ലവണം
(Salt (chemistry) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമ്ലത്തിന്റേയും ക്ഷാരത്തിന്റേയും പ്രവർത്തനത്തനഫലമായി ഉണ്ടാകുന്ന ഉൽപ്പന്നങ്ങളാണ് ലവണങ്ങൾ. ധനചാർജുള്ള കാറ്റയോണുകളും ഋണചാർജുള്ള ആനയോണുകളും ചേർന്ന അയോണികസംയുക്തങ്ങളാണ് ഇവ. രണ്ടു ചാർജുകളും ചേർന്നതിനാൽ ഫലത്തിൽ ഇവ ചാർജില്ലാത്ത പദാർത്ഥങ്ങളായിരിക്കും. ഹൈഡ്രോക്ലോറിക് അമ്ലവും, സോഡിയം ഹൈഡ്രോക്സൈഡും പ്രവർത്തിച്ചുണ്ടാകുന്ന ലവണമാണ് കറിയുപ്പ്.
നാമകരണം
തിരുത്തുകലവണങ്ങളുടെ പേര് കാറ്റയോൺ കൊണ്ട് തുടങ്ങുന്നു (ഉദാ: സോഡിയം, അമോണിയം), ആനയോണിൽ അവസാനിക്കുന്നു (ഉദാ: ക്ലോറൈഡ്, അസെറ്റേറ്റ്). പലപ്പോഴും ലവണങ്ങൾ കാറ്റയോണിന്റെ പേരിൽ മാത്രമോ (ഉദാ: സോഡിയം ലവണം, അമോണിയം ലവണം) ആനയോണിന്റെ പേരിൽ മാത്രമോ (ഉദാ: ക്ലോറൈഡ്, അസെറ്റേറ്റ്) അറിയപ്പെടാറുണ്ട്.