സർവ്വജ്ഞ

(Sarvajna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കന്നഡ ഭാഷയിലെ ഒരു കവിയായിരുന്നു സർവ്വജ്ഞ(സംസ്കൃതത്തിൽ എല്ലാം അറിയുന്നവൻ എന്നർത്ഥം, കന്നഡ: ಸರ್ವಜ್ಞ). വചന സാഹിത്യത്തിൽ ത്രിപദികൾ എന്നറിയപ്പെടുന്ന മൂന്നു വരികൾ അടങ്ങിയ ഛന്ദസ്സിൽ രചിച്ച കവിതകളാണ്‌ ഇദ്ദേഹത്തിന്റെ പ്രത്യേകത.

സർവ്വജ്ഞ
കുഡലസംഗമയിലെ സർവജ്ഞൻറെ പ്രതിമ
കുഡലസംഗമയിലെ സർവജ്ഞൻറെ പ്രതിമ
ജനനംപതിനാറാം നൂറ്റാണ്ട്
അബലൂർ, ഹിരേകെരൂർ താലൂക്ക്, ഹാവേരി ജില്ല, കർണാടക
തൊഴിൽകവി, ദാർശനികൻ, സന്ന്യാസി

ആദ്യകാല ജീവിതം

തിരുത്തുക

സർവജ്ഞൻ ധാർവാഡ് ജില്ലയിലെ (ഇന്ന് ധാർവാഡ് ജില്ലയുടെ ഒരു വിഭാഗം ഹാവേരി ജില്ല ആയിരിക്കുന്നു) മാസൂർ എന്ന ഇടത്ത് ജനിച്ചു. സർവജ്ഞൻറെ അച്ഛൻ ബസവരസ എന്ന ഒരു ബ്രാഹ്മണനും അമ്മ മാലി എന്ന ഒരു ശൂദ്ര വിധവാസ്ത്രീയും ആയിരുന്ന് എന്ന് സ്വയം പറഞ്ഞിട്ടുള്ളതിന് തെളിവുകളുണ്ട്.[1] തൻറെ ജനനത്തിൻറെ ആധികാരികതയെ കുറിച്ച് സർവജ്ഞൻ ആരാഞ്ഞു. അതിന് അവർ വ്യക്തമായ മറുപടി നൽകിയില്ല. ഈ ചോദ്യം ചെയ്യൽ തുടർന്നപ്പോൾ സർവജ്ഞനെ അവർ വീട്ടിൽ നിന്ന് പുറത്താക്കി. അന്ന് മുതൽ സർവജ്ഞൻ ഒരു പരിവ്രാജകനായി മാതാപിതാക്കളിൽ നിന്ന് അകന്ന് ഉയർന്ന ചിന്താഗതിയോടുകൂടി ജീവിച്ചു.[1]

സർവജ്ഞൻറെ ജീവിത കാലഘട്ടം ഏതാണെന്ന് കൃത്യമായി വിലയിരുത്തുവാൻ സാധിച്ചിട്ടില്ല.[2]എന്നാൽ വചനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ശൈലി കാരണവും പിൽക്കാലത്തു വന്ന പല കവികളും സർവ്വജ്ഞരുടെ വചനങ്ങളെ പറ്റി എഴുതിയതു കൊണ്ടും ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം പതിനാറാം നൂറ്റാണ്ടിന്റെ അവസാന ഭാഗമെന്ന് ചരിത്ര വിദഗ്ദ്ധൻമാർ പരിഗണിച്ചിരിക്കുന്നു. സർവജ്ഞന് വാസ്തവത്തിൽ ഉണ്ടായിരുന്ന പേര് പുഷ്പദത്ത എന്നായിരുന്നു എന്ന് ചില രേഖകളിൽ കാണാം. [1]

ത്രിപദികൾ

തിരുത്തുക

രണ്ടായിരത്തോളം ത്രിപദികൾ സർവജ്ഞൻറേതായിട്ട് ഉണ്ട്.[1] പദലാളിത്യം കൊണ്ടും ഘടനകൊണ്ടും സർവജ്ഞൻറെ വചനങ്ങൾ ജനപ്രീതി നേടി. ഇവ പ്രധാനമായും സാമൂഹ്യപരവും ധാർമ്മികവും മതപരവുമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ചില കടങ്കഥകളും സർവജ്ഞൻറെ പേരിൽ അറിയപ്പെടുന്ന്. എന്നാൽ ചില ത്രപദികളിലെ ഭാഷയും വിഷവവും വൈരുദ്ധ്യം പ്രകടിപ്പിക്കുന്നതിനാൽ സർവജ്ഞൻറെ പേരിൽ അറിപ്പെടുന്ന വചനങ്ങളിൽ ചിലത് സർവജ്ഞൻറെ രചനകളല്ല എന്ന അഭിപ്രായവും നിലവിലുണ്ട്.

ജനീന സാഹിത്യത്തിൻറെ അഗാധമായ സംപത്തി തന്നെ സർവജ്ഞൻ ഉണ്ടാക്കി.[1]സാത്ത്വികനും ഏകാകിയുമായി സർവജ്ഞൻ ദൈവസാക്ഷാത്കാരത്തിന് വേണ്ടിയുള്ള ഉൽകണ്ഠയോടെ നാട് മുഴുവനും സംചരിച്ചു. നിഗൂഢങ്ങളായ തൻറെ അനുഭവങ്ങളെയും സമൂഹത്തിലെ ചിട്ടകളെയും ആസ്പദമ്മാക്കി സർവജ്ഞൻ തൻറെ വചനങ്ങൾ പാടിനടന്നു. വേദാന്ത തത്ത്വങ്ങളെ തൻറെ വചനങ്ങളിലൂടെ പുനഃസ്ഥാപിക്കുകയും അതോടൊപ്പം തന്നെ ചോദ്യ ചെയ്യുകയും ചെയ്തു.[1]ഒരു കവി എന്നതിൽ ഉപരി സർവജ്ഞൻ ഒരു ദാർശനികനായിരുന്നു. തൻറെ ദർശനത്തെ വെളിപ്പെടുത്താൻ സർവജ്ഞൻ ഉപയോഗിച്ചത് വചനമെന്ന മാദ്ധമത്തെ ആണ്. ഐഹിക സംപത്തിയുടെ നിരർഥകതയെ കുറിച്ച് സർവജ്ഞൻ വാചാലനാകുന്നു. മനുഷ്യന് ദൈവത്തെ അറിയാൻ വേണ്ടിയുള്ള മാർഗ്ഗദർശനം തരുന്നവനാണ് ഗുരു, അനുകരണീയനും ലോകത്തെ പ്രകാശിപ്പിക്കുന്നവനും ആണ് ഗുരു എന്നതാണ് സർവജ്ഞൻറെ കാഴ്ച്ചപ്പാട്.

1949ലെ കന്നഡ സാഹിത്യ സമ്മേളന പുരസ്കാരം ചെന്നപ്പ ഉത്തംഗിയുടെ സർവജ്ഞനെ കുറിച്ചുള്ള ഭൌമമായ കൃതിക്ക് ലഭിക്കുകയുണ്ടായി.[3]

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • മധ്യകാല ഇന്ത്യൻ സാഹിത്യം: ഒരു സമാഹാരം - കെ. അയ്യപ്പപ്പണിക്കർ, സാഹിത്യ അക്കാദമി
  • Vemana and Sarvajña - ഗന്ധം അപ്പാറാവു, പ്രോഗ്രസ്സിവ് ലിറ്ററേച്ചർ (1982).
  • Anthology of Sarvajna's sayings, Kannada Sahitya Parishat (1978).
  • സർവജ്ഞ, കെ.ബി, പ്രഭു പ്രസാദ്, സാഹിത്യ അക്കാദമി (1987), പുനർമുദ്രണം 1994 ISBN 81-7201-404-X.
  • കന്നഡ
  • കന്നഡ സാഹിത്യം

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 1.4 1.5 UMA SRINIVASAN. "Sarvajna-- People's Poet of Karnataka". Archived from the original on 2014-10-14. Retrieved 2014-04-14.
  2. "Sarvagna and his vachanna". web.missouri. Retrieved 2010. {{cite web}}: Check date values in: |accessdate= (help)
  3. Channappa Uttangi

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സർവ്വജ്ഞ&oldid=3918105" എന്ന താളിൽനിന്ന് ശേഖരിച്ചത്