മഞ്ഞച്ചുവപ്പൻ പഴവവ്വാൽ
മഞ്ഞച്ചുവപ്പൻ പഴവവ്വാൽ അല്ലെങ്കിൽ Fulvous Fruit Bat എന്ന് അറിയപ്പെടുന്ന ഇവയുടെ ശാസ്ത്രനാമം Rousettus leschenaulti എന്നാണ്.
മഞ്ഞച്ചുവപ്പൻ പഴവവ്വാൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. leschenaultii
|
Binomial name | |
Rousettus leschenaultii Desmarest, 1820
| |
Leschenault's rousette range |
വിവരണം
തിരുത്തുകമഞ്ഞയും ചുവപ്പും തവിട്ടും നിറങ്ങൾ കൂടിച്ചേർന്ന പുറവും ചാരനിറവുമുള്ള വയറുമുള്ള വാവലാണ് മഞ്ഞച്ചുവപ്പൻ പഴവവ്വാലുകൾ. [2]. പ്രായമുള്ള വാവലുകളുടെ വശങ്ങളും ചാരനിറമായിരിക്കും. മിനുമിനുസമുള്ളതും മൃദുലവുമായ രോമങ്ങളുള്ള ഇവയിലെ ആണിന്റെ തൊണ്ടയിൽ മഞ്ഞനിറം കലർന്ന രോമങ്ങളും ചെറിയ വാലുമുണ്ടാവും.
പെരുമാറ്റം
തിരുത്തുകവളരെ ശബ്ദമുണ്ടാക്കുന്നതും അഴുകിയ പഴങ്ങളുടെ മണമുള്ളതുമായ ഈ വാവലുകൾ ആണുംപെണ്ണും ഇടകലർന്ന സംഘങ്ങളായാണ് കാണുന്നത്. പ്രായപൂർത്തിയായവ ഒരുമിച്ച് ഉറങ്ങുമ്പോൾ കുഞ്ഞുങ്ങൾ മറ്റൊരു സംഗമായിരിക്കും വിശ്രമിക്കുന്നത്. പെട്ടെന്ന് അലോസരപ്പെടുന്ന ഇവ ശല്യപെടുത്തിയാൽ കൂട്ടത്തോടെ പറന്നുപോകുന്നൂ.
വലിപ്പം
തിരുത്തുകകൈകളുടേതടക്കം തോളിന്റെ നീളം 7.5-8.6 സെ.മീ. ശരീരത്തിന്റെ മൊത്തം നീളം 11.1-14.7 സെ.മീ.[3]
ആവാസം /കാണപ്പെടുന്നത്
തിരുത്തുകമരുഭൂമിയും ഉയർന്ന പർവ്വതങ്ങളുമൊഴിച്ച് ഇന്ത്യയിലെല്ലായിടവും കാണപ്പെടുന്നൂ. ഗുഹകളിലും തുരങ്കങ്ങളിലും പഴയ ഉപയോഗശൂന്യമായ കെട്ടിടങ്ങൾക്കുള്ളിലും അപൂർവ്വമായി മരത്തിലും ഉറങ്ങുന്നു.
ഏറ്റവും നന്നായി കാണാവുന്നത്
തിരുത്തുകസിജു ഗുഹകൾ, മേഘാലയ
കാഞ്ഞേരി ഗുഹകൾ, മുംബൈ.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Bates, P.; Helgen, K. (2008). "Rousettus leschenaultii". The IUCN Red List of Threatened Species. 2008. IUCN: e.T19756A9011055. doi:10.2305/IUCN.UK.2008.RLTS.T19756A9011055.en. Retrieved 9 November 2017.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 233.