ടേ നദി
സ്കോട്ട്‍ലന്‍റിലെ നദിയുമായി ബന്ധപ്പെട്ടത്
(River Tay എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കോട്‌ലന്റിലെ ഏറ്റവും നീളം കൂടിയ നദിയാണ് ടേ. 188 കി.മീ ആണ് ഇതിന്റെ നീളം . മധ്യ സ്കോട്‌ലന്റിലെ മലനിരകളിലാണ് ടേ നദിയുടെ ഉദ്ഭവം. ഇവിടെ നിന്നും വടക്ക് കിഴക്ക് ദിശയിലേക്കൊഴുകുന്ന നദി പെർത് ഷെയറിലുള്ള ടേ തടാകത്തിലെത്തിച്ചേരുന്നു. വീണ്ടും ജലാശയത്തിൽ നിന്നു പുറത്തേക്കൊഴുകുന്ന നദി കി. ദിശയിലും തുടർന്ന് തെക്ക് കിഴക്ക് ദിശയിലുമൊഴുകി പെർത്നഗരവും കടന്നാണ് നദീമുഖത്തെത്തിച്ചേരുന്നത്. തുറമുഖനഗരമായ ഡുൻഡീ മുതൽ നോർത്ത് സീ വരെ നദിയുടെ അഴിമുഖപ്രദേശം വ്യാപിച്ചിരിക്കുന്നു.
ടേ നദി | |
---|---|
Physical characteristics | |
നദീമുഖം | Firth of Tay |
നീളം | 120 miles (193 km) |