മലമ്പുഴ റൊട്ടാല
ലിത്രേസീ സസ്യകുടുംബത്തിലെ ഒരു വാർഷിക ഓഷധി
(Rotala malampuzhensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിത്രേസീ സസ്യകുടുംബത്തിലെ ഒരു വാർഷിക ഓഷധിയാണ് മലമ്പുഴ റൊട്ടാല (Rotala malampuzhensis). പശ്ചിമഘട്ടത്തിലെ തദ്ദേശീയ സസ്യമായ ഈ ചെടി കേരളത്തിൽ ആലപ്പുഴ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം, കണ്ണൂർ ജില്ലകളിൽ കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ ശാഖകളോടുകൂടി കൂട്ടമായി കാണപ്പെടുന്ന ഈ ചെടി മഴക്കാലത്ത് ചെങ്കൽപ്പരപ്പിന്മേൽ രൂപംകൊള്ളുന്ന ചെറിയ വെള്ളക്കെട്ടുകളിലാണ് വളരുന്നത്.
Rotala malampuzhensis | |
---|---|
മലമ്പുഴ റൊട്ടാല, നീലിയാർകോട്ടത്ത് നിന്നും. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | R. malampuzhensis
|
Binomial name | |
Rotala malampuzhensis Pradeep, K.T.Joseph & Sivar.
|
ധാരാളം ശാഖകളുള്ള തണ്ടുകളുടെ സന്ധികളിൽ നിന്നാണ് വേരുകൾ വളരുന്നത്. ഇലകൾ അഭിമുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്കും പൂക്കൾക്കും ഞെട്ടുകളില്ല. വീതികുറഞ്ഞ് നീണ്ട ഇലകളുടെ അഗ്രം നേരിയതായി മുറിച്ചുകളഞ്ഞതുപോലെ ഉള്ളതാണ്. പൂക്കളും ഫലങ്ങളും ക്രിംസൺ നിറമാണ്.[1][2][3]
അവലംബം
തിരുത്തുക- ↑ "Rotala malampuzhensis - Malampurha Rotala". Flowersofindia.net. Retrieved 2018-07-31.
- ↑ https://indiabiodiversity.org/species/show/226214
- ↑ http://www.iucnredlist.org/details/177218/0