ഫ്രാങ്കിക്സാലസ് ജെർഡോണൈ
റാക്കോഫോറിഡേ എന്ന തവള കുടുംബത്തിലെ ഏക ജനുസായ ഫ്രാങ്കിക്സാലസിലെ ഏക സ്പീഷിസാണ് ഫ്രാങ്കിക്സാലസ് ജെർഡോണൈ (Frankixalus jerdonii). 2016 വരെ ഇതിനെ ഫിലൗട്ടസ് എന്ന ജനുസിലാണ് ഉൾപ്പെടുത്തിയിരുന്നത്.[3][2] ബ്രസൽസ് ഫ്രീ സർവ്വകലാശാലയിലെ ഫ്രാങ്കി ബൊസ്സുഇട്ടിന്റെ ബഹുമാനാർത്ഥമാണ് ജനുസിന് ഈ പേർ നൽകിയിരിക്കുന്നത്..[4]
ഫ്രാങ്കിക്സാലസ് ജെർഡോണൈ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Rhacophoridae |
Genus: | Frankixalus Biju et al., 2016[2] |
Species: | F. jerdonii
|
Binomial name | |
Frankixalus jerdonii (Günther, 1876)
| |
Synonyms | |
|
ഈ മരത്തവള ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ തദ്ദേശീയമായി കാണപ്പെടുന്ന ഒരിനമാണ്. അവിടെ ബംഗാളിലും അരുണാചലിലും ആണ് ഇവയെ കാണുന്നത്. പേര് ഇടാത്ത മറ്റൊരു സ്പീഷിസ് അരുണാചലിലും ടിബറ്റിലും ഉണ്ടാവാമെന്നു കരുതുന്നു.[3][2]
2016 -ലെ കണ്ടെത്തൽ
തിരുത്തുക1870 -ൽ ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞൻ തോമസ് സി. ജെർദൻ ഈ മരത്തവളയുടെ രണ്ടു സാമ്പിളുകൾ ഡാർജിലിംഗിൽ നിന്നും ശേഖരിച്ച് ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. വംശനാശം സംഭവിച്ചുവെന്നു കരുതിയ ഈ തവളയെ പിന്നീട് 2007 -ലാണ് മലയാളിയായ ശാസ്ത്രഗവേഷകൻ ഡോ.ബിജുവും സംഘവും വീണ്ടും കണ്ടെത്തിയത്. ആറു മീറ്റർ ഉയരത്തിലുള്ള മരപ്പൊത്തുകളിൽ മുട്ടയിട്ട് വംശവർദ്ധന നടത്തുന്ന ഇവയെ അതിനാൽത്തന്നെ കണ്ടെത്താൻ പ്രയാസമാണ്. വെള്ളം നിറഞ്ഞ മരപ്പൊത്തുകളിൽ മുട്ടയിട്ട് ഉണ്ടാാകുന്ന വാൽമാക്രികൾക്ക് ഭക്ഷണത്തിനായി അമ്മത്തവള വീണ്ടും മുട്ടയിടുകയാണു ചെയ്യുന്നത്.[5]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Philautus jerdonii". IUCN Red List of Threatened Species. 2004. IUCN: e.T58930A11858469. 2004. Retrieved 21 January 2016.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ 2.0 2.1 2.2 Stöck, Matthias; Biju, S. D.; Senevirathne, Gayani; Garg, Sonali; Mahony, Stephen; Kamei, Rachunliu G.; Thomas, Ashish; Shouche, Yogesh; Raxworthy, Christopher J.; Meegaskumbura, Madhava; Bocxlaer, Ines Van (2016). "Frankixalus, a new rhacophorid genus of tree hole breeding frogs with oophagous tadpoles". PLOS ONE. 11 (1): e0145727. doi:10.1371/journal.pone.0145727.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ 3.0 3.1 Frost, Darrel R. (2015). "Frankixalus Biju, Senevirathne, Garg, Mahony, Kamei, Thomas, Shouche, Raxworthy, Meegaskumbura, and Van Bocxlaer, 2016". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Archived from the original on 2016-01-26. Retrieved 21 January 2016.
- ↑ "'Extinct' tree frog rediscovered in India after 137 years". BBC News. 21 January 2016. Retrieved 21 January 2016.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-23. Retrieved 2016-01-23.