സാൽവഡോറേസീ

(Salvadoraceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിൽപ്പെടുന്ന ബ്രാസ്സികെയ്ൽസ് നിരയിൽ വരുന്ന ഒരു സസ്യകുടുംബമാണ് സാൽവഡോറേസീ (Salvadoraceae). ഈ ചെറിയ സസ്യകുടുംബത്തിൽ 3 ജീനസ്സുകളിലായി ഏകദേശം 12 സ്പീഷിസുകളാണുള്ളത്. ആഫ്രിക്ക, മഡഗാസ്കർ, തെക്കുകിഴക്കേ ഏഷ്യ, ജാവ (ദ്വീപ്) എന്നിവിടങ്ങളിലാണ് ഇവ സാധാരണയായി വളരുന്നത്. ഈ കുടുംബത്തിൽ കുറ്റിച്ചെടികളും ചെറുമരങ്ങളും കാണപ്പെടുന്നു. ഇവയിൽ ചിലസസ്യങ്ങൾ മുള്ളുകളോടു കൂടിയവയും ചിലത് കടുകെണ്ണയുടെ ഗന്ധത്തോടു കൂടിയവയും ആണ്. ഔഷധസസ്യങ്ങളായ യശങ്ക്, ഉകമരം തുടങ്ങിയവ ഈ കുടുംബത്തിലെ അംഗങ്ങളാണ്.

Salvadoraceae
Azima tetracantha 02 ies.jpg
യശങ്ക്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
Salvadoraceae
Genera

Azima
Dobera
Salvadora

സവിശേഷതകൾതിരുത്തുക

ഇവയുടെ ഇലകൾ ലഘുപത്രങ്ങളും തണ്ടിൽ അഭിന്യാസത്തിൽ ക്രമീകരിച്ചതും പുർണ്ണവും മിനുസമുള്ളതും ചെറിയ ഉപപർണ്ണങ്ങളോടുകൂടിയവയുമാണ്.

ജീനസ്സുകൾതിരുത്തുക

  • Azima
  • Dobera
  • Salvadora

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=സാൽവഡോറേസീ&oldid=2368751" എന്ന താളിൽനിന്ന് ശേഖരിച്ചത്