സാംട്രേഡിയ

(Samtredia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോർജിയയിലെ ഇമെറെതി പ്രവിശ്യയിലെ ഒരു പട്ടണമാണ് സാംട്രേഡിയ - Samtredia (Georgian: სამტრედია [sɑmtʼrɛdiɑ]). റിയോണി നദിയുടെയും റ്റ്‌സ്‌ഖേനിസ് റ്റ്‌സ്ഖാലി നദിക്കും ഇടയിലായുള്ള താഴ്‌വരയിലാണ് ഇതിന്റെ സ്ഥാനം. ജോർജിയയുടെ തലസ്ഥാന നഗരമായ റ്റ്ബിലിസിൽ നിന്ന് പടിഞ്ഞാറായി 244 കിലോമീറ്റർ (152 മൈൽ) ദൂരത്തായാണ് ഈ പട്ടണം. ജോർജിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കുറ്റെയ്‌സിയിൽ നിന്ന് ഇവിടേക്ക് 27 കിലോമീറ്റർ ( 17 മൈൽ) ദൂരമുണ്ട്. ജോർജിയയിലെ പ്രധാനപ്പെട്ട റോഡുകളും റെയിൽവേയും കേന്ദ്രീകരിക്കുന്ന പ്രദേശമാണ് സാംട്രെഡിയ പട്ടണം. രാജ്യത്തെ പ്രധാന ഗതാഗത കേന്ദ്രമാണ് ഈ പട്ടണം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ വിമാനത്താവളമായ കുറ്റെയ്‌സി ഇന്റർനാഷണൽ എയർപോർട്ട് - കോപിറ്റ്‌നാരി വിമാനത്താവളം സ്ഥിതിചെയ്യുന്നത് ഈ പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ ദൂരത്തായാണ്. ഓൾ ജോർജിയ സെൻസസ് പ്രകാരം 2014ൽ ഇവിടത്തെ ജനസംഖ്യ 25,318 ആണ്. ഇവിടത്തെ കാലാവസ്ഥ മിതോഷ്ണമാണ്. മൃദുവായതും ഊഷ്മളവുമായ ശീതകാലവും ചൂടുള്ള വേനൽ കാലവുമാണ് ഇവിടെ അനുഭവപ്പെടുന്നത്.[1]

Samtredia
სამტრედია
സാംട്രേഡിയയിലെ ഒരു ട്രെയിൻ സ്റ്റേഷൻ
സാംട്രേഡിയയിലെ ഒരു ട്രെയിൻ സ്റ്റേഷൻ
പതാക Samtredia სამტრედია
Flag
Official seal of Samtredia სამტრედია
Seal
Country Georgia (country)
MkhareImereti
Established1921
ഉയരം
25 മീ(82 അടി)
ജനസംഖ്യ
 (2014)
 • ആകെ25,318
സമയമേഖലUTC+4 (Georgian Time)
ClimateCfa

1870കളിലാണ് സാംട്രേഡിയ നിർണായകമായ റെയിൽവേ ജംഗ്ഷൻ ആയി വളർന്നത്. 1921ൽ സാംട്രേഡിയക്ക് നഗര പദവി ലഭിച്ചു. സോവിയറ്റ് ഭരണത്തിൻ കീഴിൽ പ്രാദേശിക സമ്പദ് വ്യവസ്ഥ ഗതാഗതം മുതൽ ഭക്ഷണം, മര ഉൽപ്പന്നങ്ങൾ വരെ വിവിധ മേഖലകളിലേക്ക് വ്യാപിച്ചിരുന്നു.

ആഭ്യന്തര കലാപകാലത്ത്‌

തിരുത്തുക

സാംട്രേഡിയ തന്ത്രപ്രധാനമായ സ്ഥലമായതിനാൽ, സോവിയറ്റ് വിരുദ്ധ പ്രതിപക്ഷ ഗ്രൂപ്പുകൾ 1990കളിൽ ആഭ്യന്തര കലാപ കാലത്ത് സാംട്രേഡിയ ജംഗ്ഷൻ ഉപരോധിച്ചിരുന്നു.[2] സ്‌വിയാദ് ഗംസാഖുർദിയയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഭരണം നടത്തിയുരുന്ന 1991ലും ഈ പ്രദേശം ഉപരോധിക്കപെട്ടിരുന്നു. 1991 മാർച്ച് മുതൽ ഏപ്രിൽ വരെ നടന്ന ഈ ഉപരോധം മൂലം ജോർജിയയുടെയും അയൽ രാജ്യമായ അർമീനിയയുടെയും സാമ്പത്തിക മേഖലയെ വലിയ തോതിൽ ദോശകരമായി ബാധിച്ചിരുന്നു. ജോർജിയൻ റെയിൽവേയെ വലിയ തോതിൽ ആശ്രയിക്കുന്ന രാജ്യമാണ് റിപ്പബ്ലിക് ഓഫ് അർമീനിയ. 1993ൽ സാംട്രേഡിയ, ജോർജിയൻ ആഭ്യന്തര യുദ്ധത്തിന് സാക്ഷിയായി.[3]

  1. Samtredia Municipality.[പ്രവർത്തിക്കാത്ത കണ്ണി] Imereti regional administration. Accessed on May 1, 2008.
  2. Jonathan Wheatley (2005), Georgia from National Awakening to Rose Revolution: Delayed Transition in the Former Soviet Union, p. 52. Ashgate Publishing, Ltd., ISBN 0-7546-4503-7.
  3. Cornell, Svante (2001), Small Nations and Great Powers: A Study of Ethnopolitical Conflict in the Caucasus, p. 173. Routledge, ISBN 0-7007-1162-7.
"https://ml.wikipedia.org/w/index.php?title=സാംട്രേഡിയ&oldid=3646966" എന്ന താളിൽനിന്ന് ശേഖരിച്ചത്