നവോത്ഥാനകാല വാസ്തുവിദ്യ

(Renaissance architecture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

15, 17 നൂറ്റാണ്ടുകളുടെ ആരംഭകാലത്തിനും മധ്യേ നവോത്ഥാനകാലഘട്ടത്തിൽ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലായ് നിലനിന്നിരുന്ന വാസ്തുവിദ്യയാണ് നവോത്ഥാനകാല വാസ്തുവിദ്യ(Renaissance architecture). ശൈലീപരമായി ഗോതിക് വാസ്തുവിദ്യയുടെ പിന്തുടർച്ചയും ബറോക് വാസ്തുവിദ്യയുടെ മുൻഗാമിയുമാണ് നവോത്ഥാനകാല വാസ്തുവിദ്യ. ഫ്ലോറൻസിലാണ് നവോത്ഥാന വാസ്തുവിദ്യ ആദ്യമായ് വികസിച്ചത്. വാസ്തുവിദ്വാനും, ശില്പിയുമായിരുന്ന ഫില്ലിപ്പൊ ബ്രണൽസ്കിയാണ് നവോത്ഥാനകാല വാസ്തുവിദ്യയുടെ തുടക്കക്കാരിൽ ഏറ്റവും പ്രമുഖൻ. പിന്നീടത് മറ്റ് ഇറ്റാലിയൻ നഗരങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഫ്രാൻസ്, ജർമ്മനി, ഇംഗ്ലന്റ് റഷ്യ തുടങ്ങിയ മറ്റു യൂറോപ്പ്യൻ രാജ്യങ്ങളിലേക്കും കാലാന്താരത്തിൽ ഉചിതമായ മാറ്റങ്ങളോടെ ഈ വാസ്തുശൈലി വ്യാപിച്ചു.

നവോത്ഥാനകാലത്തെ ഏറ്റവും പ്രശസ്ത നിർമിതിയായ വത്തികാനിലെ വി. പത്രോസിന്റെ ദേവാലയം.
റോമിലെ വെസ്ത ദേവാലയ്ത്തിന്റെ അവശിഷ്ടങ്ങൾ

പ്രതിസമത, അനുപാതം, ജ്യാമിതി, നിയതത്വം എന്നി ഘടകങ്ങൾക്കാണ് നവോത്ഥാനകാല വാസ്തുവിദ്യയിൽ കൂടൂതൽ ഊന്നൽ നൽകിയത്. തൂണൂകൾ, മേൽവാതിൽപ്പടികൾ, ചുമർതൂണുകൾ തുടങ്ങിയവയുടെ കൃത്യതയോടേ ക്രമീകരണം കൂടാതെ അർദ്ധവൃത്ത കമാനങ്ങൾ, അർദ്ധഗോള കുംഭമകുടങ്ങൾ, ഭിത്തിമാടങ്ങൾ (niches), aedicules എന്നിവയുടെ ഉപയോഗം മുതലായവ മധ്യകാല മന്ദിരങ്ങളിൽ ഉണ്ടായിരുന്ന സങ്കീർണമായ അനുപാത വ്യവസ്ഥകളെയും, വ്യതിക്രമ ബാഹ്യാകാരത്തെയും ഇല്ലാതാക്കി.

പ്രധാന ഘട്ടങ്ങൾ

തിരുത്തുക

ഇറ്റലിയിലെ നവോത്ഥാനകാലഘട്ടത്തെ ചരിത്രകാരന്മാർ പ്രധാനമായും മൂന്നായ് വിഭജിക്കുന്നു. [3] 14ആം നൂറ്റാണ്ടിൽ കലാരംഗത്തുണ്ടായ ഉന്നമന കാലത്തെ " മുൻകാല നവോത്ഥാനം(Early Renaissance) " എന്നാണ് കലാചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. ശിലപ്-ചിത്ര കലകളെ സംബന്ധിച്ചിടത്തോളം ഇത് ശരിയാണെങ്കിൽ കൂടിയും വാസ്തുകലാ രംഗത്ത് ഈ കാലയളവിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടായിരുന്നില്ല. 14ആം നൂറ്റാണ്ടിലെ നിർമിതികൾ നവോത്ഥാനകാലത്തിന്റെ സൃഷ്ടിയായ് കണക്കാക്കപ്പെടുന്നില്ല. 1400 മുതൽ 1225 വരെയുള്ള വർഷങ്ങളിലെ നിർമിതികളെയാണ് നവോത്ഥാനകാല സൃഷ്ടികൾ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചരിത്രകാരന്മാർ നവോത്ഥാനകാലത്തെ മൂന്നായാണ് വിഭജിക്കുന്നത്:

  • നവോത്ഥാനം (ക്രിസ്തു വർഷം 1400–1500), മുൻകാല നവോത്ഥാനം(Early Renaissance), ക്വെറ്റ്രോസെന്റോ(Quattrocento) എന്നും അറിയപ്പെടുന്നു[5]
  • ഉന്നത നവോത്ഥാനം(High Renaissance) (ക്രി. വ. 1500–1525)
  • മാനേറിസ്സം(Mannerism) (ക്രി. വ. 1520–1600)


മുൻകാല നവോത്ഥാനം

തിരുത്തുക

മുൻകാല നവോത്ഥാന ഘട്ടത്തിലാണ് വാസ്തുസ്തംഭങ്ങളുടെയും നിയമങ്ങളുടെയും സാധ്യതകളെ ക്രമപ്പെടുത്തിയെടുത്തത്.(താഴെ നൽകിയിരിക്കുന്ന നവോത്ഥാനകാല വാസ്തുവിദ്യയുടെ സവിശേഷതകൾ കാണുക.) പൗരാണിക വാസ്തുവിദ്യയെകുറുച്ചുള്ള കുറിച്ചുള്ള പ0നംനവോത്ഥാനകാല വാസ്തുശൈലികളെയും അലങ്കാരങ്ങളെയും പ്രയോജനപ്പെടുത്തുന്നതിന് വഴിതെളിച്ചു. മധ്യകാലഘട്ടത്ത് ഉണ്ടായിരുന്നതിൽനിന്നും വിഭിന്നമായി അന്തരത്തിന്(Space) വാസ്തുവിദ്യയുടെ ഘടകം എന്ന നിലയ്ക്ക് പുതിയ മാനങ്ങൾ നവോത്ഥാന കാലത്ത് കൈവന്നു. ആനുപാതികത, ആകൃതി(form), ജ്യാമിതീയ ലയം എന്നിവയ്ക്കനുസൃതമായി അന്തരം രൂപവൽക്കരിക്കപ്പെട്ടു. മധ്യകാല നിർമിതികളിൽ സഹജാവബോധത്തിനനുസൃതമായാണ് അന്തരത്തെ സംയോജിപ്പിച്ചത്.ഫിലിപ്പൊ ബ്രണൽസ്കിയുടെ ഫോറൻസിലെ ബസിലിക ഡി സാൻ ലൊറെൻസോ(വി. ലോറൻസ് ദേവാലയം) (1377–1446)ഇതിനുദാഹരണമാണ്.[6]

ഉന്നത നവോത്ഥാനം

തിരുത്തുക

ഈ കാലഘട്ടത്തിലെ ആശയങ്ങൾ പൗരാണിക കാലഘട്ടത്തിൽ നിന്നും ഉൾത്തിരിഞ്ഞവയാണ്. സമകാലീന മന്ദിരങ്ങളിൽ പൗരാണിക വാസ്തുശൈലികളുടെ പ്രായോഗികതയെകുറിച്ച് പഠിച്ച ബ്രമാന്റെ (1444–1514) എന്ന വാസ്തുശില്പിയെ ഈ കാലഘട്ടത്തിന്റെ പ്രധിനിധിയായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ മോണ്ടോറിയോയിലെ സാൻ പീറ്റ്രോ വൃത്താകൃതിയിലുള്ള റോമൻ ക്ഷേത്രങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമിച്ചതാണ്. അദ്ദേഹം ക്ലാസിക്കൽ രൂപങ്ങൾക്ക് അടിമപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ശൈലിയാണ് 16ആം നൂറ്റാണ്ടിലെ ഇറ്റാലിയൻ വാസ്തുവിദ്യയിൽ മുന്നിട്ടുനിന്നിരുന്നത്.[7]

മാനെറിസം

തിരുത്തുക

ഘനരൂപങ്ങളിലും അന്തരങ്ങളിലും ഊന്നൽനൽകുന്നവിധത്തിലുള്ള ആകൃതികൾ മാനെറിസ് കാലഘട്ടത്തിൽ വാസ്തുശില്പികൾ പരീക്ഷിക്കുകയുണ്ടായി. ഐക്യതയെകുറിച്ചുള്ള(harmony) നവോത്ഥാനകാലത്തെ ആദർശം സ്വതന്ത്രവും കൂടുതൽ ഭാവനാപരവുമായ ലയങ്ങൾക്കും(imaginative rhythms) വഴിതുറന്നു. മാനെറിസ്റ്റ് കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ ശില്പിയും വാസ്തുവിദ്വാനുമാണ് മൈക്കളാഞ്ചലോ (1475–1564). ഭീമാകാര സ്തംഭങ്ങൾ, കെട്ടിടങ്ങളുടെ പൂമുഖത്തായി തറമുതൽ ഉത്തരം വരെ നീളുന്ന ഭിത്തി സ്തംബങ്ങൾ തുടങ്ങിയവയുടെ സൃഷ്ടി കർതൃത്വം ഇദ്ദേഹത്തിൽ അവരോധിക്കപ്പെട്ടിരിക്കുന്നു.[8] റോമിലെ ക്യാംപിഡോഗ്ലിയൊയിൽ(Campidoglio) ഇവ ഉൾപ്പെടുത്തിയൊരു രൂപകല്പനയാണ് ഇദ്ദേഹം അവലംബിച്ചത്.

നവോത്ഥാന വാസ്തുവിദ്യയടെ സവിശേഷതകൾ

തിരുത്തുക
 
Raphael's unused plan for St. Peter's Basilica

പൗരാണിക റോമൻ വാസ്തുവിദ്യയിൽ നിന്നും തീർത്തും വ്യത്യസ്തമാക്കുന്ന ഭാവത്തെയാണ് നവോത്ഥാനകാല വാസ്തുശില്പികൾ സ്വീകരിച്ചത്. എന്നിരുന്നാലും കെട്ടിടത്തിന്റെ ആകൃതിയും ആവശ്യവും കാലനുസൃതമായ് മാറിക്കൊണ്ടിരുന്നു. റോമക്കാർ ഇന്നേവരെ നിർമിച്ചിട്ടില്ലത്തതരത്തിലുള്ള ക്രൈസ്തവ ദേവാലയങ്ങളായിരുന്നു ആദ്യകാല നവോത്ഥാന വാസ്തുവിദ്യയുടെ പ്രധാന നിർമിതികൾ. പക്ഷേ, റോമൻ വാസ്തുവിദ്യയിലെ പോലെ കായികാവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങൾക്കും സ്നാന ഗൃഹങ്ങൾക്കും നവോത്ഥാനകാല വാസ്തുവിദ്യയിൽ പ്രാധാന്യം ഉണ്ടായിരുന്നില്ല. ഈ കാലഘട്ടത്തിൽ പ്രാചീന സ്തംഭങ്ങളെ അവലോകമചെയ്തും പുനഃസൃഷ്ടിച്ചും പുതിയ ആവശ്യങ്ങൾക്കായ് വിനിയോഗിക്കപ്പെട്ടു.[1]

രൂപരേഘാ ചിത്രം

തിരുത്തുക

പരിമാണത്തെ(module) ടിസ്ഥാനമാക്കിയുള്ളതും പ്രതിസമതയുള്ളതും ചതുരാകൃതിയിലുള്ളതുമായവയായിരുന്നു നവോത്ഥാന കാലത്തെ കെട്ടിടങ്ങളുടെ രൂപരേഖ(plan). ഒരു ദേവാലയത്തിൽ ഇടനാഴിയുടെ വീതിയാണ് പലപ്പോഴും അടിസ്ഥാന ഏകകമായി സ്വീകരിച്ചിരുന്നത്.

 
റോമിലെ സാനഗസ്തീനോ, 1483
 
വാസ്തുവിദ്യയിലെ പൗരാണിക സ്തംഭങ്ങൾ

സ്തംഭങ്ങളും ചുമർതൂണുകളും

തിരുത്തുക

ടസ്കൻ, ഡോറിക്, അയോണിക്, കൊറിന്ത്യൻ, കോമ്പസിറ്റ് തുടങ്ങിയ റോമൻ സ്തംഭങ്ങൾ നവോത്ഥാനകാലത്തും ഉപയോഗിച്ചിരുന്നു. ഘടനാപരമായും അല്ലെങ്കിൽ പ്രധാനഭിത്തിയിൽ ചേർന്നു നിൽക്കുന്ന ചുമർതൂണുകളെപോലെ ആലങ്കാരിമായും ഇവ പ്രയോജനപ്പെടുത്തിയിരുന്നു. തൂണുകൾ, ചുമർതൂണുകൾ, entablatures എന്നിവയെ സംയോജിതമായ് ഉപയോഗിക്കാൻ നവോത്ഥാന വാസ്തുശില്പികൾ ശ്രമിച്ചിരുന്നു. ബ്രണാൽസ്കിയുടെ ഓൾഡ് സാക്രിസ്റ്റി (Old Sacristy) (1421–1440) എന്ന കെട്ടിടം ഇത്തരത്തിൽ ആദ്യത്തേതാണ്

കമാനങ്ങൾ

തിരുത്തുക

അർദ്ധവൃത്താകൃതിയിലുള്ളതോ, വൃത്തഖണ്ഡാകൃതിയിലുള്ളതോ(മാനറിസ്റ്റ് കാലത്ത്) ആയിരുന്നു നവോത്ഥാനകാലത്തെ കമാനങ്ങൾ. Mantuaയിലെ സെയ്ന്റ് ആൻഡ്രിയയിൽ ഭീമാകാരമായ കമാനങ്ങൾ ആദ്യമായ് ഉപയോഗിച്ച വാസ്തുശില്പിയാണ് ആൽബെർറ്റി.

മകുടങ്ങൾ

തിരുത്തുക
 
സെന്റ്.പീറ്റേർസ് ദേവാലയ്ത്തിന്റെ മകുടം

പുറത്തുനിന്നു ദർശിക്കാവുന്നവിധത്തിൽ ഘടനാപരമായ പ്രാധാന്യത്തോടുകൂടിയും, അകത്തുനിന്നു മാത്രം കാണാവുന്ന വിധത്തിൽ ചെറിയ ഭാഗങ്ങൾക്ക് മേൽക്കൂരയായും മകുടങ്ങൾ അഥവാ അർദ്ധകുംഭകങ്ങൾ ഉപയോഗിച്ചിരുന്നു. മധ്യകാലഘട്ടത്തിൽ വളരെ അപൂർവമായാണ് അർദ്ധകുംഭകങ്ങൾ നിർമിച്ചിരുന്നത്. എന്നാൽ ബ്രണൽസ്കി രൂപകല്പനചെയ്ത ഫ്ലോറൻസ് ദേവാലയ മകുടം ഒരു വിജയമായതും സെന്റ്. പീറ്റേർസ് ബസിലികയുടെ (1506) രൂപരേഖയിൽ ബ്രമാന്റെ മകുടത്തെ ഉൾപ്പെടുത്തിയതും അർദ്ധകുംഭകങ്ങളെ ദേവലായരൂപകല്പനയിലും മറ്റു മന്ദിരങ്ങളീലും ഒരവിഭാജ്യ(indispensable ) ഘടകമാക്കി.[13]

മച്ചുകൾ

തിരുത്തുക

നിരപ്പായതോ വക്രമായതോ ആയ മച്ചുകൾ ഈ കാലത്ത് നിർമിച്ചിരുന്നു. പലപ്പോഴും ചിത്രങ്ങളാൽ മച്ചുകൾ അലങ്കരിച്ചിരുന്നു.

വാതിലുകൾ

തിരുത്തുക

വതിലുകൾക്കു മുകളിലായ് സമചതുരാകൃതിയിലുള്ള മേൽ വാതിൽ പടികളാണ് മറ്റൊരു പ്രത്യേകത. അവയ്ക്കു മുകളിലായ് ഖണ്ഡാകൃതിയിലോ ത്രികോണാകേതിയിലോ ഉള്ള pediment സ്ഥാപിച്ചിരുന്നു. വാതിലുകൾ ഇല്ലാത്ത പ്രവേശനദ്വാരങ്ങൾ കമാനങ്ങളായാണ് നിർമിച്ചിരുന്നത്.

ജോഡിയായ് ക്രമീകരിച്ചതും അർദ്ധവൃത്ത കമാനത്തിനകത്ത് ക്രമീകരിച്ചതുമാണ് മിക്ക ജനലുകളും.

ചുവരുകൾ

തിരുത്തുക

കൃത്യമായ് ചെത്തിമിനുക്കിയ കല്ലുകോണ്ടാണ് കെട്ടിടങ്ങളുടെ പുറം ഭിത്തികൾ നിർമിച്ചിരുന്നത്. ചുമരുകളുടെ വക്കുകളിൽ പരുക്കൻ മൂലകല്ലുകൾ ഉപയോഗിച്ചിരുന്നു. Basements and ground floors were often ((rusticated))), അക്ത്തെ ഭിത്തികൾ എല്ലാം നല്ലപോലെ മിനുസപ്പെടുത്തിയതും വെള്ളഛായം പൂശിയതുമായിരുന്നു. കൂടുതൽ പ്രാധാന്യമുള്ള അകത്തളങ്ങളിൽ 'ഫ്രെസ്കോസ്(frescoes)' എന്നറിയപ്പെടുന്ന പാശ്ചാത്യ ചുമർചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു.

വിശദാംശങ്ങൾ

തിരുത്തുക

കല്പണികളിലും, മൂശവാർപ്പുകളിലും ആലങ്കാരിക വിശദാംശങ്ങളും അതീവ സൂക്ഷ്മതയോടെ കൊത്തുപണികൾ ചെയ്തിരുന്നു. പുരാതന റോമക്കർ ഉപയോഗിച്ചിരുന്ന അലങ്കാരങ്ങളുടെ പ0*****നം നവോത്ഥാന വാസ്തുസിദ്ധാന്തതിലെ ഒരു പ്രധാന പ്രമേയമായിരുന്നു. ശില്പങ്ങളും മറ്റും പ്രത്യേക പീ0******ത്തിന്മേലോ, ഭിത്തിമാടങ്ങളിലായോ ആണ് സ്ഥാപിച്ചിരുന്നത്. മുൻകാല വാസ്തുവിദ്യയിലെപോലെ കെട്ടിടങ്ങളുടെ ഭാഗമായല്ല ശില്പങ്ങൾ ഉപയോഗിച്ചത്.[2]

നവോത്ഥാന വാസ്തുവിദ്യയുടെ വികാസം ഇറ്റലിയിൽ ചെലുത്തിയ സ്വാധീനങ്ങൾ

തിരുത്തുക

15ആം നൂറ്റാണ്ടിലെ ഇറ്റലി, പ്രത്യേകിച്ച് ഫ്ലോറൻസ് നഗരമായിരുന്നു നവോത്ഥാന വാസ്തുവിദ്യയുടെ ഈറ്റില്ലം. പുതിയൊരു വാസ്തുശൈലി ജന്മംകൊണ്ടത് ഫ്ലോറൻസിൽ വെച്ചായിരുന്നു. പൗരാണിക വാസ്തുവിദ്യയോടുള്ള പണ്ഡീതോചിതമായ സമീപനം അറിവിന്റെ പുതിയൊരുലോകത്തേക്കാണ് വാസ്തുശില്പികളെ ആനയിച്ചത്. വളരെയധികം മേഖലകളെ പുതിയ വാസ്തുവിദ്യ സ്വാധീനിച്ചു

നവോത്ഥാന വാസ്തുവിദ്യയുടേ ഇറ്റലിയിലെ വികാസം - മുൻകാല നവോത്ഥാനം

തിരുത്തുക

മുൻകാല നവോത്ഥാനത്തിലെ പ്രധാന വാസ്തുശില്പികളായിരുന്നു ബ്രണൽസ്കി, മിഷേല്ലോസ്സോ ആൽബെർടി തുടങ്ങിയവർ.

ബ്രണൽസ്കി

തിരുത്തുക
 

നവോത്ഥാന വാസ്തുവിദ്യയുടേ തുടക്കക്കാരിൽ അദ്വിതീയനാണ് ഫിലിപ്പൊ ബ്രണൽസ്കി(1377–1446).[3] 'ക്രമം(order)' ആയിരുന്നു ബ്രണാൽസ്കിയുടെ നിർമിതികളുടെ അടിസ്ഥാന ആശയം. അദ്ദേഹത്തിന്റെ കാഴ്ചപാടിൽ, ഗോതിക് നിർമിതികളിൽനിന്നും വ്യത്യസ്തമായ് റോമൻ നിർമിതികൾ ഗണിതശാസ്ത്രപരമായ് ഒരു ലളിതമായ ക്രമത്തെ പാലിക്കുന്നതായിരുന്നു. എല്ലാ റോമൻ നിർമിതികളിലും കാണാവുന്ന അനിഷേധ്യമായ ഒരു ചട്ടമാണ് അർദ്ധവൃത്തകമാനങ്ങളുടെ വീതി അതിന്റെ ഉയർത്തിന്റെ രണ്ടിരട്ടിയായിരിക്കും എന്നത്


ഫ്ലോറൻസ് ദേവാലയം

തിരുത്തുക
 
ഫ്ലോറൻസ് ദേവാലയം

ഫ്ലോറൻസ് ദേവാലയത്തിന്റെ ഇഷ്ടികകൊണ്ടുള്ള ബൃഹത്തായ അർദ്ധകുംഭകമായിരുന്നു ബ്രണൽസ്കിയുടെ ആദ്യത്തെ നിർമ്മാണ ചുമതല. 14ആം നൂറ്റാണ്ടിൽ എർണോൾഫിയൊ ഡി ക്യാംബിയൊ(Arnolfo di Cambio) എന്ന വാസ്തുശില്പിയാണ് ഫ്ലോറൻസ് ദേവാലയം രൂപകല്പന ചെയ്തത്. പക്ഷേ ആ രൂപരേഖയിൽ ദേവാലയത്തിന്റെ മേൽക്കൂര ഉൾപ്പെട്ടിരുന്നില്ല. നവോത്ഥാനകാലത്തെ ആദ്യത്തെ മന്ദിരം എന്ന് വിശേഷിക്കപെടുമ്പോഴും, ബ്രണൽസ്കിയുടെ സാഹസികമായ ഈ ഉദ്യമത്തിൽ എർണോൾഫിയൊ ആസൂത്രണം ചെയ്ത പ്രകാരം ഗോത്തിക് വാസ്തുവിദ്യയിലെ കൂർത്ത കമാനങ്ങളും(ഗോത്തിക് കമാനം), ഗോത്തിക് റിബ്ബുകളും പ്രയോജനപ്പെടുത്തിയിരുന്നു. ശൈലീപരമായ് ഗോത്തിക് രീതിയിൽ കാണപ്പെടുന്നുവെങ്കിലും, ഘടനാപരമായ് പുരാതന റോമിലെ മഹാ അർദ്ധകുംഭകത്തിൽ നിന്നും പ്രചോതനമുൾക്കൊണ്ടാണ് ഫ്ലോറൻസ് ദേവാലയത്തിന്റെ അർദ്ധകുംഭകം നിർമിച്ചിരിക്കുന്നത്.[അവലംബം ആവശ്യമാണ്]] പാന്തിയണിന്റെ അർദ്ധകുംഭകമാണ് ബ്രണൽസ്കിയുടെ നിർമിതിക്ക് അടിസ്ഥാനമായത്. വൃത്താകൃതിയിലുള്ള ഒരു പുരാതന ക്ഷേത്രമായിരുന്നു പാന്തിയൺ. എന്നാൽ ഇന്ന് പാന്തിയൺ ഒരു പള്ളിയായി പരിവർത്തനം ചെയ്യപ്പെട്ടു. പാന്തിയൺ അർദ്ധകുംഭകത്തിന്റെ ഏറ്റവും മുകളിലെ ഭാഗത്തായി 8മീ വ്യാസംവരുന്ന വിധത്തിൽ തുറന്നുവെച്ചിരിക്കുകയാണ്. ബൃഹത്തായ ആനുപാതത്തിൽ നിർമ്മിക്കപ്പെടുന്ന ഒരു അർദ്ധകുംഭകം ആണികല്ലിന്റെ(keystone) അഭാവത്തിലും ബലിഷ്ഠമായ് നിലനിൽക്കും എന്ന് ബ്രണൽസ്കി മനസ്സിലാക്കിയിരുന്നു. 8 വലിയ റിബ്സ് 16-ലധികം അനുബന്ധ റിബ്സ് ചേർന്നാണ് ഫ്ലോറൻസ് അർദ്ധകുംഭകത്തെ താങ്ങിനിർത്തുന്നത്. [14]

സാൻ ലൊറെൻസ്സോ

തിരുത്തുക

ഫ്ലോറൻസിലെ സാൻ ലൊറെൻസ്സോ, സാന്തോ സ്പിരിറ്റോ ദേവാലയങ്ങളിലാണ് പുതിയ വാസ്തുതത്വങ്ങൾ വർണിച്ചിരിക്കുന്നത്. ലാറ്റിൻ കുറിശിന്റെ ആകൃതിയിലുള്ള ഈ രണ്ട് ദേവാലയങ്ങളും ബ്രണൽസ്കി 1425-നും 142-നും ഇടയിൽ രൂപകല്പന ചെയ്തതാണ്.ഇവ രണ്ടും അനുപാതപ്രമാണത്തെ(modular) അടിസ്ഥാനമാക്കി നിർമിച്ചവയാണ്. തിരശ്ചീനമായ അളവുകളെല്ലാം ഇടനാഷിയുടെ വീതിയുടെ ഗുണിതങ്ങളായിരുന്നു. ലംബമായ അളവുകളും ഇടനാഴിയുടെ വീതിയെ ആശ്രയിച്ചാണ് ഇരുന്നത്. കേന്ദ്രീകൃതമായി ആസൂത്രണം ചെയ്ത നവോത്ഥാനകാലത്തെ ആദ്യ മന്ദിരം 1434-ൽ ബ്രണൽസ്കിയുടെ ഭാവനയിൽനിന്നും പിറന്ന ഫ്ലോറൻസിലെ സാന്റ മറിയ ഡെലി ഏഞ്ചലി എന്ന ദേവാലയമാണ്. കേന്ദ്രത്തിലെ ഒരു അഷ്ടഭുജവും അതിനോടനുബന്ധിച്ച് 8 ചെറിയ കപ്പേളകളും ചേർന്നതാണ് ഈ ദേവാലയത്തിന്റെ രൂപരേഖ. പിന്നീട് ഈ നിർമിതികളെ അവലംബിച്ച് ചെറിയ ചെറിയ മാറ്റങ്ങളോടെ നിരവധി പള്ളികൾ നിർമ്മിക്കപ്പെട്ടു.[4]


ആൽബെർട്ടി

തിരുത്തുക

നവോത്ഥാനകാലത്തെ മറ്റൊരു പ്രശസ്ത വാസ്തുശില്പിയാണ് ലിയോൺ ബാറ്റിസ്റ്റ ആൽബെർട്ടി(Leon Battista Albert,1402–1472). ജനോവയിലാണ്(Genoa) ഇദ്ദേഹം ജനിച്ചത്.[5]

ഉന്നത നവോത്ഥാനം

തിരുത്തുക

15ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 16ആം ന്നൂറ്റാണ്ടിന്റെ ആരംഭകാലത്തുമാണ് നവോത്ഥാനശൈലി പുതിയൊരുമാനം ആർജ്ജിക്കുന്നത്. ബ്രമാന്റെ, ആന്റോണിയൊ ദെ സാഞ്ചലോ തുടങ്ങിയവരായിരുന്നു ഈ കാലഘട്ടത്തിലെ പ്രധാനികൾ. അലങ്കാരങ്ങളും മറ്റും ഈ കാൽഘട്ടത്തിൽ വ്യാപകമായി. The style became more decorated and ornamental, statuary, domes and cupolas becoming very evident. ഉന്നത നവോത്ഥാനം എന്നാണ് ഈ കാലഘട്ടം ചരിത്രത്തിൽ അറിയപ്പെടുന്നത്.

ബ്രമാന്റെ

തിരുത്തുക
 
മിലാനിലെ സാന്റ മറിയ ദെല്ല ഗ്രേസിയെ

അർബിനോയിൽ(Urbino) ജനിച്ച് ചിത്രകലാരംഗത്തുനിന്നും വാസ്തുകലാരംഗത്തെത്തിയ വ്യക്തിയാണ് ഡൊണാദോ ബ്രമാന്റെ(Donato Bramante 1444-1514). മിലാനിലെ പ്രഭുവായിരുന്ന ലുഡോവിക്കൊ സ്ഫൊർസയുടെ(Ludovico Sforza) കാലത്ത് 20വർഷംത്തിനുള്ളിൽ അനേകം നിർമിതികൾ ഇദ്ദേഹം രൂപകല്പന ചെയ്തു. 1499-ൽ മിലാനിൽ ഫ്രാൻസ് അധികാരം സ്ഥാപിച്ചപ്പോൾ, ബ്രമാന്റെ റോമിലേക്ക് പുറപ്പെട്ടു. അവിടെയും അദ്ദേഹത്തെ പ്രശസ്തി കാത്തിരിക്കുകയായിരുന്നു.[5] മിലാനിലെ അദ്ദേഹത്തിന്റെ വാസ്തുവിദ്യാപരമായ നേട്ടമായി കണക്കാക്കുന്നത് സാന്റ മറിയ ദെല്ലെ ഗ്രേസിയെ ദേവാലയ മന്ദിരത്തിൽ നടത്തിയ പുതിയ കൂട്ടിചേർക്കലുകളാണ്. ഇത് ഇഷ്ടികകൾ കൊണ്ടുള്ള ഒരു നിർമിതിയാണ്. റോമിലെ Tempietto in the Cloister of San Pietro in Montorio യെ "ഒരു ഉത്തമ വാസ്തുരത്നമായാണ്" കണക്കാക്കുന്നത്.[2] വി. പത്രോസ് രക്തസാക്ഷിത്വം വഹിച്ച സ്ഥാനത്താണ് ഈ ചെറു ദേവാലയം പണിതിരിക്കുന്നത്. അതിനാൽത്തന്നെ റോമിലെ പുണ്യഭൂമിയാണ് ഈ ദേവാലയപ്രദേശം. പുരാതന റോമാക്കാരുടെ പവിത്ര ക്ഷേത്രമായിരുന്ന വെസ്റ്റ ദേവാലയത്തിന്റെ ശൈലിയാണ് ഈ ദേവാലയമന്ദിരത്തിലും അവലംബിച്ചിരിക്കുന്നത്. വത്തികാനിലും ബ്രമാന്റെ പ്രവർത്തിച്ചിരുന്നു. 1506-ൽ അദ്ദേഹം ജൂലിയസ് രണ്ടാമൻ മാർപ്പാപ്പക്കുവേണ്ടി സെന്റ്.പീറ്റേർസ് ദേവാലയം പുനഃരുദ്ധരിക്കുന്നതിനായുള്ള രൂപരേഖ അംഗീകരിക്കപ്പെട്ടു. ബ്രമാന്റെയുടെ രൂപകല്പനയെ അടിസ്ഥാനമാക്കി ദേവാലയത്തിന് തറക്കല്ലിടുകയും ചെയ്തു. ബ്രമാന്റെയുടെ മരണത്തിനുശേഷം വന്ന മൈക്കളാഞ്ചലോ ബ്രമാന്റെയുടെ രൂപകല്പനയിൽ കുറെയേറെ തിരുത്തലുകൾ വരുത്തി.[2]

സേഞ്ചലോ

തിരുത്തുക

ഒരു സൈനികകുടുംബത്തിലാണ് ആന്റോണിയൊ ദ സേഞ്ചലോയുടെ(Antonio da Sangallo, 1485–1546) [16] ഇദ്ദേഹവും സെന്റ് പീറ്റേർസ് ദേവാലയത്തിനായുള്ള രൂപകല്പന സമർപ്പിച്ചിരുന്നു. റാഫേലിന്റെ മരണശേഷം സെന്റ് പീറ്റേർസ് ദേവാലയത്തിന്റെ നിർമ്മാണചുമതല വഹിച്ച പ്രധാന വാസ്തുശില്പിയാണ് സാഞ്ചലോ. ഫർനേസെ കൊട്ടാരമാണ് (Farnese Palace) ഇദ്ദേഹത്തിന്റെ ഒരു പ്രധാന മന്ദിരം. 1530-ലാണ് ഇതിന്റെ നിർമ്മാണം ആരംഭിക്കുന്നത്.[5]


ഫ്ലോരൻസിലേക്കുവരുന്നതിനും മുൻപ് കുറേ കാലം റാഫേൽ (1483–1520) പെറുഗിയയിലായിരുന്നു. ആന്റോണിയോ സാഞ്ചലോയുമായി ചേർന്ന് സെന്റ് പീറ്റേർസ് ദേവാലയ്ത്തിന്റെ നിർമ്മാണജോലികളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. നിരവധികെട്ടിടങ്ങൾ ഇദ്ദേഹം രൂപകല്പ്ന ചെയ്തിട്ടുണ്ട്. മറ്റുവ്യക്തികളാണ് ഇവയിൽ പലതിന്റേയും പണിപൂർത്തീകരിച്ചത്. ഫ്ലോറൻസിലെ പാലസ്സൊ പാന്ദോൾഫിനിയാണ്(Palazzo Pandolfini) റാഫേലിന്റെ ഉൽകൃഷ്ട കെട്ടിടമായി കരുതുന്നത്. "tabernacle" ശൈലിയിലുള്ള ജനലുകളോടുകൂടിയ ഒരു ഇരുനില കെട്ടിടമാണ് ഇത്.[2]

മാനേറിസ്സം

തിരുത്തുക

മൈക്കളാഞ്ചലോ, ഗീലിയോ റോമാനോ, ബ്ബാൾഡസ്സർ പെറൂസ്സി, ആന്ദ്രേയ പല്ലാഡിയൊ തുടങ്ങിയവരാണ് മാനേറിസ്റ്റ് കാലത്തെ പ്രതിഭാശാലികൾ.

 
Palazzo Massimo alle Colonne

പെറൂസ്സി

തിരുത്തുക

ഇറ്റലിയിലെ സീയനയിൽ(Siena) ജനിച്ച ഒരു വാസ്തുശില്പിയാണ് ബ്ബാൾഡസ്സർ പെറൂസ്സി(Baldassare Peruzzi,1481–1536). സീയനയിൽ ജനിച്ചെങ്കിലും അദ്ദേഹത്തിന്റെ നിർമിതികൾ പലതും റോമിലാണുള്ളത്. ഉന്നത നവോത്ഥാനകാലത്തെയും മാനേറിസ്റ്റ് കാലത്തെയും ബന്ധിപ്പിക്കുന്ന പാലമായാണ് ഇദ്ദേഹത്തിന്റെ നിർമിതികളെ കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ വില്ലാ ഫർണേസിന (Villa Farnesina,1509) ഒരു പ്രശസ്ത നിർമിതിയാണ്. ചുമർചിത്രങ്ങളാണ് ഇതിനെ മറ്റുള്ളവയിൽനിന്നും വ്യത്യസ്തമാക്കുന്നത്.[2] റോമിലെ Palazzo Massimo alle Colonne ആണ് പെറൂസ്സിയുടെ ഏറ്റവും പ്രസിദ്ധമായ നിർമിതി. വീഥിയിലെ വളവുകൾക്കനുസ്സരിച്ചുള്ള വക്രമായ മുഖമാണ് ഈ കെട്ടിടത്തിന്റെ പ്രത്യേകത.

മൈക്കളാഞ്ചലോ

തിരുത്തുക

നവോത്ഥാന വാസ്തുവിദ്യയുടെ മുഖമുദ്രയാണ് മൈക്കളാഞ്ചലോയുടെ (Michelangelo Buonarroti, 1475–1564) നിർമിതികൾ. വാതുശില്പി മാത്രമായിരുന്നില്ല അദ്ദേഹം. ചിത്രകല, ശില്പകല എന്നിമേഖലകളിലെ അദ്ദേഹത്തിന്റെ പ്രാവീണ്യം നവോത്ഥാനകാലത്തെ ഏറ്റവും വലിയ മാറ്റങ്ങൾക്കാണ് വഴിതുറന്നത്. ലൊറെൻഷ്യൻ ഗ്രന്ഥശാലയുടെ അകത്തളങ്ങളും, സെന്റ്. പീറ്റേർസ് ബസിലിക്ക, സാൻ ലൊറെൻസോ മഠം എന്നിവിടങ്ങളിലെ ചുവർചിത്രങ്ങൾ അദ്ദേഹത്തിന്റെ പ്രാഗൽഭ്യം വെളിവാക്കുന്നതാണ്. 'നവോത്ഥാനകാലത്തിന്റെ ഏറ്റവും മഹത്തായ നിർമിതി' എന്നാണ് സെന്റ്. പീറ്റേർസ് ദേവാലയം അറിയപ്പെടുന്നത്. നിരവധി വാസ്തുവിദ്വാന്മാരുടെ ആശയങ്ങളിൽനിന്ന് രൂപംകൊണ്ടതാണ് ഈ ദേവാലയം.

 
സെന്റ്. പീറ്റേർസ്

ഗീലിയൊ റൊമാനൊ

തിരുത്തുക

റാഫേലിംറ്റെ ശിഷ്യനായിരുന്നു ഗീലിയൊ റൊമാനൊ(Giulio Romano,1499–1546). റാഫേൽ വത്തിക്കാനുവേണ്ടി ചെയ്ത പല പദ്ധതികളിലും റൊമാനൊ ഒരു സഹായിയായി കൂടെയുണ്ടായിരുന്നു. വാസ്തുശില്പി, ചിത്രകാരൻ, ശില്പി എന്നീനിലകളിൽ അദ്ദേഹത്തിന്റെ കഴിവുകൾ പ്രകടിപ്പിച്ചിരിക്കുന്ന നിർമിതിയാണ് മാൻടോവയിലുള്ള(Mantua ) പാലസ്സൊ ടെ (Palazzo Te). 1524 മുതൽ 1534വരെയായിരുന്നു ഇതിന്റെ നിർമ്മാണകാലയളവ്.

ഗിയാക്കോമൊ ഡ്ഡെല്ലാ പോർട്ടാ

തിരുത്തുക

സെന്റ് പീറ്റേർസ് ദേവാലയത്തിന്റെ മകുടം ഒരു യാഥാർത്ത്യമാക്കിയ വാസ്തുശില്പിയാണ് ഗിയാക്കോമൊ ഡ്ഡെല്ലാ പോർട്ടാ (c.1533–1602),

ഇറ്റലിക്കു പുറത്തെ നവോത്ഥാന വാസ്തുവിദ്യയുടെ വ്യാപനം

തിരുത്തുക

ഫ്രാൻസ്

തിരുത്തുക
 
മൊംസൊരൊയ കൊട്ടാരം.

16ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫ്രാൻസും വടക്കൻ ഇറ്റലിയും തമ്മിലുണ്ടായിരുന്ന യുദ്ധങ്ങൾ നവോത്ഥാന ശൈലിയെ ഫ്രാൻസിലെത്തിക്കുകകൂടി ചെയ്തു. ഫ്രാൻസിലെ ലൊയ്ർ താഴ്വരയിൽ(Loire Valley) നവോത്ഥാനശൈലിയുള്ള മന്ദിരങ്ങളുടെ നിർമ്മാണതരംഗം തന്നെ ആഞ്ഞടിക്കുകയുണ്ടായി. ഫ്രാൻസിൽ അനേകം ഷാറ്റൗകൾ(ഫ്രാൻസിന്റെ നാട്ടിൻപുറങ്ങളിലുള്ള മണിമാളികകൾ) നിർമ്മിക്കപ്പെട്ടു. മൊംസൊരൊയ കൊട്ടാരം (Château de Montsoreau (c. 1453)) അല്ലെങ്കിൽ ഷാറ്റൗ ഡെ'ആംബൊയ്സ്( Château d'Amboise (c. 1495)) ഇതിനുദാഹരണം. ഡാവിഞ്ചി ഈ ഷാറ്റോയുടെ നിർമ്മാണപ്രക്രിയകളിലാണ് തന്റെ അവസാനനാളുകൾ ചിലവിട്ടത്.[14][20]

ഇംഗ്ലന്റ്

തിരുത്തുക

രാജ്ഞി എലിസബത്ത് I ന്റെ ഭരണകാലത്താണ് ഇംഗ്ലണ്ടിൽ നവോത്ഥാനശൈലി എത്തുന്നത്.

ഇറ്റാലിയൻ നവോത്ഥാനശൈലിയെ പിന്തുണച്ച ഇംഗ്ലന്റിലെ ഒരു വാസ്തുശില്പിയായിരുന്നു ഇനീഗൊ ജോൺസ് (Inigo Jones , 1573–1652) ഇറ്റലിയിൽ ചെന്ന് വാസ്തുവിദ്യ അഭ്യസിച്ച ഇദ്ദേഹത്തെ ഏറ്റവുമധികം സ്വാധീനിച്ചത് ആന്ദ്രേയ പല്ലാഡിയോയാണ്. പുതിയ വാസ്തുപ്രസ്ഥാനത്തെ കുറിച്ച് വളരെയധികം ഉത്സുകനായാണ് ജോൺസ് ഇംഗ്ലന്റിലേക്ക് 1616മടങ്ങിയത്. ഗ്രീൻവിച്ചിലുള്ള രാജ്ഞിയുടെ കൊട്ടാരവും(1616) വൈറ്റ് ഹാളിലുള്ള ബാങ്ക്വെറ്റിക് ഭവനവും(Banqueting House) അദ്ദേഹം നവോത്ഥാനശൈലിയിൽ പണിതീർത്തു.. .[14][32]

നെതർലന്റ്

തിരുത്തുക

സ്കാന്റിനേവിയ

തിരുത്തുക

ജർമ്മനി

തിരുത്തുക

ഇറ്റലിയിലെ നവോത്ഥാനം ജർമ്മനിയിലെ തത്ത്വചിന്തകരെയും സാഹിത്യകാരന്മാരെയും ഹഠാതാകർഷിച്ചു. ഇറ്റലി സന്ദർശിച്ച ജൊഹാൻസ് റിചിൻ(Johannes Reuchlin), ആൽബെർറ്റ് ദ്യൂറെർ(Albrecht Dürer) തുടങ്ങിയ ജർമൻ കലാകാരൻമാർ തന്റെ നാട്ടിലെ നവോത്ഥാനശൈലിയുടെ വക്താക്കളായി. ലാന്റ്ഷട്ട് ഭവനം, ഹീഡ്ൽബെർഗ്ഗ്, ഔസ്ബെർഗ്ഗ് എന്നിവിടങ്ങളിലെ കോട്ടസൗധങ്ങൾ (കാസ്ലുകൾ,castle) എന്നിവയാണ് സുപ്രധാന ജർമ്മൻ നവോത്ഥാന നിർമിതികൾ. വടക്കൻ ആൽപ്സ് പ്രദേശത്തെ ഏറ്റവും വലിയ നവോത്ഥനശൈലിയിലുള്ള ദേവാലയമാണ് മ്യൂണിക്കിലെ സെന്റ്. മൈക്കിൾ ദേവാലയം. ഡ്വൂക് വില്യം അഞ്ചാമന്റെ ഭരണത്തിങ്കീഴെ 1583 മുതൽ 1597 വരെയുള്ള കാലത്താണ് ഈ ദേവാലയം പണിയുന്നത്. റോമിലെ ചർച് ഒഫ് ഗേസു-വിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ആത്മീയകേന്ദ്രം എന്നനിലയ്കാണ് ഇതിന്റെ നിർമ്മാണം ആരംഭിക്കുന്നത്. ഈ ദേവാലയത്തിന്റെ വാസ്തുശില്പി ആരാണെന്ന് വ്യക്തമല്ല[14][15][20]

സ്പെയ്ൻ

തിരുത്തുക

15ആം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ഗോതിക് ശൈലിയുമായ് ഇടചേർന്നാണ് സ്പെയിനിൽ നവോത്ഥാനശൈലി ആവിർഭവിക്കുന്നത്. പുതിയ ശൈലി പ്ലാറ്റെറെസ്ക്വ്(Plateresque) എന്നാണ് ഈ പുതിയ ശൈലി അറിയപ്പെട്ടത്. പ്ലാറ്റേഴ്സ്(Plateros) എന്നാൽ വെള്ളിപണിക്കാർ(silversmiths) എന്നർത്ഥം. അവരുടേതുപോലെയുള്ള അലങ്കാരപ്പൺകൾ കെട്ടിടത്തിന്റെ മുഖങ്ങളിൽ ചെയ്തിരിക്കുന്നതിനാലാണ് പ്ലാറ്റെറെസ്ക്വ് എന്ന നാമം സ്പെയിനിലെ നവോത്ഥാനശൈലിക്ക് കൈവന്നത്. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തോടടുത്ത് പെഡ്രോ മാഷ്വാ(Pedro Machuca), ജുവാൻ ബാത്തിസ്താ ദെ തൊലേദൊ(Juan Bautista de Toledo) , ജുവാൻ ദെ ഹെറീറ തുടങ്ങിയ വാസ്തുശില്പികളുടെ പ്രയത്നഫലമായി പുതിയ മന്ദിരങ്ങൾ ജന്മംകൊണ്ടു.ചാൾസ് അഞ്ചാമൻ രാജാവിന്റെ ഗ്രനഡയിലുള്ള കൊട്ടാരം, എസ്കോറിയൽ എന്നിവ സ്പാനിഷ് നവോത്ഥാനവാസ്തുവിദ്യയ്ക്ക് ഉദാഹരണാങ്ങളാണ്.[14][15][20]

പോർച്ചുഗൽ

തിരുത്തുക

സ്പെയിനിലേതുപോലെ പടിപടിയായാണ് നവോത്ഥാനശൈലി പോർചുഗലിലും പ്രയോഗത്തിൽ വന്നത്. മന്യൂലിൻ(Manueline) എന്നാണ് പറങ്കികൾക്കിടയിൽ ഈ ശൈലി അറിയപ്പെട്ടത്. സ്പെയ്നിൽ നിലനിന്നിരുന്ന ഇസ്സബെല്ലൈൻ ഗോത്തിക്ശൈലിക്ക്(Isabelline Gothic) ഏകദേശം സമാനമാണ് മന്യൂലിനും. ബെലേം ഗോപുരം(Belém Tower), ജെറോണിമസ് മഠം(Jerónimos Monastery) എന്നിവ മന്യൂലിന് ഉദാഹരണങ്ങളാണ്. ജോൺ മൂന്നാമൻ രാജാവിന്റെ കാലത്താണ് 'ശുദ്ധമായ' നവോത്ഥാനശൈലിയിൽ തീർത്ത മന്ദിരങ്ങൾ പ്രത്യക്ഷപ്പെടുന്നത്. റ്റോമറിലെ നോസ്സ സെനോറ ദ കൊൻസീക്യഒ പള്ളി(Chapel of Nossa Senhora da Conceição,1532–40), പോർട്ട എസ്പെസിയൊസ ഒഫ് കോയിംബ്ര ദേവാലയം(1565–87) എന്നിവയാണ് അവ.[14]

പോളന്റ്

തിരുത്തുക

പോളിഷ് നവോത്ഥാനകാല വാസ്തുവിദ്യയെ മൂന്നുഘട്ടങ്ങളായി വിഭജിച്ചിട്ടുണ്ട്. ഇറ്റാലിയൻ നവോത്ഥാനം എന്നാണ് ഒന്നാം ഘട്ടം അറിയപ്പെടുന്നത്. 1500-മുതൽ 1550വരെയുള്ള അരശതാബ്ദത്തോളം പോളന്റിൽ ഈശൈലി ശക്തമായിരുന്നു. ഇറ്റലിയിൽനിന്നുള്ള, പ്രത്യേകിച്ച് ഫ്ലോറൻസിൽനിന്നുള്ള വാസ്തുശില്പികളാണ് ഈ കലഘട്ടത്തിൽ പോളന്റിലെ പലനിർമിതികളും രൂപകല്പനചെയ്തത്. ഫ്രാൻസിസ്കൊ ഫിയൊറെന്റിനൊ(Francesco Fiorentino), ബർത്തലോമിയൊ ബെറേസ്സി (Bartolomeo Berrecci) എന്നീ പ്രഗൽഭരും ഇതിൽ ഉൾപ്പെടുന്നു. രണ്ടാം ഘട്ടമായപ്പോഴേക്കും(1550–1600) നവോത്ഥാനവാസ്തുവിദ്യ പോളന്തിൽ സർവ്വസാധാരണമായി. നെതർലന്റ്സിൽനിന്നുള്ള ശില്പികളും അതിനെ സ്വാധീനിച്ചു. മാനേറിസ്റ്റ് ബറോക്ക് ശൈലികൾക്കാണ് മൂന്നാം ഘട്ടത്തിൽ(1600–50) പ്രാധാന്യം കല്പിച്ചത്.[33]

ക്രൊയേഷ്യ

തിരുത്തുക
  1. The list of characteristics below is expanded from a list based on Banister Fletcher. See below
  2. 2.0 2.1 2.2 2.3 2.4 Banister Fletcher, History of Architecture on the Comparative Method(first published 1896, current edition 2001, Elsevier Science & Technology ISBN 0-7506-2267-9).
  3. Cropplestone, Trewin, World Architecture, 1963, Hamlyn. Page 243
  4. Giovanni Fanelli, Brunelleschi, 1980, Becocci editore Firenze
  5. 5.0 5.1 5.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; I.R. എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

അധിക വായനക്ക്

തിരുത്തുക
  • Manfredo Tafuri, Interpreting the Renaissance: Princes, Cities, Architects, trans. with an introduction by Daniel Sherer, New Haven/London, Cambridge, MA: Yale University Press in association with the Harvard GSD, (2006).
  • Rudolf Wittkower, Architectural Principles in the Age of Humanism. London 1949.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക