രോഹിണി ഹട്ടങ്കടി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Rohini Hattangadi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഒരു നാടക ചലച്ചിത്രനടിയാണ് രോഹിണി ഹട്ടങ്കിടി. ബാഫ്റ്റ അവാർഡ് നേടിയ ഏക ഇന്ത്യൻ കലാകാരിയാണ് രോഹിണി.ഗാന്ധി എന്ന ചിത്രത്തിൽ കസ്തൂർബാ ഗാന്ധിയുടെ വേഷമിട്ട ഇവർക്ക് മികച്ച സഹനടിക്കുള്ള ബാഫ്റ്റ അവാർഡാണ് ലഭിച്ചു[1].

രോഹിണി ഹട്ടങ്കിടി
രോഹിണി ഹട്ടങ്കിടി
ജനനം
രോഹിണി ഓക്ക്

(1955-04-11) 11 ഏപ്രിൽ 1955  (69 വയസ്സ്)
സജീവ കാലം1975–ഇതുവരെ
ജീവിതപങ്കാളി(കൾ)ജയദേവ് ഹട്ടങ്കടി (1975–2008; അദ്ദേഹത്തിന്റെ മരണം); 1 കുട്ടി

ഫിലിംഫെയർ അവാർഡ് രണ്ടു തവണയും ഒരു തവണ ദേശീയ ചലച്ചിത്രപുരസ്കാരവും ഇവരെ തേടിയെത്തിയിട്ടുണ്ട്. ഹട്ടങ്കിടിയുടെ പ്രധാന കലാപ്രവർത്തന മേഖല നാടകരംഗത്താണ്. ദേശീയ നാടകസ്കൂളിലെ പൂർവവിദ്യാർഥിയായ ഇവർ ആദ്യമായി ചലച്ചിത്രത്തിൽ അഭിനയിക്കുന്നത് അരവിന്ദ് ദേശായി കി അജീബ് ദ്സ്താൻ എന്ന 1978 ലെ ചിത്രത്തിലാണ്.സമാന്തര ചലച്ചിത്രങ്ങളിലാണ് ഹട്ടങ്കടി മുഖ്യമായും അഭിനയിച്ചത്. 1982 ലെ അർത്ഥ്, പാർട്ടി ആൻഡ് സാരൻഷ് (1984) എന്നിവയിലെ അഭിനയം ശ്രദ്ധേയങ്ങളായിരുന്നു. കസ്തൂർബാ ഗാന്ധിയായി അഭിനയിച്ചതിനു ശേഷം ഹിന്ദി സിനിമയിലെ ഹട്ടങ്കടിയുടെ വേഷങ്ങൾ പ്രധാനമായും സ്വഭാവനടിയുടെതായിരുന്നു. 80 ഫീച്ചർ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അവർ ടെലിവിഷൻ,നാടകം എന്നീ രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു.

  1. www.mid-day.com/entertainment/2013/jan/090113-rohini-hattangadi-is-back-to-marathi-cinema.htm
"https://ml.wikipedia.org/w/index.php?title=രോഹിണി_ഹട്ടങ്കടി&oldid=3968759" എന്ന താളിൽനിന്ന് ശേഖരിച്ചത്