രെഹാന സുൽത്താൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Rehana Sultan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് രെഹാന സുൽത്താൻ, (ജനനം: ഏകദേശം 1950 നവംബർ 19[1]). ആദ്യമായി അഭിനയിച്ച 1970-ലെ ചിത്രമായ ദസ്തകിലൂടെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതാണ് രെഹാനയെ പ്രശസ്തയാക്കിയത്. പൂനെയിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടിയിട്ടുള്ളയാളാണ് രെഹാന. ചേത്‌ന (1970) എന്ന ചലച്ചിത്രത്തിലെ വേഷം ഒരേതരം കഥാപാത്രങ്ങൾ ലഭിക്കുന്നതിന് കാരണമാവുകയും ഇത് രെഹാനയുടെ ചലച്ചിത്രജീവിതത്തിന് അവസാനം കുറിക്കുകയും ചെയ്തു.[2][3]

രെഹാന സുൽത്താൻ
ജനനം (1950-11-19) നവംബർ 19, 1950  (74 വയസ്സ്)
അലഹബാദ്, ഇന്ത്യ
തൊഴിൽനടി
ജീവിതപങ്കാളി(കൾ)ബി.ആർ. ഇഷാര

ജീവിതരേഖ

തിരുത്തുക

അലഹബാദിൽ ജനിച്ച രെഹാനയുടെ മാതാപിതാക്കൾ ബഹായി മതവിശ്വാസികളായിരുന്നു. 1967-ലാണ് രെഹാന ഹൈസ്കൂൾ പാസായത്. ആ വർഷം തന്നെ എഫ്.ടി.ഐ.ഐ.യിൽ അഭിനയം പഠിക്കുന്നതിന് പ്രവേശനം ലഭിച്ചു.[4] വിശ്വനാഥ് അയ്യങ്കാരുടെ ഡിപ്ലോമ ചലച്ചിത്രമായ ശാദി കി പഹ്‌ലി സാൽഗിരയിലെ (1967) സെക്സിയായ വേഷമഭിനയിച്ചാണ് രെഹാന ബിരുദം നേടിയത്.[5] രജീന്ദർ സിങ്ങ് ബേദിയുടെ ദസ്തക് (1970) എന്ന ചലച്ചിത്രമാണ് രെഹാനയ്ക്ക് സിനിമാ രംഗത്തേയ്ക്ക് പ്രവേശനം നൽകിയത്. ചലച്ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച നടിമാരിൽ നായികാ റോളിലൂടെ സിനിമാ രംഗത്തെത്തുന്ന ആദ്യ നടിയെന്ന സ്ഥാനം ഇതോടെ രെഹാനയ്ക്ക് ലഭിച്ചു.[6][7] ഇതൊടൊപ്പം തന്നെ 28 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത ചേത്‌ന എന്ന ചിത്രത്തിൽ പുനരധിവസിപ്പിക്കപ്പെട്ട വേശ്യയായാണ് രെഹാന അഭിനയിച്ചത്. ഈ വേഷം ഹിന്ദി ചലച്ചിത്രമേഖലയിൽ വേശ്യകളുടെ ചിത്രീകരണത്തിൽ കാര്യമായ മാറ്റമുണ്ടാക്കി.[8]

സെക്സിയായ വേഷങ്ങൾ രെഹാനയ്ക്ക് വിജയം നേടിക്കൊടുത്തുവെങ്കിലും ഭാവിയിൽ ലഭ്യമായ വേഷങ്ങൾ പരിമിതമാകുന്നതിനിടയായി. ഹാർ ജീത് (1972), പ്രേം പർവത് (1973), കിസ്സ കുർസി കാ (1977) എന്നിവ രെഹാന അഭിനയിച്ച ചിത്രങ്ങളാണ്. ഷബാന ആസ്മിക്കൊപ്പം വിജയ് ആനന്ദിന്റെ ഹം രഹേ ന രഹേ (1984) എന്ന ചിത്രത്തിലഭിനയിച്ചശേഷം രെഹാന സംവിധാ‌യകനും രചയിതാവുമായ ബി.ആർ. ഇഷാരയെ വിവാഹം കഴിച്ചു. ഇദ്ദേഹമാണ് ചേത്‌ന സംവിധാനം ചെയ്തത്. ഇവർ മുംബൈയിലാണ് റ്റാമസിക്കുന്നത്.[9] ഇ.ടി.വി.യുടെ ഒരു ടെലിവിഷൻ സീരീസിലും പുട്ട് ജത്തൻ ദേ (1981) എന്ന പഞ്ചാബി ചലച്ചിത്രത്തിലും രെഹാന അഭിനയിച്ചിട്ടുണ്ട്.

അവാർഡുകൾ

തിരുത്തുക
  1. If she passed her 10th standard exams in 1967, she was born 1950-1951. However, she may have been born earlier.
  2. Rehana Sultan who was a trailblazing ‘sexy actress’ The Telegraph, 25 November 2005.
  3. Anupama Chopra (September 28, 2011). "Why Silk Smitha is Bollywood's favourite bad girl". NDTV Movies. Archived from the original on 2011-09-29. Retrieved 2014-03-06.
  4. Down the memory lane with Rehana Sultan[പ്രവർത്തിക്കാത്ത കണ്ണി] movies.indiainfo.com, 29 October 2008.
  5. The Sunday Standard, Bombay, India, June 10, 1973.
  6. Charge of the FTII brigade[പ്രവർത്തിക്കാത്ത കണ്ണി] Screen.
  7. "Merits - FTII". Archived from the original on 2014-04-26. Retrieved 2014-03-06.
  8. Fallen women in Bollywood films Times of India, 26 July 2004.
  9. Rehana Sultan - Interview[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രെഹാന_സുൽത്താൻ&oldid=4136775" എന്ന താളിൽനിന്ന് ശേഖരിച്ചത്