സത്യഭാമാദാസ് ബിജു
(Sathyabhama Das Biju എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉഭയജീവി ഗവേഷണം നടത്തുന്ന മലയാളി പ്രൊഫസറാണ് എസ്.ഡി. ബിജു എന്ന സത്യഭാമാദാസ് ബിജു. (Sathyabhama Das Biju) [1] 15 വർഷത്തിനിടെ ഇദ്ദേഹവും സംഘവും 70-ലധികം പുതിയ ജീവികളെ കണ്ടെത്തിയിട്ടുണ്ട്.[2] കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. പാലോട് ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാനിക് ഗാർഡനിൽ ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. ഇപ്പോൾ ഡെൽഹി സർവ്വകലാശാലയിൽ പ്രഫസറായി ജോലി ചെയ്യുന്നു. 2008-ലെ ഐ.യു.സി.എൻ.ന്റെ സാബിൻ പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചു.[3] ഇന്ത്യയിലെ തവള മനുഷ്യൻ (The Frog Man of India) എന്ന് അറിയപ്പെടുന്നു.[4]
സത്യഭാമ ദാസ് ബിജു | |
---|---|
ജനനം | മേയ്, 1963 കേരള, ഇന്ത്യ |
വിദ്യാഭ്യാസം |
|
അറിയപ്പെടുന്നത് | Amphibian research and conservation |
പുരസ്കാരങ്ങൾ | Sanctuary Wildlife Service Award 2011, IUCN Sabin Award for Amphibian Conservation 2008 |
പുരസ്കാരങ്ങൾ
തിരുത്തുക2022 -ൽ പ്രഥമ കേരളശ്രീ പുരസ്കാരം നേടി[5]
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ മാതൃഭൂമി ഓൻലൈൻ, 2014 മേയ് 8
- ↑ മനോരമ ഓൺലൈൻ, 2014 ഒക്ടോബർ 30
- ↑ IUCN/ASG Sabin Award 2008 | http://www.amphibians.org/wp-content/uploads/2011/08/Froglog89.pdf Archived 2013-01-24 at the Wayback Machine.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-23. Retrieved 2016-01-23.
- ↑ https://www.manoramanews.com/news/breaking-news/2022/10/31/kerala-jyothi-award-mt-vasudevan-nair.html
Sathyabhama Das Biju എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.