സ്കാലോവ്സ് ടുറാക്കോ

(Schalow's turaco എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുസൊഫഗിഡെ കുടുംബത്തിലെ ഫ്രൂഗിവോറസ് ഒരിനം പക്ഷിയാണ് സ്കാലോവ്സ് ടുറാക്കോ (Tauraco schalowi). ഈ പക്ഷിയുടെ പൊതുനാമവും ലാറ്റിനിലുള്ള ദ്വിനാമവും ജർമൻ ബാങ്കേറും അമച്വർ ഓർണിത്തോളജിസ്റ്റുമായ ഹെർമാൻ ഷാലോയെ അനുസ്മരിപ്പിക്കുന്നതാണ്.[2]

Schalow's turaco
In captivity
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. schalowi
Binomial name
Tauraco schalowi
(Reichenow, 1891)
Distribution of the Schalow's turaco

സവിശേഷത

തിരുത്തുക

ഈ പക്ഷികൾ ടുറാക്കോ സ്പീഷീസിനേക്കാൾ ഭാരം കുറഞ്ഞവയാണ്. ഒരു പൗണ്ടിന്റെ പകുതി (270g) ഭാരവും, 15 മുതൽ 17 ഇഞ്ച് നീളവും.കാണപ്പെടുന്നു. അവയ്ക്ക് കോപ്പർ-ജേഡ് പച്ചനിറവും, വാലിനോട് ചേർന്നഭാഗത്ത് മങ്ങി ഇരുണ്ട് iridescent നീലനിറവും കാണപ്പെടുന്നു. അവയ്ക്ക് നീളമുള്ള വെളുത്ത ഉച്ചിപ്പൂവും ചെറിയ ചുവന്ന കൊക്കുകളും അവയുടെ ഇരുണ്ട കണ്ണുകൾക്ക് ചുറ്റും വെളുത്ത തൂവലുകൾ നിറഞ്ഞ ചുവന്ന ചർമ്മവും കാണാം. പ്രായപൂർത്തിയായ പക്ഷികൾക്ക്, ശരാശരി, ട്യൂറാക്കോ സ്പീഷീസുകളിൽ ഏറ്റവും നീളമേറിയ ഉച്ചിപ്പൂവുണ്ട്. അവയുടെ ചിറകുകൾ ചെറുതും വൃത്താകൃതിയിലുള്ളതും ആകാശഗമനത്തിനുള്ള ചെറിയ പറക്കുന്ന ചുവന്ന തൂവലുകളുള്ളതുമാണ്.[3]

  1. BirdLife International (2012). "Tauraco schalowi". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Beolens, Bo; Watkins, Michael (2003). Whose Bird? Men and Women Commemorated in the Common Names of Birds. London: Christopher Helm. p. 301.
  3. "Schalow's turaco (Tauraco schalowi)". arkive.org. Archived from the original on 2016-04-19. Retrieved 2 July 2017.
"https://ml.wikipedia.org/w/index.php?title=സ്കാലോവ്സ്_ടുറാക്കോ&oldid=3779053" എന്ന താളിൽനിന്ന് ശേഖരിച്ചത്