സലാർ ജം‌ഗ് മ്യൂസിയം

തെലങ്കാനയിലെ ഹൈദെരാബാദിലുള്ള മ്യൂസിയം
(Salar Jung Museum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സംസ്ഥാനമായ തെലങ്കാനയിലെ ഹൈദരാബാദ് നഗരത്തിൽ മുസി നദിയുടെ തെക്കേ കരയിലുള്ള ദാർ-ഉൽ-ഷിഫയിൽ സ്ഥിതിചെയ്യുന്ന ഒരു മ്യൂസിയമാണ് സലാർ ജംഗ് മ്യൂസിയം. ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് ദേശീയ മ്യൂസിയങ്ങളിൽ ഒന്നാണിത്. യഥാർത്ഥത്തിൽ സലാർ ജംഗ് കുടുംബത്തിന്റെ ഒരു സ്വകാര്യ കലാസമാഹാരമായിരുന്നു മ്യൂസിയത്തിലുള്ള എല്ലാ സൃഷ്ടികളും. സലാർ ജംഗ് മൂന്നാമന്റെ മരണശേഷം ഇത് രാജ്യത്തിന് നൽകി. 1951 ഡിസംബർ 16 നാണ് ഇത് ഉദ്ഘാടനം ചെയ്തത്.[1]

ജപ്പാൻ, ചൈന, ബർമ, നേപ്പാൾ, ഇന്ത്യ, പേർഷ്യ, ഈജിപ്ത്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ശിൽപങ്ങൾ, പെയിന്റിംഗുകൾ, കൊത്തുപണികൾ, തുണിത്തരങ്ങൾ, കൈയെഴുത്തുപ്രതികൾ, സെറാമിക്സ്, മെറ്റാലിക് ആർട്ടിഫാക്റ്റുകൾ, പരവതാനികൾ, ഘടികാരങ്ങൾ, ഫർണിച്ചറുകൾ എന്നിവയുടെ ശേഖരം ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നാണിത്. പരസ്പരം ബന്ധിച്ച മൂന്നു കെട്ടിടങ്ങളിലായി രണ്ടു നിലകളിൽ 38 ആർട്ട് ഗാലറികളിലായാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഈസ്റ്റേൺ ബ്ലോക്ക് (മിർ ലെയ്ക്ക് അലി ഖാൻ ഭവൻ), വെസ്റ്റേൺ ബ്ലോക്ക് (മിർ തുരാബ് അലി ഖാൻ ഭവൻ), ഇന്ത്യൻ ബ്ലോക്ക് എന്നിങ്ങനെയാണു പേരു നൽകിയിരിക്കുന്നത്. ഗാലറികളിൽ ഭൂരിഭാഗവും (27 എണ്ണം) മ്യൂസിയത്തിന്റെ ഇന്ത്യൻ / സെൻട്രൽ ബ്ലോക്കിലാണ്. മ്യൂസിയത്തിന്റെ വെസ്റ്റേൺ ബ്ലോക്കിൽ 7 ഗാലറികളും ഈസ്റ്റേൺ ബ്ലോക്കിൽ 4 ഗാലറികളുമുണ്ട്.

പ്രദർശനവസ്തുക്കൾക്കു പുറമേ സാലർ ജംഗ് മ്യൂസിയത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് ഇവിടുത്തെ ലൈബ്രറി. അപൂർവമായ ചില ശേഖരങ്ങൾ സാലർ ജംഗ് ലൈബ്രറിയിൽ ഉണ്ട്. 8,000-ത്തിൽ അധികം കയ്യെഴുത്തുപ്രതികളും 60,000-ത്തിൽ അധികം അച്ചടിച്ച പുസ്തകങ്ങളുമുള്ള ലൈബ്രറി ലോകത്തിലെ ഏറ്റവും മികച്ച ലൈബ്രറികളിലൊന്നാണ്. ശേഖരണത്തിന്റെ ഗുണനിലവാരം മറ്റ് ലൈബ്രറികളിൽ നിന്ന് ഇതിനെ മാറ്റി നിർത്തുന്നു.[2]

ചിത്രങ്ങൾ

തിരുത്തുക
  1. ടൈംസ് ഓഫ് ഇന്ത്യ വാർത്ത
  2. "സലാർ ജംഗ്‌ മ്യൂസിയത്തെ കുറിച്ച്". Archived from the original on 2021-07-26. Retrieved 2021-03-14.
"https://ml.wikipedia.org/w/index.php?title=സലാർ_ജം‌ഗ്_മ്യൂസിയം&oldid=4018972" എന്ന താളിൽനിന്ന് ശേഖരിച്ചത്