.

വിപ്ലവകാരിയായി

തിരുത്തുക

ബ്രിട്ടനിൽ താമസിച്ച് പഠിക്കുന്നതിനിടെ ഇന്ത്യാ ഹൗസിനോട് ചേർന്നും ബാപട് പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ ഔദ്യോഗിക പഠനങ്ങൾക്കു പകരം ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ബാപട് കൂടുതലായും പഠിച്ചിരുന്നത്. തുടർന്ന് സവർക്കർ സഹോദരന്മാർ എന്നറിയപ്പെടുന്ന വിനായക് ദാമോദർ സവർക്കറിന്റെയും ഗണേഷ് ദാമോദർ സവർക്കറിന്റെയും ഒപ്പവും പ്രവർത്തിക്കുകയുണ്ടായി. കുറച്ചു നാളുകൾ ഇന്ത്യാ ഹൗസിനു വേണ്ടി പ്രവർത്തിച്ചതിനു ശേഷം ബാപട്, ഇന്ത്യയിലേക്ക് തിരിച്ചെത്തുകയും വീണ്ടും സജീവമായി പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു. [1][i]

1908 - ലെ ആലിപ്പൂർ ബോംബ് സ്ഫോടനത്തിനു ശേഷം ഒളിവിലായിരുന്ന ബാപട്, ഇന്ത്യയിലുടനീളം വിവിധ യാത്രകൾ നടത്തുകയും ഇന്ത്യൻ ജനസംഖ്യയിലെ ഭൂരിഭാഗം പേരും ഇതുവരെ സ്വന്തം രാജ്യം വിദേശാധിപത്യത്തിനു കീഴിലാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് മനസ്സിലാക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ബ്രിട്ടീഷ് സർക്കാരിനെ ഇന്ത്യയിൽ നിന്നും പുറത്താക്കുന്നതിൽ നിന്നും ജനങ്ങളെ ബോധവൽക്കരിക്കാൻ ബാപട് തീരുമാനിക്കുകയുണ്ടായി. എന്നാൽ 1912 - ൽ ബോംബ് കേസുമായി ബന്ധപ്പെട്ട് ബാപടിനെ അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്തു. 1915 - ബാപടിനെ ജയിലിൽ നിന്നും വിട്ടയച്ചു. സീസൺഡ് റവല്യൂഷണറി എന്നാണ് റിച്ചാർഡ് കാഷ്മാൻ ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ജയിലിൽ നിന്നും പുറത്തു വന്നതിനുശേഷം വീണ്ടും ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ ആരംഭിച്ചു. ഈ കാലഘട്ടത്തിൽ ബാലഗംഗാധര തിലകിനോടൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്ന പൂനെ സ്വദേശികളിൽ ഒരാളായിരുന്നു ബാപട്. [4]

ഗാന്ധിസത്തിലേക്കുള്ള മാറ്റം

തിരുത്തുക

മഹാത്മാഗാന്ധിയുടെ സ്വരാജ് എന്ന ആശയത്തോട് സേനാപതി ബാപട് ആഭിമുഖ്യം പുലർത്തിയിരുന്നു. 1920-ന്റെ അവസാനത്തിൽ ബാലഗംഗാധര തിലകിന്റെ മരണത്തിനു ശേഷം തിലകിന്റെ ആശയങ്ങൾ പിന്തുടരുന്നവർ കുറയുകയുണ്ടായി. ഇതേ സമയം തന്നെ ബാപടും മഹാത്മാഗാന്ധിയുടെ ആശയമായ അഹിംസയിലേക്ക് മാറുകയുണ്ടായി. [5]

ടാറ്റ കമ്പനിയുടെ നേതൃത്വത്തിൽ‍ സ്ഥാപിക്കാൻ തീരുമാനിച്ച മുൾഷി ഡാമിന്റെ നിർമ്മാണത്തിനെതിരെ 1921 മുതൽ മൂന്ന് വർഷം നീണ്ടുനിന്ന കർഷകരുടെ സത്യാഗ്രഹത്തിന് ബാപട് നേതൃത്വം നൽകി. ഒരു ജലസേചന പദ്ധതിയുടെ അനധികൃത നിർമ്മാണത്തിനെതിരെ നടന്നതായി രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ സംഘടിത സമരമായാണ് ഘൻശ്യാം ഷാ, മുൾഷി സത്യാഗ്രഹത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്. [6] ആദ്യംതന്നെ കർഷകരുടെ അനുമതിയില്ലാതെ ടാറ്റ കമ്പനി, സമീപപ്രദേശങ്ങളിൽ കുഴികൾ കുഴിച്ചിരുന്നു. കർഷകരിൽ ഭൂരിഭാഗം പേരും കുടിയാന്മാരായിരുന്നതിനാൽ ഭൂമി നഷ്ടപ്പെടുമോ എന്ന് ഭയന്ന് ഇതിനെ എതിർത്തില്ല. ഇതിനുശേഷമാണ് സത്യാഗ്രഹം ആരംഭിക്കുന്നത്. എന്നിരുന്നാലും അന്തിമമായി ഈ ഡാമിന്റെ നിർമ്മാണം പൂർത്തിയാവുകയും സത്യാഗ്രഹം പരാജയപ്പെടുകയും ചെയ്തു. ഡാമിന്റെ നിർമ്മാണത്തെത്തുടർന്ന് ഭൂമി നഷ്ടപ്പെട്ടവർക്ക് പകരമായി ഭൂമി നൽകാൻ തീരുമാനിച്ചുവെങ്കിലും ഈ ഭൂമികൾ കുടിയാന്മാർക്കു പകരം ഭൂപ്രഭുക്കന്മാർക്കാണ് ലഭിക്കുകയുണ്ടായത്. [7] സത്യാഗ്രഹം അഹിംസയിലധിഷ്ഠിതമായാണ് സംഘടിപ്പിച്ചതെങ്കിലും വാൻഡലിസത്തിന്റെ ബാപടിനെ അറസ്റ്റ് ചെയ്ത് തടവിലാക്കുകയുണ്ടായി. സുഭാഷ് ചന്ദ്ര ബോസ് നടത്തിയ ഒരു പൊതു പരിപാടിയിൽ പ്രസംഗിച്ചതിനായിരുന്നു മൂന്നാമത്തെ പ്രാവശ്യം ബാപട് തടവിലാക്കപ്പെട്ടത്.

1947 ഓഗസ്റ്റ് 15-ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ ഭാഗമായി പൂനെ നഗരത്തിൽ ആദ്യമായി ഇന്ത്യയുടെ ദേശീയ പതാക ഉയർത്തിയത് സേനാപതി ബാപട് ആയിരുന്നു.

സേനാപതി ബാപടിന് ആദരവായി പൂനെയിലും മുംബൈയിലെയും പ്രധാന പൊതുറോഡുകളെല്ലാം ബാപടിന്റെ പേരിലാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. [8] 1984 - ൽ പുറത്തിറങ്ങിയ അമർ ചിത്ര കഥ എന്ന കോമിക് പുസ്തകത്തിന്റെ 303-ാം ലക്കത്തിൽ ബാപടിന്റെ ജീവിതവും പ്രമേയമായിരുന്നു. [9]

 
Statue of Senapati Bapat at Nagpur

കുറിപ്പുകൾ

തിരുത്തുക
  1. 1.0 1.1 Cashman, Richard I. (1975). The Myth of the Lokamanya: Tilak and mass politics in Maharashtra. University of California. p. 190. ISBN 9780520024076.
  2. Y. D. Phadke (1981). Portrait of a revolutionary: Senapati Bapat. Senapati Bapat Centenary Celebration Samiti. p. 2. Among such young men initiated into revolutionary activities was Pandurang Mahadeo Bapat who later on became widely known as Senapati (General) Bapat. On 12 November 1880, Pandurang Bapat was born in a Chitpawan or Konkanastha Brahmin family at Parner in the Ahmednagar district of the Bombay Presidency. His family was from Guhagar in the Ratnagiri district.
  3. Laqueur, Walter (2011). A History of Terrorism. Transaction Publishers. p. 44. ISBN 9781412816113.
  4. Cashman, Richard I. (1975). The Myth of the Lokamanya: Tilak and mass politics in Maharashtra. University of California. p. 194. ISBN 9780520024076.
  5. Cashman, Richard I. (1975). The Myth of the Lokamanya: Tilak and mass politics in Maharashtra. University of California. pp. 206, 212. ISBN 9780520024076.
  6. Shah, Ghanshyam (2004). Social Movements in India: A Review of Literature (2nd ed.). SAGE. p. 114. ISBN 9780761998334.
  7. Gadgil, Madhav; Guha, Ramachandra (2013) [1995]. Ecology and Equity: The Use and Abuse of Nature in Contemporary India. Routledge. p. 69. ISBN 9781135634889.
  8. Rao, Suman. "Google Maps". Google Maps. Google.
  9. McLain, Karline (2009). India's Immortal Comic Books: Gods, Kings, and Other Heroes. Indiana University Press. p. 171. ISBN 9780253220523.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=സേനാപതി_ബാപട്&oldid=3419760" എന്ന താളിൽനിന്ന് ശേഖരിച്ചത്