ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

കേരളസർക്കാന് 1979 നവംബർ 17 -ൽ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പാലോടിനടുത്തായി ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനം നിലവിൽ വന്നു. അതാണ് ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. (Jawaharlal Nehru Tropical Botanic Garden and Research Institute, JNTBGRI). തെക്കേ ഏഷ്യയിലെ ഏറ്റവും കൂടുതൽ സസ്യങ്ങളുടെ ശേഖരം ഇവിടെയാണുള്ളത്. സസ്യയിനങ്ങൾ, വൃക്ഷങ്ങൾ 1000 ഇനം, ഓർക്കിഡുകൾ 600 ഇനം, മരുന്നുചെടികൾ, സുഗന്ധദ്രവ്യങ്ങൾ 1500 ഇനം, മുളകൾ 60 ഇനം , ഇഞ്ചി 50 ഇനം , പനകൾ 105 ഇനം എന്നിവ ഇവിടെയുണ്ട്. [അവലംബം ആവശ്യമാണ്] ലെംബോസിയേസിയേ (Lembosiaceae) സസ്യകുടുംബം ഇവിടുന്ന് കണ്ടെത്തി. [അവലംബം ആവശ്യമാണ്] ഇവിടുത്തെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണങ്ങളിൽ മരവഞ്ചി എന്ന ഓർക്കിഡിൽ നിന്നുംവേർതിരിച്ചെടുത്ത രാസപദാർത്ഥം പുരുഷന്മാരിലെ ഉദ്ധാരണവൈകല്യങ്ങൾക്ക് ഔഷധമാവുമെന്ന് കരുതുന്നു.[1]

Indian gliding lizard at JNTBGRI

പുതുതായി കണ്ടെത്തിയ സസ്യങ്ങൾ

തിരുത്തുക

ഇവിടത്തെ ശാസ്ത്രജ്ഞർ പുതിയതായി പലതരം സസ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.[2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-30. Retrieved 2013-04-30.
  2. http://www.tbgri.in/tbgri/pages/appendix1.htm

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക