സതി (ആചാരം)

(Sati (practice) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാര്യ ജീവിച്ചിരിക്കെ ഭർത്താവു മരിച്ചാൽ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ആചാരത്തെയാണ് സതി അഥവാ സഹഗമനം എന്നു പറയുന്നത്. രജപുത്ര വംശത്തിലായിരുന്നു സതി തുടക്കത്തിൽ ഉണ്ടായിരുന്നത്.[അവലംബം ആവശ്യമാണ്] ഉത്തരഭാരതത്തിൽ പത്തൊൻപതാം നൂറ്റാണ്ടുവരെ സതി പ്രബലമായിരുന്നു. രാജാറാം മോഹൻ റോയ് എന്ന സാമൂഹിക പരിഷ്കർത്താവിന്റെ പ്രവർത്തനങ്ങൾ സതി നിരോധിക്കുന്നതിന് ഒരു വലിയ അളവിനു വരെ കാരണമായി. ഭാര്യ സ്വയം അനുഷ്ടിക്കേണ്ട സതി പിന്നീട് ഒരു നിർബന്ധമായി മാറുകയും ബലം പ്രയോഗിച്ച് വിധവകളെ തീയിലേക്കെറിയുന്ന ഒരു ആചാരമായി മാറുകയും ചെയ്തു. രാജസ്ഥാനിലെ രജപുത്രർക്കിടയിലും ബംഗാളിലെ സവർണ വിഭാഗങ്ങൾക്കിടയിലും സതി വ്യാപകമായി നിലനിന്നിരുന്നു. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ പുരാതന ഈജിപ്ത്, ഗ്രീക്ക്, ഗോത്തിക്ക്, സ്കൈത്യൻസ് എന്നിവരുടെ ഇടയിൽ നില നിന്നിരുന്ന ആചാരം അവരുടെ ഇന്ത്യൻ കുടിയേറ്റത്തോടെ ഇവിടത്തെ സംസ്കാരവുമായി കൂടിച്ചേർന്ന് മൃതശരീരം ദഹിപ്പിക്കുന്ന രീതിയായ ചിതാ സമ്പ്രദായം സ്വീകരിക്കുകയും മരിച്ചയാളുടെ ഭാര്യ, ഭൃത്യർ, സമ്പാദ്യം എന്നിവ മൃതശരീരത്തോടൊപ്പം അടക്കുന്ന അവരുടെ രീതിയും സമന്വയിപ്പിച്ചു. ഇതു കാലക്രമേണ സതിയായി മാറി.

ആത്മഹത്യ
ചരിത്രം
ആത്മഹത്യ ചെയ്തവരുടെ പട്ടിക
ആത്മഹത്യയെ കുറിച്ചുള്ള കാഴ്ചപ്പാട്
വൈദ്യം | സംസ്ക്കാരികം
നിയമം | തത്വശാസ്ത്രപരം
മതപരം | മരിക്കാനുള്ള അവകാശം
ആത്മഹത്യയുടെ പ്രതിസന്ധി
ഇടപെടൽ | തടയൽ
അത്യാഹിതനമ്പർ | ആത്മഹത്യാനിരീക്ഷണം
തരങ്ങൾ
ആത്മഹത്യാരീതികൾ | പകർപ്പ് ആത്മഹത്യ
വംശ ആത്മഹത്യ | ദയാവധം
പ്രേരണ ആത്മഹത്യ| ഇന്റർനെറ്റ് ആത്മഹത്യ
കൂട്ട ആത്മഹത്യ | മർഡർ സൂയിസൈഡ്
ആചാര ആത്മഹത്യ | ചാവേർ ആക്രമണം
ആത്മഹത്യാ ഉടമ്പടി | കൗമാര ആത്മഹത്യ
ബന്ധപ്പെട്ട പ്രവണതകൾ
പാരാസൂയിസൈഡ് | സ്വയം പരിക്കേൽപ്പിക്കൽ
ആത്മഹത്യാചിന്ത | ആത്മഹത്യാക്കുറിപ്പ്

സതിയെ പറ്റിയുളള നിയമം വിശദമായി

തിരുത്തുക

വിധവയെ കത്തിക്കൽ, ആ പ്രവൃത്തിയെ മഹത്ത്വ വല്ക്കരിക്കുക, ആ സമ്പ്രദായത്തിൻറെ ഉയർന്ന അവസ്ഥയിൽ സതിയ്ക്ക് ക്ഷേത്രം സമർപ്പിക്കുക എന്നീ 3 ഘട്ടങ്ങൾ സതി കമ്മീഷനിൽ ഉൾക്കൊള്ളുന്നുണ്ട്.

സതി അനുഷ്ഠിക്കുവാൻ ശ്രമിക്കുന്നത്, ഒരു വർഷം വരെ തടവോ, പിഴയോ ഇവ രണ്ടും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റമാണ്.

സ്ത്രീയെ കത്തിക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്നതിൽ കാഴ്ചക്കാരായോ സംഘാടകരായോ പങ്കെടുക്കുന്നവർക്ക് ആജീവനാന്ത ജയിൽവാസമോ, പിഴയോ ലഭിക്കാം.

സതിയെ മഹത്ത്വവല്ക്കരിക്കുന്നത്, അതിനെ മതവുമായി ബന്ധപ്പെടുത്തുന്നതിനുള്ള മനഃപൂർവമുള്ള ശ്രമമാണ്. സതിയെ മഹത്ത്വവല്ക്കരിക്കുന്നയാൾക്ക് ഒരു വർഷത്തിനും 7 വർഷത്തിനുമിടയ്ക്ക് തടവും 5000 രൂപയിൽ കുറയാത്ത, 30000  രൂപ വരെയുള്ള തുകയോടു കൂടിയ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

കളക്ടറുടെ ഉത്തരവിനെ എതിർക്കുന്ന ഏതൊരു വ്യക്തിക്കും ഒരു വർഷത്തിനും 7 വർഷത്തിനുമിടയ്ക്ക് തടവും 5000 രൂപ മുതൽ 30000  രൂപ വരെയുള്ള തുകയോടു കൂടിയ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

ഈ നിയമപ്രകാരം കുറ്റവാളിയാക്കപ്പെട്ട ഒരാളെ, സതി അനുഷ്ഠിച്ചയാളുടെ സ്വത്ത് അനന്തരാവകാശമായി അനുഭവിക്കുന്നതിന് അയോഗ്യനാക്കുന്നു. കുറ്റം ചെയ്ത കാലം മുതൽ 5 വർഷക്കാലത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയാൾക്ക് അയോഗ്യത കല്പിക്കുന്നു.

നിരോധനം

തിരുത്തുക

ഗവർണർ ജനറൽ വില്യം ബന്റിക്ക് പ്രഭുവിനെ കൊണ്ട് സതി നിരോധിക്കാൻ നിയമം കൊണ്ടുവരാൻ രാജാറാം മോഹൻ റോയ് ശ്രമം തുടർന്നു. 1829ൽ സതി നിരോധിച്ചുകൊണ്ട് വില്യം ബന്റിക് നിയമം പാസാക്കി. [1]

കേസ് എങ്ങനെയാണ് ഫയൽ ചെയ്യുന്നത്?

തിരുത്തുക

ഈ നിയമത്തിനു കീഴിൽ പ്രത്യേക കോടതികളുടെ ഭരണഘടനയനുസരിച്ച് കുറ്റകൃത്യം കൈകാര്യം ചെയ്യാൻ ഈ നിയമം ശുപാർശ ചെയ്യുന്നു. ഈ കോടതികൾക്ക് കോർട്ട് ഓഫ് സെഷൻറെ എല്ലാ അധികാരങ്ങളും ഉണ്ട്.

പോലീസിനോ മജിസ്ട്രേറ്റിനോ ഒരു പരാതി നല്കിയതിനുശേഷം, കേസ് ക്രിമിനൽ കേസായി എടുക്കുകയും 1973 ലെ ക്രിമിനൽ പ്രൊസീജ്യർ കോഡ് അനുസരിച്ച് കേസ് തുടരുകയും ചെയ്യുന്നു.

സാക്ഷികളെ പരിശോധിച്ചതിനുശേഷം വാദം തുടങ്ങുകയും കുറ്റം ചാർത്തപ്പെട്ട ആൾ കുറ്റം ചെയ്തിട്ടുണ്ടെന്നു തെളിഞ്ഞാൽ അയാളെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.

എന്താണ് അടുത്തത്?

വിധിന്യായത്തിൻറെ 30 ദിവസങ്ങൾക്കുള്ളിൽ സ്പെഷ്യൽ കോടതിയുടെ ഉത്തരവനുസരിച്ചുള്ള അപ്പീൽ ഹൈക്കോടതിയിൽ ഫയൽ ചെയ്യാം.

ഇതര പരിഹാരങ്ങൾ

ഇതര പരിഹാരങ്ങളൊന്നും തന്നെ നിലവിലില്ല.


ഇതുകൂടെ കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-23. Retrieved 2014-12-23.
"https://ml.wikipedia.org/w/index.php?title=സതി_(ആചാരം)&oldid=3764011" എന്ന താളിൽനിന്ന് ശേഖരിച്ചത്