സ്കഫോയ്ഡ്
സ്കാഫോയ്ഡ് അസ്ഥി കൈക്കുഴയിലെ കാർപൽ അസ്ഥികളിൽ ഒന്നാണ്. കൈപ്പത്തിയിൽ ലാറ്ററൽ ഭാഗത്താണ് ഇതിന്റെ സ്ഥാനം. കാർപൽ അസ്ഥികളുടെ പ്രോക്സിമൽ നിരയിലെ ഏറ്റവും വലിയ അസ്ഥിയാണ് സ്കഫോയ്ഡ്. ഇതിന്റെ നീളമുള്ള അക്ഷം താഴേയ്ക്കും ലാറ്ററൽ വശത്തേയ്ക്കും മുന്നിലേയ്ക്കും തിരിഞ്ഞാണിരിക്കുന്നത്. ഏകദേശം ഒരു ഇടത്തരം വലിപ്പമുള്ള കശുവണ്ടിയുടെ ആകൃതിയും വലിപ്പവുമാണ് ഇതിനുള്ളത്.
Bone: സ്കഫോയ്ഡ് അസ്ഥി | |
---|---|
വലത് കൈപ്പത്തി, കൈവെള്ള താഴേയ്ക്ക് തിരിച്ചും (ഇടത് ചിത്രം) മുകളിലേയ്ക്ക് തിരിച്ചും (വലത് ചിത്രം). പ്രോക്സിമൽ: A=സ്കഫോയ്ഡ് അസ്ഥി, B=ലൂണേറ്റ്, C=ട്രൈക്വിട്രൽ അസ്ഥി, D=പിസിഫോം അസ്ഥി ഡിസ്റ്റൽ: E=ട്രപീസിയം അസ്ഥി, F=ട്രപിസോയ്ഡ് അസ്ഥി, G=കാപ്പിറ്റേറ്റ് അസ്ഥി, H=ഹാമേറ്റ് അസ്ഥി| 1=റേഡിയസ്, 2=അൾന, 3=മെറ്റാകാർപലുകൾ | |
ഇടത് സ്കാഫോയ്ഡ് അസ്ഥി | |
Latin | ഓസ് സ്കഫോയ്ഡിയം, ഓസ് നാവിക്കുലേർ മാനസ് |
Gray's | subject #54 221 |
MeSH | Scaphoid+Bone |
ചിത്രശാല
തിരുത്തുക-
സ്കഫോയ്ഡ് അസ്ഥി.
നാമചരിത്രം
തിരുത്തുകഗ്രീക്ക് ഭാഷയിലെ സ്കാഫോസ് (തോണി) എന്ന വാക്കും എഡിയോസ് (തരം) എന്ന വാക്കും ചേർന്നാണ് ഈ വാക്കുണ്ടായിരിക്കുന്നത്. [1] This refers to the shape of the bone, supposedly reminiscent of a boat, and in older literature on human anatomy[2] കാലിലെ നാവിക്കുലാർ അസ്ഥിയുടെ സ്ഥാനത്തിനോട് തത്തുല്യമായ സ്ഥാനത്തായതുകൊണ്ട് സ്കഫോയ്ഡ് അസ്ഥിയെ നാവിക്കുലാർ അസ്ഥി എന്നും പറയാറുണ്ട്. ഉരഗങ്ങളിലും, ഉഭയജീവികളിലും പക്ഷികളിലും ഈ അസ്ഥി റേഡിയസ് അസ്ഥിയുമായി സന്ധിക്കുന്നതിനാൽ ഇതിനെ റേഡിയേൽ എന്നാണ് വിളിക്കുന്നത്.
പ്രതലങ്ങൾ
തിരുത്തുകസുപ്പീരിയർ' പ്രതലം ഉത്തലവും (കോൺവെക്സ്) മിനുസമുള്ളതും ത്രികോണാകൃതിയുള്ളതുമാണ്. റേഡിയസ് അസ്ഥിയുടെ കീഴറ്റവുമായി ഇത് സന്ധിക്കുന്നു.
ഇൻഫീരിയർ പ്രതലം കീഴേയ്ക്കും പിന്നിലേയ്ക്കും മദ്ധ്യരേഖയിൽ നിന്ന് അകലേയ്ക്കും തിരിഞ്ഞാണിരിക്കുന്നത്. ഇതും മിനുസമുള്ളതും ത്രികോണാകൃതിയുള്ളതും ഉത്തലവുമാണ് (കോൺവെക്സ്). ഒരു ചെറിയ വരമ്പ് ഇതിനെ രണ്ടായി തിരിക്കുന്നു. ലാറ്ററൽ ഭാഗം ട്രപ്പീസിയം അസ്ഥിയുമായും മീഡിയൽ ഭാഗം ട്രപ്പിസോയ്ഡ് അസ്ഥിയുമായും സന്ധിക്കുന്നു.
ഡോർസൽ ഒരു ഇടുങ്ങിയ തോടിന്റെ മാതിരിയാണ്. ഇവിടെ ലിഗമെന്റുകൾ യോജിക്കുന്നു.
വോളാർ പ്രതലം മുകൾ ഭാഗത്ത് അവതലവും (കോൺകേവ്) താഴെ ഭാഗത്ത് ഒരു ഉരുണ്ട മുഴയുള്ളതുമാണ്. ട്യൂബർക്കിൽ എന്നു വിളിക്കുന്ന ഈ മുഴ ട്രാൻസ് വേഴ്സ് കാർപൽ ലിഗമെന്റുമായി യോജിക്കുന്നു. ചിലപ്പോൾ അബ്ഡക്റ്റർ പോളിസിസ് ബ്രെവിസ് എന്ന പേശിയുടെ ചില ഭാഗങ്ങൾ ഇവിടെ നിന്ന് പുറപ്പെടുന്നതായി കാണാറുണ്ട്.
ലാറ്ററൽ പ്രതലം വീതികുറഞ്ഞതും പരുക്കനുമാണ്. ഇവിടെ കൈക്കുഴയിലെ റേഡിയൽ കൊളാറ്ററൽ ലിഗമെന്റ് യോജിക്കുന്നുണ്ട്.
മീഡിയൽ പ്രതലത്തിൽ സന്ധികൾക്കായുള്ള രണ്ട് ഫേസറ്റുകളുണ്ട്. മുകളിലുള്ള ചെറിയ ഫേസറ്റ് പരന്നതും ചന്ദ്രക്കലാകൃതിയുള്ളതുമാണ്. ലൂണേറ്റുമായി അത് സന്ധിക്കുന്നു. താഴെയുള്ള ഫേസറ്റ് വലുതും അവതലവുമാണ് (കോൺകേവ്); ലൂണേറ്റുമായി ചേർന്ന് ഈ ഫേസറ്റ് കാപിറ്റേറ്റ് അസ്ഥിയുടെ ഹെഡ്ഡിന് സന്ധിക്കാനായി ഒരു അവതല (കോൺകേവ്) പ്രതലം തീർക്കുന്നു.
ഡിസ്റ്റൽ പ്രതലം ഉത്തലമാണ്. ഇത് ട്രപ്പീസിയം, ട്രപ്പിസോയ്ഡ് എന്നീ അസ്ഥികളുമായി സന്ധിക്കുന്നു. [2]
വൈദ്യശാസ്ത്ര പ്രാധാന്യം
തിരുത്തുകപരിമിതമായ രക്തപ്രവാഹം കാരണം സ്കഫോയ്ഡ് അസ്ഥിക്ക് പൊട്ടലുണ്ടായാൽ സുഖപ്പെടാൻ വൈകിയേക്കും. സ്കഫോയ്ഡിന് രക്തം ലഭിക്കുന്നത് പ്രധാനമായും റേഡിയൽ ധമനിയുടെ ലാറ്ററലും, ഡിസ്റ്റലും ശാഖകളിൽ നിന്നാൺ. പൊതുവേ പൊട്ടാൻ സാദ്ധ്യത കുറവാണെങ്കിലും കാർപൽ അസ്ഥികളിൽ ഏറ്റവും കൂടുതൽ പൊട്ടലുണ്ടാകുന്നത് സ്കഫോയ്ഡിനാണ്. പ്രത്യേക ആകൃതിയും കൈക്കുഴയിലെ പ്രത്യ്യേക സ്ഥാനവും കാരണമാണ് ഇത്. കാർപൽ അസ്ഥികളുടെ ഒടിവുകളിൽ ഉദ്ദേശം 60% സ്കഫോയ്ഡിനെ ബാധിക്കുന്നവയാണ്.
സ്കഫോയ്ഡിലേക്ക് പ്രാധമികമായി രക്തം ലഭിക്കുന്നത് താഴെ ഭാഗത്തു നിന്നാണ്. പൊട്ടൽ ശരിയായി കൂടാതെയിരിക്കുകയാണെങ്കിൽ ( non union ) സന്ധിവേദന (osteoarthritis) ഉണ്ടായേക്കാം. പൊട്ടൽ ശരിയായി കൂടാതെ മുന്നേയ്ക്കു തിരിഞ്ഞ് കൂനുമാതിരി കാണപ്പെടുന്ന അവസ്ഥ കാരണവും സന്ധിവേദനയുണ്ടാകാം. പൊട്ടൽ കൂടിച്ചേരാതെ അസ്ഥി രണ്ടു കഷണമായിരിക്കുകയാണെങ്കിൽ രക്തം ലഭിക്കാതെ മുകൾ ഭാഗത്തിന് നാശം സംഭവിക്കാം (avascular necrosis).
സ്കഫോലൂണേറ്റ് ലിഗമെന്റ് എന്ന ലിഗമെന്റിന് തകരാറ് സംഭവിച്ചാൽ അവ തമ്മിലുള്ള സന്ധിക്ക് ബലക്ഷയം (scapholunate instability) ഉണ്ടാകാം.
സ്ക്ഫോയ്ഡ് അസ്ഥിയുടെ പൊട്ടലുകൾ പെട്ടെന്ന് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ പൊട്ടൽ കൂടിച്ചേർന്ന് സുഖപ്പെടാനുള്ള സാദ്ധ്യത കുറയും. കൈ പ്ലാസ്റ്ററിട്ട് അനക്കാതെ വയ്ക്കുകയും ശസ്ത്രക്രീയയിലൂടെ അസ്ഥിക്കഷണങ്ങൾ കൂട്ടിച്ചേർത്ത് വയ്ക്കുകയുമാണ് ചികിത്സകൾ. താമസിച്ചാൽ നോൺ യൂണിയൻ, മാൽ യൂണിയൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പെട്ടെന്ന് പ്ലാസ്റ്ററിട്ട് അനക്കാതെയാക്കിയ പൊട്ടലുകളിൽ പോലും ശസ്ത്രക്രീയ ആവശ്യമായേക്കാം. ഹെർബർട്ട് സ്ക്രൂ എന്ന തലയില്ലാത്ത സ്ക്രൂ (രണ്ട് അസ്ഥിക്കഷണങ്ങളും തമ്മിൽ ബലത്തിൽ കൂടിച്ചേർന്നിരിക്കാൻ ഉപയോഗിക്കുന്നത്) ചികിത്സയ്ക്കുപയോഗിക്കാറുണ്ട്.
പാൽപേഷൻ
തിരുത്തുകശരീരഘടനയിലെ മൂക്കിപ്പൊടിപ്പെട്ടി (anatomical snuff box)എന്ന ഭാഗത്തുകൂടി സ്കഫോയ്ഡ് അസ്ഥികൾ പരിശോധിക്കുമ്പോൾ തൊട്ടറിയാം. കൈപ്പത്തി ഭാഗത്തുകൂടിയും ഈ അസ്ഥിയെ തൊട്ടറിയാൻ സാധിക്കും.
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുകഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(December 2009) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- SCAPHOID FRACTURES - FAQ Archived 2006-10-18 at the Wayback Machine.
- sports/85 at eMedicine - Navicular Fracture