ശരണ്യ പൊൻവണ്ണൻ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Saranya Ponvannan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രധാനമായും തമിഴ്-മലയാളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന ഒരു നടിയാണ് ഷീല ക്രിസ്റ്റീന രാജ്[1] എന്നും അറിയപ്പെടുന്ന ശരണ്യ പൊൻവണ്ണൻ (ജനനം ഏപ്രിൽ 26, 1970). മണിരത്നം സംവിധാനം ചെയ്ത നായകൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 1980-കളിൽ ചലച്ചിത്രരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നു. പിന്നീട് ഒരു ഇടവേളക്ക് ശേഷം വീണ്ടും അവർ ചലച്ചിത്രവേദിയിൽ മടങ്ങിയെത്തി. മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്ക്കാരം രണ്ടു തവണ കരസ്ഥമാക്കിയിട്ടുണ്ട്. 2010-ൽ സീനു രാമസ്വാമി സംവിധാനം ചെയ്ത 'തെന്മേർക്ക് പരുവക്കാറ്റ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. നടനും സംവിധായകനുമായ പൊൻവണ്ണൻ ആണ് ഭർത്താവ്. ആലപ്പുഴ സ്വദേശിയായ മുൻകാല മലയാളചലച്ചിത്രസംവിധായകൻ എ.ബി. രാജിന്റെ മകളാണ് ശരണ്യ[2].
ശരണ്യ പൊൻവണ്ണൻ | |
---|---|
ജനനം | |
തൊഴിൽ | നടി |
സജീവ കാലം | 1987–1995; 2003–തുടരുന്നു |
ജീവിതപങ്കാളി(കൾ) | പൊൻവണ്ണൻ |
അവലംബം
തിരുത്തുക- ↑ "Distinguished Alumnae". Womens Christian College (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 3 December 2018.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "മദ്രാസ് മെയിൽ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 698. 2011 ജൂലൈ 11. Retrieved 2013 മാർച്ച് 23.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link)